Tuesday, September 13, 2011

ശബ്ദം നല്‍കിയത്...

 കണ്ണു നിറയുമ്പോള്‍ ഒരു സ്നാപ്പ് എടുക്കാം. 
കണ്ണീരില്‍ത്തട്ടി വാക്കുകള്‍ ഇടറുമ്പോള്‍  തെറ്റാതെ കുറിച്ചെടുക്കാം.
ഇപ്പോള്‍ത്തന്നെ നല്ലൊരു  ശീര്‍ഷകത്തിനുള്ള വക നേടാം...
വഴുതക്കാട്ടെ വര്‍ക്കിങ് വിമണ്‍സ് അസോസിയേഷന്‍റെ ഷോര്‍ട്ട് സ്റ്റേ ഹോമിനുള്ളില്‍ പത്രപ്രവര്‍ത്തനത്തിന്‍റെ ഈ പ്രാഥമികപാഠങ്ങള്‍ തെറ്റുന്നുവെന്നു തോന്നി. അഭ്രപാളിയില്‍ നടിയായും അഭിനേത്രികളുടെ ചുണ്ടിനിണങ്ങുന്ന ശബ്ദമായും പാട്ടുകാരിയായും നിറഞ്ഞു നിന്ന അമ്മ റീടേക്കുകളില്ലാത്ത ജീവിതത്തിന്‍റെ രംഗങ്ങളില്‍ പതറുമ്പോള്‍ പലതും എഴുതിയെടുക്കാന്‍ മറക്കുന്നു. മലയാള സിനിമയിലെ പഴയകാല നടി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നാടകനടി, പാട്ടുകാരി...പാലാ തങ്കം. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള ഭൂതകാലത്തിന്‍റെ വര്‍ത്തമാനകാലം എങ്ങനെയായിരിക്കുമെന്നു മനസില്‍ സങ്കല്‍പ്പിക്കാം. പക്ഷേ, ഭാവിസങ്കല്‍പ്പങ്ങളെ കരുതുന്നതു പോലെ കാക്കാന്‍ കടമയില്ലാത്ത ജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ ആ അമ്മയുടെ വാക്കുകള്‍ ഇടറി, നിറഞ്ഞ കണ്ണുകളെ മറയ്ക്കാന്‍ മേശയിലേക്കു തലതാഴ്ത്തിക്കിടന്നു. ആരെയും പഴിക്കാതെ, പരിഭവങ്ങള്‍ പങ്കുവയ്ക്കാതെ, പത്രപ്രവര്‍ത്തകനോട് പറയരുതാത്ത വേദനകള്‍ കണ്ണീരിലൊതുക്കി നിശബ്ദതയ്ക്കു വഴിമാറിക്കൊണ്ടേയിരുന്നു പലപ്പോഴും ആ അമ്മയുടെ സംസാരം.

സിനിമാസാന്നിധ്യത്തിന്‍റെ പൂര്‍വകാല ആഘോഷങ്ങള്‍ക്കു തെളിവുകളായി നിരത്താന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടൊകളുടെ ശേഷിപ്പുകള്‍ ഒന്നുംതന്നെയില്ല. ഷോര്‍ട്ട് സ്റ്റേ ഹോമിന്‍റെ മുറിയിലെ കട്ടിലിനപ്പുറത്തെ ജനല്‍ക്കമ്പികള്‍ക്കിടയില്‍ ഓര്‍മകളുടെ ഒരേയൊരു ചിത്രംമാത്രം, പുഞ്ചിരിക്കുന്ന പതിവുമുഖവുമായി നടന്‍ സത്യന്‍റെ ഫോട്ടൊ. നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു, ആയിരത്തിലധികം ചിത്രങ്ങളില്‍ മലയാളം ആദരിച്ച അഭിനേത്രികള്‍ക്കു ശബ്ദം പകര്‍ന്നു, പ്രഗത്ഭരായ നാടക ആചാര്യന്മാര്‍ക്കൊപ്പം സമിതികള്‍ക്കൊപ്പവും സഹകരിച്ചു, നേട്ടക്കണക്കിന്‍റെ അക്കങ്ങള്‍. നിഷിദ്ധകലയുടെ നിരയില്‍ നാടകവും സിനിമയും കലാകാരി എന്ന വിശേഷണവും ഇടംപിടിച്ചു നിന്ന കാലത്തു തന്നെയായിരുന്നു പാലാ തങ്കത്തിന്‍റെ നടിയായും പാട്ടുകാരിയായുമുള്ള പട്ടാഭിഷേകം.

പാലാക്കാരെന്നെ

നാടകക്കാരിയാക്കി...


കോട്ടയം പാലായിലെ അരുണാപുരത്തു ലക്ഷ്മിക്കുട്ടിയമ്മയുടെ മകള്‍. ബാല്യത്തിന്‍റെ കരുതലുകള്‍ കൊടുക്കാതെ ഉപേക്ഷിച്ചുപോയ അച്ഛന്‍റെ പേരു പറഞ്ഞില്ല. ആ മകള്‍ക്കു പിതൃസ്നേഹം നല്‍കാന്‍ ദൈവം നിയോഗിച്ച രാഘവന്‍ നായര്‍ എന്ന വളര്‍ത്തച്ഛന്‍റെ കരുതലുണ്ടായിരുന്നു പിന്നീട് ജീവിതത്തിലുടനീളം. പാട്ടിനോടായിരുന്നു ആദ്യ താത്പര്യം. ആദ്യഗുരു ചേര്‍ത്തല വിജയന്‍ ഭാഗവതര്‍. പിന്നീടു എല്‍. പി. ആര്‍. വര്‍മയുടെ ശിഷ്യയായി. നാടകത്തില്‍ പാടി അഭിനയിക്കുന്നവര്‍ക്കു അവസരങ്ങള്‍ ഉണ്ടായിരുന്ന കാലം. പാട്ടു പാടുന്നതു കൊണ്ടു തന്നെ ബൈബിള്‍ നാടകങ്ങളിലേക്കു തന്നെ എത്തിച്ച് പാലാക്കാരാണു നാടക്കാരിയാക്കിയതെന്നു തങ്കം. സെബസ്ത്യാനോസ് പോലുള്ള നാടകങ്ങളായിരുന്നു അക്കാലത്തു അവതരിപ്പിച്ചിരുന്നത്.

പാട്ടു പാടുന്ന കുട്ടി, അഭിനയിക്കുകയും ചെയ്യും. എന്‍. എന്‍ പിള്ളയുടെ വിശ്വകേരളാകലാസമിതി എന്ന നാടകസമിതിയിലേക്കു ക്ഷണം. പാട്ടുകാരിയില്‍ നിന്നു നാടകത്തിലേക്കുള്ള വഴിമാറ്റം, പക്ഷേ ജീവിതം ആ ഒരു വിശേഷണത്തില്‍ തീര്‍ന്നില്ല, യാത്ര തുടരുകയായിരുന്നു. എന്‍. എന്‍ പിള്ളയുടെ മൗലികാവകാശം എന്ന നാടകത്തില്‍ അന്നക്കുട്ടി എന്ന കഥാപാത്രമായിരുന്നു. പതിനാലുകാരിക്കു നാടകാഭിനയത്തെക്കുറിച്ചു കാര്യമായ ബോധമില്ല. ഈ കുട്ടിക്കു നടക്കാന്‍ പോലും അറിയില്ലല്ലോ എന്ന് എന്‍. എന്‍ പിള്ള കമന്‍റ് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു തങ്കം. പക്ഷേ, എല്ലാം കാര്യമായി പറഞ്ഞു തന്നു പഠിപ്പിക്കുമായിരുന്നു അദ്ദേഹം. അരങ്ങിന്‍റെ ഗുരുകുലമായിരുന്നു വിശ്വകേരളകലാസമിതി. പാലാക്കാര്‍ നാടകക്കാരിയാക്കിയ തങ്കത്തിന്‍റെ ആദ്യവേദിയും പാലായില്‍ത്തന്നെയായിരുന്നു. പിന്നീടു ചങ്ങനാശേരി ഗീഥാ, കേരള തിയെറ്റേഴ്സ്, ജ്യോതി തിയെറ്റേഴ്സ്...പി. ജെ. ആന്‍റണി, ഗോവിന്ദന്‍ കുട്ടി, കോട്ടയം ചെല്ലപ്പന്‍ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരോടൊപ്പവും...

ഇതിനിടയില്‍ ആലുവ അജന്താ സ്റ്റുഡിയോ നിര്‍മിച്ച കെടാവിളക്ക് എന്ന ചിത്രത്തില്‍ രണ്ടു പാട്ട് പാടാന്‍ അവസരം ലഭിച്ചു. താരകമലരുകള്‍ പാടി, തേക്കുപാട്ടിന്‍ എന്നീ ഗാനങ്ങള്‍. അച്ഛനൊപ്പം മദ്രാസില്‍ പോയാണ് പാട്ടു പാടിയത്. സത്യന്‍ നായകനായ സിനിമ. പക്ഷേ കെടാവിളക്ക് ഒരിക്കലും വെളിച്ചം കണ്ടില്ല. പിന്നണി ഗായിക ആകാമെന്ന മോഹത്തിന്‍റെ തിരി അണഞ്ഞു.



യൂണിവേഴ്സലിലേക്കൊരു ഫോണ്‍ കോള്‍

ഫോണുകള്‍ ഇല്ലാത്ത കാലം. ഒരു ദിവസം പാലായിലെ പ്രശസ്ത ബിസിനസുകാരനായ മണര്‍കാട് പാപ്പന്‍റെ ബന്ധുവായ അപ്പച്ചന്‍ തങ്കത്തിന്‍റെ വീട്ടിലെത്തി. പാലാ യൂണിവേഴ്സല്‍ തിയെറ്ററില്‍ ഒരു ഫോണ്‍കോള്‍ വന്നിരിക്കുന്നു. വിളിച്ചത് ഉദയാ സ്റ്റുഡിയോയിലെ കുഞ്ചാക്കോ മുതലാളി. തങ്കത്തിനു സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചിരിക്കുന്നു കുഞ്ചാക്കോ മുതലാളി. പുതിയൊരു വഴി തുറക്കുകയായിരുന്നു. അമ്മയെക്കൂട്ടി ആലപ്പുഴയിലേക്ക്. അവിടെ ചെല്ലുമ്പോള്‍ കടലമ്മ എന്ന ചിത്രത്തിന്‍റെ വര്‍ക്ക് നടക്കുന്നു. തങ്കത്തിന്‍റെ മുഖത്തു ചായം പൂശി. സത്യന്‍ നായകനായ ചിത്രത്തില്‍ എസ്. പി. പിള്ളയുടെ സംഘത്തില്‍ ഒരാളായി ചെറിയൊരു വേഷം. പക്ഷേ കടലമ്മയിലെ കഥാപാത്രം ഒരു മേക്കപ്പ് ടെസ്റ്റായിരുന്നുവെന്നു മനസിലാക്കിയതു റബേക്ക എന്ന ചിത്രത്തില്‍

അഭിനയിക്കാന്‍ വിളിച്ചപ്പോഴായിരുന്നു. റബേക്കയില്‍ സത്യന്‍റെ അമ്മ വേഷമായിരുന്നു. പതിനേഴാം വയസില്‍ സത്യന്‍റെ അമ്മ, മറിയാമ്മ. അതുപോലൊരു വേഷം പിന്നീടൊരക്കലും കിട്ടിയിട്ടില്ലെന്നു പറയുന്നു തങ്കം. ഇതിനിടയില്‍ സീത എന്ന ചിത്രത്തില്‍ കുശല കുമാരിക്കു ശബ്ദം നല്‍കാനുള്ള അവസരവും ലഭിച്ചു.

സിനിമാഭിനയത്തിന്‍റെ ഇടവേളയില്‍ വീട്ടിലെത്തുമ്പോള്‍ തോപ്പില്‍ ഭാസിയും എസ്. പി. പിള്ളയും ക്ഷണിക്കുന്നു, കെപിഎസിയിലേക്ക്. ശരശയ്യ എന്ന നാടകത്തില്‍ കെ. പി ഉമ്മറിന്‍റെ അമ്മയായി അഭിനയിച്ചു. തൊണ്ണൂറു വയസുള്ള അമ്മവേഷം ഏറെ കൈയടി നേടി. ആ നാടകത്തിലെ അഭിനയം കണ്ടു ഒരു പ്രമുഖ പത്രം പാലാ തങ്കത്തെ വിശേഷിപ്പിച്ചു, മലയാളത്തിലെ ലളിത പവാര്‍. അമ്മ റോളുകളിലൂടെ ഹിന്ദി ചലച്ചിത്ര ലോകത്ത് പ്രശസ്തയായ നടിയായിരുന്നു ലളിത.

അപ്പോഴേക്കും കല്യാണം. തിരുവനന്തപുരം കൈതമുക്ക് സ്വദേശി ശ്രീധരന്‍ തമ്പിയാണ് ജീവിതത്തിലേക്കു വന്നത്. പാലായില്‍ പൊലീസ് ഓഫിസറായി ജോലി നോക്കുകയായിരുന്നു അദ്ദേഹം. കലയെ സ്നേഹിക്കുന്നയാളായതുകൊണ്ടു കലാ ജീവിതത്തിനു തടസം നേരിട്ടില്ല. എന്നാല്‍ അധികം വൈകാതെ വ്യക്തി ജീവിതത്തില്‍ ഏറെ വേദനകള്‍ സമ്മാനിച്ച് ഭര്‍ത്താവ് മരിച്ചു.

തുറക്കാത്ത വാതില്‍

തറവാട്ടമ്മ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചുകൊണ്ടു പി. ഭാസ്കരന്‍ ടെലിഗ്രാം അയച്ചു. പക്ഷേ അതു കിട്ടിയില്ല. പിന്നീടു ഭാസ്കരന്‍ മാഷ് ടെലിഗ്രാം അയച്ചതു പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്. തൃശൂരില്‍ ശോഭന പരമേശ്വരന്‍ നായരുടെ സ്റ്റുഡിയോയില്‍ എത്തി ഫോട്ടൊ എടുക്കാന്‍ തങ്കത്തിനോട് പറയണം. അങ്ങനെ സ്റ്റില്‍സ് എടുത്തു. മദ്രാസിലേക്കു പുറപ്പെട്ടോളൂ എന്നു മാഷിന്‍റെ ക്ഷണം. അങ്ങനെ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടി. സിനിമയില്‍ തിരക്കേറിത്തുടങ്ങി. ഒപ്പം ഡബ്ബിങ്ങിലും കഴിവു തെളിയിച്ചു. ബോബനും മോളിയും എന്ന ചിത്രത്തില്‍ ബോബനു ശബ്ദം കൊടുത്തു. ശിക്ഷ എന്ന സിനിമയില്‍ നടി സാധനയ്ക്കു ശബ്ദം പകര്‍ന്നു. ആര്‍ക്കൊക്കെ ഡബ്ബ് ചെയ്തു എന്ന ചോദ്യത്തിന്‍റെ ഉത്തരം വ്യത്യസ്തമാണ്. ഷീലയ്ക്കും ജയഭാരതിക്കും ഒഴികെ ബാക്കിയെല്ലാവര്‍ക്കും. ശാരദ, ലക്ഷ്മി, സീമ, സാധന, വിജയശ്രീ, ശ്രീവിദ്യ. ഏറെ ഹിറ്റായ ഹൊറര്‍ മൂവി ലിസയില്‍ ഭവാനിക്കു ശബ്ദം നല്‍കിയതും തങ്കമായിരുന്നു. കൃഷ്ണ, ഗുരുവായൂരപ്പയില്‍ ബേബി ശാലിനിയുടെ ശബ്ദവും തങ്കത്തിന്‍റേതു തന്നെ. വോയ്സ് ചെയ്ഞ്ച് ചെയ്തു ആര്‍ക്കും ശബ്ദം കൊടുക്കാന്‍ കഴിയുമായിരുന്നു. ഒരിക്കല്‍ തിരക്കേറി ഡബ്ബ് ചെയ്യാന്‍ കഴിയാതെ സ്റ്റുഡിയോയില്‍ നിന്ന് മടങ്ങുന്ന പ്രേംനസീറിനോട് അടൂര്‍ ഭാസി തങ്കത്തിനെ ചൂണ്ടി പറഞ്ഞു, അസ്സേ ഇതു തങ്കം കയറി ചെയ്തു കളയും....

ടൈറ്റിലില്‍ ഡ്രൈവറുടെ പേരു വരുമ്പോള്‍പ്പോലും ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്‍റെ പേരു വരാത്ത കാലമായിരുന്നു അത്. പിന്നീട് ആ കലാവിഭാഗത്തെ പേരു നല്‍കി അംഗീകരിക്കുന്നതിനും, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കു സംഘടന ഉണ്ടാകുന്നതിനും തങ്കത്തിന്‍റെ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളുമുണ്ട്.

മോഹങ്ങള്‍ ബാക്കി

ജീവിതസായാഹ്നത്തില്‍ ഏകയായിപ്പോയതിന്‍റെ വിഷമം വാക്കുകളില്‍ ഒളിപ്പിക്കാനുള്ള ശ്രമം പലപ്പോഴും വിഫലമാകുന്നു. വിതുമ്പലില്‍ വിറങ്ങലിച്ചു നിന്ന വാക്കുകളില്‍ വേദന നിറയുന്നു. ഷോര്‍ട്ട് സ്റ്റേ ഹോമിലെ ഹ്രസ്വകാലജീവിതത്താവളത്തില്‍ ആശ്വാസം കണ്ടെത്തുന്നു പാലാ തങ്കം. അവിടുത്തെ സ്നേഹം നല്‍കുന്ന ആശ്വാസം ചെറുതല്ല. മറ്റൊരിടം ശരിയാകുന്നതു വരെ ഈ അമ്മയെ എങ്ങും വിടില്ലെന്ന ആത്മാര്‍ഥത പ്രതിധ്വനിക്കുന്നുണ്ട് അവിടെ.

അഭ്രപാളിയിലെ സമൃദ്ധഭൂതകാലത്തിന്‍റെ അവകാശം ആരോടും ചോദിച്ചു പോയിട്ടില്ല, കടപ്പാടിന്‍റെ കഥ പറഞ്ഞു കണക്കു തീര്‍ക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മ സഹായം നല്‍കുന്നുണ്ട്. ഈ അമ്മയുടെ ഇന്നത്തെ അവസ്ഥയില്‍ സാന്ത്വനമാകുന്നു പലരും, പഴയകാല സഹയാത്രികര്‍, ഒരു ഫോണ്‍ കോളില്‍ ക്ഷേമാന്വേഷണത്തിന്‍റെ കരുതല്‍ ശബ്ദങ്ങള്‍...ജീവിതത്തിന്‍റെ ഏകാന്തതുരുത്തിലും അനേകം സ്നേഹസാന്ത്വനങ്ങള്‍ തേടിയെത്തുന്നു...

സ്വന്തമായൊരു കൊച്ചുവീടിന്‍റെ സുരക്ഷിതത്വം സ്വപ്നമായി അവശേഷിക്കുന്നു. ഒരിക്കല്‍ കഴിവു തെളിയിച്ച മേഖലയില്‍ ഇനിയും വര്‍ക്ക് ചെയ്യണമെന്ന മോഹവുമുണ്ട്. ജീവിത വിവരണങ്ങളില്‍ മാത്രമേ ഈ അമ്മയ്ക്കു തൊണ്ടയിടറുന്നുള്ളൂ.. അഭിനേത്രിയുടെ ചുണ്ടിനോടു ശബ്ദം ചേര്‍ത്തു വയ്ക്കാന്‍ വെമ്പുന്ന കലാകാരിയുടെ മനസിപ്പോഴും ശേഷിക്കുന്നു...

അമ്മയെപോലെ അമ്പലത്തില്‍ കൊണ്ടുപോകുന്ന ഓട്ടൊഡ്രൈവര്‍ മുതല്‍ കാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും ഓരോ ആള്‍രൂപങ്ങളേയും ഈ അമ്മ ഓര്‍ത്തുവയ്ക്കുന്നു...

തിരുവനന്തപുരത്തു വരുമ്പോള്‍ ഇനിയും കാണണം എന്ന ഓര്‍മപ്പെടുത്തലിനു തലയാട്ടി തിരികെപ്പോരുമ്പോള്‍ പാതി ചാരിയ വാതിലിനപ്പുറത്തു നിന്നു കാഴ്ച മറയും വരെ ആ അമ്മ മടങ്ങിപ്പോയിട്ടുണ്ടായിരുന്നില്ല...

ഏതാനും ദിവസങ്ങള്‍ക്കു ശേഷം

ഒരു ഫോണ്‍ കോള്‍. അങ്ങേത്തലയ്ക്കല്‍ ആ ശബ്ദം. അഭ്രപാളികളെ ത്രസിപ്പിച്ച ശബ്ദം... തിയെറ്ററിലെ ഇരുട്ടിനെ കരയിച്ച ശബ്ദം..അനേകം താരങ്ങള്‍ക്കു കടം കൊടുത്ത ശബ്ദം...

മനസില്‍ ഒരു ഡബ്ബിങ് സ്റ്റുഡിയോ. സ്ക്രീനില്‍ ഒരു ദൃശ്യം തെളിയുന്നു. പ്രായമായ ഒരു സ്ത്രീ ഫോണ്‍ ചെയ്യുന്നു...സ്റ്റുഡിയോയിലെ മൈക്രോഫോണിനു മുന്നില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റെഡി. ശബ്ദം മുഴങ്ങുന്നു...

ഒരു വൃദ്ധസദനത്തിലേക്കു

മാറുകയാണ് മോനേ...

സ്ക്രീനിലും മൈക്രോഫോണിനു മുന്നിലും മനസിലും ഒരേ മുഖം. ഒന്നൂ കൂടെ നോക്കണോ. വേണ്ട, ലിപ് മൂവ്മെന്‍റും മോഡുലഷനും ഇടര്‍ച്ചയുമടക്കം എല്ലാം കറക്റ്റ്...ശബ്ദം നല്‍കിയത് പാലാ തങ്കമല്ലേ....ഇത്തവണ അത് മറ്റാര്‍ക്കും വേണ്ടിയായിരുന്നില്ല...

Sunday, September 11, 2011

ഓര്‍മകളുടെ ലക്ഷാര്‍ച്ചന

 എറണാകുളത്ത് വൈറ്റില യ്ക്കു സമീപം ലക്ഷാര്‍ച്ചന യെന്ന വീട്ടിലേക്കു നടക്കുമ്പോള്‍ മനസിലൊരു സിനിമാപ്പാട്ടായിരുന്നു. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോഴൊരു ലജ്ജയില്‍ മുങ്ങി യ മുഖം കണ്ടു... വീട്ടുപേരാല്‍ ചുണ്ടില്‍ കിളിര്‍ത്ത അനുപല്ലവിയായിരുന്നില്ല. ലക്ഷാര്‍ച്ചനയെന്ന വീടിന്‍റെ ഗൃഹനാഥനെഴുതിയ ഈ വരികളിലൂടെയാണു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രേംനസീര്‍ ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടത്, മല്ലികാര്‍ജുന ക്ഷേത്രത്തില്‍ വച്ചവള്‍ മല്ലീശ്വരന്‍റെ പൂവമ്പുകൊണ്ടു എന്നു പാടിയത്. ഒരു പക്ഷേ, മലയാള സിനിമയുടെ സ്ഥിരം ആഘോഷവേദികളിലോ, അഭിമുഖപരമ്പരകളിലെ പതിവു മുഖമായോ ഈ പാട്ടെഴുത്തുകാര നെ, തിരക്കഥാകൃത്തിനെ, സാഹിത്യകാരനെ കാണാന്‍ കഴിയില്ല. ആ നല്ല ഗാനത്തിന്‍റെ മധുരമറിഞ്ഞവര്‍ പോലും ആ മുഖം കണ്ടിട്ടുമുണ്ടാകില്ല. ഒരു മൂളിപ്പാട്ടായി ചുണ്ടി ലെത്തുന്ന ഗാനങ്ങള്‍ ഈ മനുഷ്യന്‍ എഴുതിയതാണെന്നു പലരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എത്രയോ വര്‍ഷങ്ങളായി സജീവസിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍, ഗാനരചയിതാവായും തിരക്കഥാകൃത്തായും, മങ്ങാതെ ആ പേരു തെളിഞ്ഞുകൊണ്ടേയിരിക്കുന്നു... മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.
കാര്‍ഷിക സമൃദ്ധിയുടെ മണമു ള്ള മങ്കൊമ്പിന്‍റെ മണ്ണില്‍ നിന്നു മദ്രാസിന്‍റെ സിനിമാഭൂമിയില്‍. വേഷങ്ങള്‍ പലതായിരുന്നു. പത്രാധിപര്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്. ചിരഞ്ജീവിയും നാഗാര്‍ജുനയുമൊക്കെ മലയാളം പറഞ്ഞ തും മങ്കൊമ്പ് എഴുതിയ സംഭാഷണങ്ങളിലൂടെയാണ്. ആഘോഷങ്ങളോ അറിയിക്കലുകളോ ഇല്ലാ തെ സ്നേഹിച്ച മാധ്യമത്തില്‍ ഇന്നും ഉറച്ചു നില്‍ക്കുന്നു, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. ലക്ഷാര്‍ച്ചനയിലിരുന്ന് ഓര്‍മ കള്‍ പങ്കുവയ്ക്കുമ്പോള്‍, ഞാനാണ് എല്ലാം എന്നു തെളിയിക്കുന്നവിധത്തില്‍, ഓര്‍മകളുടെ ഒരു ക്യാപ്സ്യൂള്‍ അദ്ദേഹം കരുതിവച്ചിരുന്നില്ല. സ്മരണകളില്‍ നിന്നു സ്മരണകളിലേക്കു കണക്റ്റ് ചെയ്യു ന്ന ജീവിതാനുഭവങ്ങള്‍...
കുട്ടനാടിന്‍റെ പച്ചപ്പു നിറയുന്ന അന്തരീക്ഷത്തില്‍ സാഹിത്യതാല്‍പ്പര്യമുള്ള ഒരു പയ്യന്‍. ഗോവിന്ദന്‍ നായരുടെയും ദേവകിയമ്മയുടെ യും മകന്‍. നാട്ടിലെ സികെപി സ്മാരക ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു അച്ഛന്‍. പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തുന്നതി നു മുന്‍പ് സെക്ഷന്‍ തിരിക്കുന്നതിനായി ഗോപാലകൃഷ്ണന്‍റെ വീട്ടിലെത്തും. വായനയുടെ സുഖമറി ഞ്ഞ നാളുകള്‍. ഉച്ചവരെ സ്കൂള്‍ കഴിഞ്ഞാല്‍ തിരികെ വീട്ടിലെത്തുമ്പോള്‍, പുസ്തകങ്ങളായിരിക്കും വിരുന്നൊരുക്കിയിട്ടുണ്ടാകുക. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ച മകന് അക്ഷരങ്ങളുടെ താരാട്ട്.

സാഹിത്യത്തിന്‍റെ സുഗന്ധമനുഭവിച്ച ഏതൊരാളെയും പോലെ ആദ്യ എഴുത്തിന്‍റെ ശ്രമങ്ങള്‍ കവിതകളിലൂടെയായിരുന്നു. തിരുത്തിക്കൊടുക്കാന്‍ അധ്യാപകരും. ഒരിക്കല്‍ സ്കൂളിലേക്കൊരു മണി ഓര്‍ഡര്‍. ഗ്രന്ഥലോകം മാഗസിനില്‍ എഴുതിയ നിരൂപണത്തിനുള്ള പ്രതിഫലം. ഏഴു രൂപയുടെ മണി ഓര്‍ഡര്‍ ഒപ്പിട്ടു വാങ്ങുമ്പോള്‍, ഒന്‍പതാം ക്ലാസുകാരന്‍ ഗോപാലകൃഷ്ണന്‍ ഓര്‍ത്തിരുന്നു പോലുമില്ല, പിന്നീട് ഇതേ മാഗസിന്‍റെ പത്രാധിപരുടെ കസേര, കാലം കരുതിവച്ചിട്ടുണ്ടെന്ന്. ഇതിനിടെ സിനിമാപ്പാട്ടുകളും ആകര്‍ഷിച്ചു തുടങ്ങി. തിയെറ്ററിന്‍റെ ഇരുട്ടിലിരുന്ന്, ഭാര്യ എന്ന സിനിമ കണ്ടു തിരികെയിറങ്ങുമ്പോള്‍ മനസിലും ചുണ്ടിലും, പെരിയാറേ... എന്ന ഗാനത്തിന്‍റെ സൗന്ദര്യമായിരുന്നു.
പുസ്തകങ്ങള്‍ വായിച്ചും കവിതകളെഴുതിയും കാലം കടന്നു പോയി. ഗ്രന്ഥലോകം മാഗസിനില്‍ ജോലിക്കായി തിരുവനന്തപുരത്ത്. രാവിലെ ആറു മണിക്കു തുടങ്ങുന്ന ജോലി രാത്രി വൈകും വരെ നീളും. സിനിമാസ്വപ്നങ്ങള്‍ക്കു വളമേകാന്‍ ഒട്ടും സമയമില്ലാത്ത അവസ്ഥ. ഒരു സെക്കന്‍ഡ് ഷോ പോലും കാണാന്‍ കഴിയാത്ത സാഹചര്യം. പാട്ടെഴുതണമെന്ന ആഗ്രഹം തീവ്രവും. ഒരുപാടു പ്രശസ്തരെ പരിചയപ്പെടാന്‍ കഴിഞ്ഞ കാലമായിരുന്നു തിരുവനന്തപുരത്തേതെന്നു ഗോപാലകൃഷ്ണന്‍ ഓര്‍മിക്കുന്നു. മദ്രാസിലേക്കു പോകണമെന്നുണ്ടായിരുന്നു. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തിനല്ലാതെ പോകാന്‍ മനസനുവദിച്ചില്ല. ആയിടക്കാണ് മദ്രാസ് ലിറ്റററി കോപ്പറേറ്റിവ് സൊസൈറ്റിയുടെ, അന്വേഷണം മാഗസിനിലേക്ക് എഡിറ്ററെ അന്വേഷിക്കുന്ന വിവരം കവി അയ്യപ്പപ്പണിക്കര്‍ അറിയിക്കുന്നത്. മദ്രാസിലേക്കു പോകുന്ന വിവരം ഗ്രന്ഥശാലാ സ്ഥാപകന്‍ പി.എം പണിക്കരോടു പറഞ്ഞാല്‍ വിടില്ലെന്നറിയാമായിരുന്നു. അതുകൊണ്ടു തന്നെ മദ്രാസിലെത്തിയശേഷമാണ് ഗ്രന്ഥലോകത്തില്‍ നിന്നു രാജിവച്ചത്.
വയലാര്‍ രാമവര്‍മ്മയായിരുന്നു അന്വേഷണത്തിന്‍റെ ചീഫ് എഡിറ്റര്‍. മങ്കൊമ്പ് സിറ്റിങ് എഡിറ്ററും. അതിനുമുന്‍പേ വയലാറിനെ പരിചയമുണ്ടായിരുന്നു. വയലാറിന്‍റെ നിരീശ്വരവാദ കവിതകളെക്കുറിച്ച്, ഗോപാലകൃഷ്ണന്‍ എഴുതിയ പഠനം കൗമുദി വാരികയില്‍ പ്രസിദ്ധീകരിക്കുന്നതറിഞ്ഞ്, വയലാര്‍ ഒരു കവിതയെഴുതിക്കൊടുത്തു, ജ്വാലാവിഭ്രാന്തി. വയലാറിന്‍റെ കവിത മുന്‍പിലും, മങ്കൊമ്പിന്‍റെ പഠനം ഉള്‍പ്പേജുകളിലുമായാണ് അത്തവണത്തെ കൗമുദി പുറത്തിറങ്ങിയത്. 

അന്വേഷണത്തില്‍ നിന്നു ഫിലിം നാദം, ചിത്രപൗര്‍ണമി എന്നീ മാഗസിനുകളുടെ മദ്രാസിലെ ചുമതല ഏറ്റെടുത്തു. അപ്പോഴും പാട്ടിന്‍റെ ഈരടികള്‍ മോഹമായി മനസിലുണ്ടായിരുന്നു. പാട്ടുകാരന്‍ കെ.പി ഉദയഭാനുവിന്‍റെ അനിയന്‍ ചന്ദ്രമോഹനൊപ്പമായിരുന്നു മദ്രാസില്‍ താമസം. ചന്ദ്രമോഹന്‍റെ കൂട്ടുകാരനെടുക്കുന്ന ഒരു ചിത്രത്തിലേക്ക് പാട്ടെഴുതാന്‍ അവസരം കിട്ടി. അലകള്‍ എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ ആറു പാട്ടുകള്‍, അഷ്ടമിപ്പൂത്തിങ്കളേ....ഉള്‍പ്പെടെയുള്ള ഇമ്പമുള്ള ഗാനങ്ങള്‍. പിന്നെയും മങ്കൊമ്പ് സിനിമാപ്പാട്ടുകളെഴുതി. വരികളില്‍ ഈണം ചേര്‍ന്നെങ്കിലും, പല സിനിമകളും അഭ്രപാളിയിലെത്തിയില്ല. ഒടുവില്‍ ബ്രെയ്ക്കാവുന്നതു ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി. ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍... എന്ന ഗാനം എക്കാലത്തെയും ഹിറ്റ്. അന്ന് ഒരു തീരുമാനമെടുത്തു, ഇറങ്ങുമെന്നുറപ്പുള്ള ചിത്രങ്ങള്‍ക്കു മാത്രമേ ഇനി ഗാനങ്ങളെഴുതൂ എന്ന്. 1974ല്‍ മാത്രം പതിനെട്ടോളം ചിത്രങ്ങളിലാണു മങ്കൊമ്പിന്‍റെ വരികളുടെ സൗരഭ്യം നിറഞ്ഞത്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍...എന്ന ഗാനം സൂപ്പര്‍ഹിറ്റായി ഇന്നും നിലനില്‍ക്കുന്നു.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗം ഒരുങ്ങുമ്പോഴും മങ്കൊമ്പ് കൂടെയുണ്ട്. ഇളംമഞ്ഞിന്‍, തുമ്പപ്പൂ എന്നീ ഗാനങ്ങള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ പുതിയ രണ്ടു ഗാനങ്ങളും മങ്കൊമ്പ് എഴുതുന്നു.
അനുഭവങ്ങളില്‍ നിന്നു പഠിച്ച പാഠങ്ങളായിരുന്നു പിന്നീടു സംഗീതജീവിതത്തില്‍ പുതുമ തേടാന്‍ മങ്കൊമ്പിനെ പ്രേരിപ്പിച്ചത്. അതുവരെ പാട്ടുകളില്‍ പ്രത്യക്ഷപ്പെടാത്ത വാക്കുകള്‍. ലക്ഷാര്‍ച്ചന എന്ന ഗാനം ഉദാഹരണം. ല എന്ന അക്ഷരത്തില്‍ അപൂര്‍വം പാട്ടുകളെ തുടങ്ങിയിരുന്നുള്ളൂ. ത്രയംബകം, ആഷാഢമാസം...പുതിയ പദങ്ങളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. വരികളിലെ പരീക്ഷണം അംഗീകരിക്കപ്പെട്ടു. കാലമേറെ കഴിഞ്ഞിട്ടും മങ്കൊമ്പിന്‍റെ വരികള്‍ ഓര്‍മയില്‍ ശേഷിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. കമലഹാസനും ശ്രീദേവിയും ആദ്യമായി ഒരുമിച്ച കുറ്റവും ശിക്ഷയും, റൂബി മൈ ഡാര്‍ലിങ്, ഇവള്‍ ഈ വഴി ഇതുവരെ തുടങ്ങി അഞ്ചോളം സിനിമകള്‍ക്കു തിരക്കഥയുമെഴുതി. മദ്രാസ് ജീവിതത്തിനിടയില്‍ തെലുങ്ക്, കന്നഡ ഭാഷകള്‍ പഠിക്കാനായതു പിന്നീടു കലാജീവിതത്തിന്‍റെ വഴി മറ്റൊരു റൂട്ടിലേക്കു തിരിച്ചു...

മൊഴിമാറ്റ ചിത്രങ്ങളുടെ ആചാര്യന്‍ അഭയദേവിനെ പരിചയപ്പെട്ടതായിരുന്നു വഴിത്തിരിവ്. അദ്ദേഹമെഴുതിയ പല ചിത്രങ്ങള്‍ക്കും മങ്കൊമ്പ് പാട്ടെഴുതിയിട്ടുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു, ഗോപാലകൃഷ്ണനു ഡബ്ബിങ് ചിത്രങ്ങള്‍ക്ക് എഴുതിക്കൂടേ...? ആ ചോദ്യം പിന്നീടു മൊഴിമാറ്റ ചിത്രങ്ങളുടെ അമരക്കാരനാക്കി മാറ്റുന്നതിനു കാരണമായി. തെലുങ്കിലെ കൊണ്ടവീട് സിംഹം എന്ന ചിത്രം മലയാളത്തിലേക്ക് അഗ്നിയാണു ഞാന്‍ അഗ്നി എന്ന പേരില്‍ മൊഴിമാറ്റിയായിരുന്നു തുടക്കം. സന്ദര്‍ഭവും അര്‍ഥവും മനസിലാക്കി വേണം മൊഴിമാറ്റാനെന്നു മങ്കൊമ്പ് പറയുന്നു. അല്ലെങ്കില്‍ വെറുതെ ട്രാന്‍സ്ലേഷനേ ആകുന്നുള്ളൂ. ലിപ് മൂവ്മെന്‍റും കറക്റ്റാകണം. ഡബ്ബിങ്, സ്ട്രെയ്റ്റ് സിനിമ എന്നിങ്ങനെയുള്ള വകഭേദം ഒരിക്കലും തോന്നിയിട്ടില്ല. മൊഴിമാറ്റ ചിത്രങ്ങളിലുള്‍പ്പെടെ എണ്ണൂറോളം പാട്ടുകള്‍, ഇരുന്നൂറോളം മൊഴിമാറ്റചിത്രങ്ങള്‍. ഇന്നും സജീവമായി സിനിമാരംഗത്തുണ്ട് മങ്കൊമ്പ്. മങ്കൊമ്പെഴുതുന്ന മലയാളത്തിനായി ഒരുപാട് അന്യഭാഷചിത്രങ്ങള്‍ കാത്തുനില്‍ക്കുന്നു. ചിത്രങ്ങള്‍ക്കായി നല്ല വരികളൊരുക്കുന്നു. ചിരഞ്ജീവി മുതല്‍ പുതിയ സെന്‍സേഷന്‍ അല്ലു അര്‍ജുന്‍ വരെയുള്ള സൂപ്പര്‍ താരങ്ങള്‍ കേരളത്തില്‍ പാടുന്നതും പറയുന്നതും മങ്കൊമ്പിന്‍റെ മലയാളം.
ഒരു നിര്‍മാതാവിനു കഥ കിട്ടിയാല്‍ ആരെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കാമെന്നു തീരുമാനിക്കുന്നു, എഴുതാന്‍ ആളെ തീരുമാനിക്കുന്നു. അഭിനേതാക്കള്‍, മറ്റ് അണിയറപ്രവര്‍ത്തകര്‍ എന്നിവരെ തീരുമാനിക്കുന്നു...ഈ സ്ഥിതി മാറിയെന്നു മങ്കൊമ്പ് പറയുമ്പോള്‍, കൃത്യതയോടെ സിനിമയൊരുക്കിയ ഒരു കാലത്തിന്‍റെ ഭാഗമായതിന്‍റെ കരുത്തുണ്ട് ആ വാക്കുകളില്‍. കൃത്യമായ പ്രിപ്പറേഷന്‍ വേണം. വരികളെഴുതുമ്പോഴും, കഥ മനസിലാക്കി അതിനനുസരിച്ചു വേണം എഴുതാന്‍. ഇപ്പോള്‍ ട്യൂണ്‍ ഇട്ടശേഷം, ഫില്‍ ഇന്‍ ദ് ബ്ലാങ്ക്സ് പോലെ, വരികളെഴുതുന്ന സ്ഥിതിയായി, മങ്കൊമ്പ് പറയുന്നു. ജോലിയോടുള്ള അര്‍പ്പണം അതാണു മുഖ്യം.
സിനിമാകാലത്തിനു തുടക്കമിട്ട മദ്രാസ് ജീവിതം അവസാനിപ്പിച്ച്, മങ്കൊമ്പ് കൊച്ചിയിലെത്തിയിട്ടു മൂന്നു വര്‍ഷമാകുന്നതേയുള്ളൂ. വൈറ്റിലയ്ക്കടുത്തെ വീട്ടില്‍ ഭാര്യ കനകമ്മയ്ക്കൊപ്പം താമസം. മൂന്നു മക്കള്‍.
മദ്രാസില്‍ നിന്നുള്ള മടക്കം ഒരിക്കലും സിനിമാജീവിതത്തിന്‍റെ വിരാമമല്ല. ഇപ്പോഴും കര്‍മമേഖലയില്‍ സജീവമായി തുടരുന്നു. കുട്ടനാടിന്‍റെ നന്മയില്‍ നിന്ന് അനന്തപുരിയിലേക്കും, സിനിമയുടെ സങ്കേതമായ മദ്രാസിലേക്കും, തിരികെ നാട്ടിലേക്കും...







അഭിമുഖത്തിന്‍റെ ഔപചാരികത അവസാനിക്കുമ്പോഴും, അനുഭവങ്ങളുടെ റീല്‍ അവസാനിക്കുന്നില്ല, പാതി വഴിയില്‍ പൊട്ടി വീഴുന്നുമില്ല. അടുത്ത രംഗത്തിന്‍റെ ആകാംക്ഷയിലേക്ക് ഇപ്പോഴും മനസു തുറന്നിട്ടിരിക്കുകയാണ്, ലക്ഷാര്‍ച്ചനയുടെ ഗൃഹനാഥന്‍.

Saturday, August 20, 2011

മണ്ണിലേക്ക് വഴി വെട്ടുന്ന ബേബി



വര്‍ഷങ്ങള്‍ക്കു മുന്‍പ്.

സെമിത്തേരിയില്‍ കുഴി വെട്ടുന്ന അമ്മയെ സഹായിക്കുന്ന പെണ്‍കുട്ടി. പെട്ടെന്നു മണ്‍വെട്ടി, തകിടു പോലെ എന്തിലോ മുട്ടിയ ശബ്ദം. അമ്മ മണ്ണുമാറ്റി നോക്കുമ്പോള്‍, ഇന്‍റാലിയത്തിന്‍റെ ശവപ്പെട്ടി. നീ മുകളിലേക്കു കയറിക്കോ, ഇങ്ങോട്ട് നോക്കണ്ട, അമ്മയുടെ ആജ്ഞ. മകള്‍ മുകളിലേക്കു കയറിയെങ്കിലും, കുഴിയിലേക്കു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പെട്ടിയുടെ കൊളുത്തുകള്‍ ഓരോന്നായി തുറക്കുകയാ ണ് അമ്മ. ഒടുവില്‍ അവസാനത്തെ കൊളുത്തും മാറ്റി... പെട്ടി പതുക്കെ തുറന്നു... ഒരു പെണ്‍കുട്ടിയുടെ മനസില്‍ ഭയമുണരാന്‍ അതു മതിയായിരുന്നു. അവള്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്കോടി...

വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു...

അന്നു പേടിച്ചോടിയ പെണ്‍കുട്ടിക്ക് ഇന്നു പ്രായം അമ്പത്തിമൂന്ന്. പാരമ്പര്യം കൈയിലേല്‍പ്പിച്ച മണ്‍വെട്ടി ഇപ്പോഴും കൈയിലുണ്ട്. പഴയ പേടിയില്ല. മൃതദേഹങ്ങളുടെ കാഴ്ച, ഭയം ജനിപ്പിക്കാത്ത വിധത്തില്‍ ശീലമായി മാറിക്കഴിഞ്ഞു. ഇതും ഒരു തൊഴിലാണെന്ന തിരിച്ചറിവില്‍, അന്നത്തെ ആ പെണ്‍കുട്ടി, പാത്രക്കടവില്‍ ബേബി ആന്‍റണിയെന്ന സ്ത്രീ, എറണാകുളം ജില്ലയിലെ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയില്‍ കുഴി വെട്ടുന്ന ജോലി തുടരുന്നു. ശീതീകരിച്ച മുറിയില്‍ സ്ത്രീസംവരണത്തിന്‍റെ ശതമാനക്കണക്കു കൂട്ടിക്കിഴിക്കുമ്പോള്‍, അറിയണം പുരുഷന്മാര്‍പോലും മൂക്കറ്റം മദ്യപിച്ചു ചെയ്യുന്ന ജോലി, കഴിഞ്ഞ മുപ്പത്താറു വര്‍ഷമായി, ഇവര്‍ തുടരുകയാണെന്ന്.

ബേബിയുടെ അമ്മ കുഞ്ഞമ്മയുടെ ആങ്ങള യായിരുന്നു ആദ്യം കുഴി വെട്ടിയിരുന്നത്. പിന്നീട് കുഞ്ഞമ്മ ഏറ്റെടുത്തു. പതിനേഴാം വയസില്‍ അമ്മയെ സഹായിക്കാന്‍ ബേബി യും പോയിത്തുടങ്ങി. മൂന്നാം ക്ലാസ് വരെ മാത്രമേ മേരി പഠിച്ചിട്ടുള്ളൂ. അപ്പന്‍ നേരത്തേ മരിച്ചു. ഒടുവില്‍ അമ്മയും പോയപ്പോള്‍, ആരുമില്ലാതാ യി. അന്വേഷിക്കാന്‍ ആരുമില്ലെന്നായപ്പോള്‍ പേടി മാറുകയായിരുന്നെന്നു ബേബി. സെമിത്തേരിയിലെ അവശിഷ്ടങ്ങള്‍ ഒറ്റയ്ക്കു നീക്കം ചെയ്യാനുള്ള ധൈര്യം അനുഭവത്തിലൂടെ നേടിയെടുത്തു. കുഴി വെട്ടുന്നതൊരു സ്ത്രീയെന്നു കേള്‍ക്കുമ്പോള്‍, ചിലര്‍ക്ക് അത്ഭുതം...ഇതെങ്ങനെ കഴിയുന്നുവെന്ന സംശയം. എന്നാല്‍ തന്‍റെ ജോലി ഇതാണെന്നു ബേബി മനസാ അംഗീകരിച്ചു കഴിഞ്ഞു.



ആദ്യകാലത്തു ഏഴര രൂപയായിരുന്നു കൂലി. ഇപ്പോഴതു നാനൂറു രൂപയിലധികമായി. പണം നല്‍കുന്നതു പള്ളിയില്‍ നിന്നാണ്. ഭയം ജനിപ്പിക്കുന്ന കാഴ്ചകള്‍ മാത്രമല്ല, പാറ്റ, ഇരുതലമൂരി... കുഴിവെട്ടുന്നതിനിടയില്‍ ഇവയൊക്കെ പുറത്തുവരും. അപ്പോള്‍ കുഴിയില്‍ നിന്നു കുറച്ചു നേരം കയറി പുറത്തുനില്‍ക്കും. കുറച്ചു കഴിഞ്ഞേ ജോലി തുടരൂ. പകല്‍സമയത്തു മാത്രമേ ജോലി ചെയ്യാറുള്ളൂ. രാത്രി വേണ്ടെന്നു പള്ളിയില്‍ നിന്നു നിര്‍ദേശമുണ്ടെ ന്നു ബേബി പറയുന്നു. ഒരു കുഴി വീണ്ടും കുഴിക്കുന്നതിന് ആദ്യം രണ്ടര വര്‍ഷമായിരുന്നു കാലാവധി. അക്കാലത്തായിരുന്നു പേടിപ്പിക്കുന്ന കാഴ്ചകള്‍ കൂടുതല്‍. ഇപ്പോഴതു നാലു വര്‍ഷമാണ്.

പള്ളിപ്പുറം മഞ്ഞുമാത പള്ളിക്കു സമീപത്തു തന്നെയാണു ബേബിയുടെ വീട്. ഭര്‍ത്താവ് ആന്‍റണി ഹാര്‍ബറിലെ ജോലിക്കാരനായിരുന്നു. പള്ളി നല്‍കിയ സ്ഥലത്തു തന്നെയാണു വീടുവച്ചിരിക്കുന്നത്. ഈ ജോലി ചെയ്യുമ്പോള്‍ എന്തെങ്കിലും മടിയില്ലേ എന്നു ചോദിച്ചാല്‍... ജീവിക്കാന്‍ വേണ്ടിയല്ലേ എന്നു മറുപടി. ആരും ഇതുവരെ ഞാന്‍ കേള്‍ക്കേ കുഴിവെട്ടി എന്നു വിളിച്ചിട്ടില്ല, ബേബി പറയുന്നു. ബേബി ചേച്ചി എന്നേ വിളിക്കാറുള്ളൂ. എല്ലാക്കാര്യത്തിലും നാട്ടുകാര്‍ സഹകരിച്ചിട്ടേയുള്ളൂ, ചിലപ്പോള്‍ കേള്‍ക്കാ തെ അങ്ങനെ വിളിക്കുന്നവരുണ്ടാകും, ബഹുജനം പലവിധം എന്നല്ലേ...? ബേബി ചോദിക്കുന്നു.





സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച്, തുല്യപങ്കാളിത്തത്തെക്കുറിച്ച് വനിതാദിനത്തില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ അറിയണം, പള്ളിപ്പുറത്തെ ഈ ബേബിയെ. അവകാശവാദങ്ങളോ, സമത്വവാദചിന്തയോ ആയിരുന്നില്ല, ഈ ജോലി ഏറ്റെടുക്കുമ്പോള്‍ ബേബിക്കു മുന്നിലുണ്ടായിരുന്നത്. ജീവിതമായിരുന്നു. പുരികത്തിന്‍റെ അഴകളവുകള്‍ കൃത്യമാക്കി, ചാനല്‍ഫ്ളോറിലിരുന്ന് സ്ത്രീസമത്വത്തെക്കുറിച്ചു ഓക്കാനിച്ചിടുമ്പോള്‍ മറക്കരുത്.... ഇവിടെയൊരു സ്ത്രീ മണ്‍വെട്ടിയുമേന്തി ജീവിതത്തിന്‍റെ മണ്ണില്‍ ആഞ്ഞുകിളയ്ക്കുന്നുണ്ടെന്ന്, ഒരുപാടു മനുഷ്യര്‍ ആ കുഴിയിലെ മണ്ണിലേയ്ക്കാണ് മടങ്ങുന്നതെന്ന്...

Thursday, August 4, 2011

നിശബ്ദ താഴ്വരയുടെ തീരങ്ങളില്‍

കാടിന്‍റെ വന്യതയിലൂടെയാണ് പ്രപഞ്ചത്തിലേക്കുള്ള ഏറ്റവും തെളിഞ്ഞ വഴി 
ജോണ്‍ മിര്‍ (സ്കോട്ടിഷ് എഴുത്തുകാരന്‍)

യാത്ര മണ്ണാര്‍ക്കാടിന്‍റെ സമതലങ്ങള്‍ പിന്നിടുന്നു. ലക്ഷ്യം മുക്കാലി എന്ന സ്ഥലം. ദൂരെ, മഞ്ഞ് അരിച്ചിറങ്ങുന്ന മലഞ്ചെരിവുകള്‍, വീഴാന്‍ വെമ്പി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. ഹെയര്‍പിന്‍ വളവിന്‍റെ കാഴ്ചകളിലൂടെ ബസ് മലമുകളിലേക്കു നീങ്ങുമ്പോള്‍, കാടിന്‍റെ വന്യത തെളിയുന്നു. കഴിഞ്ഞ ദിവസം ഇവിടെ ആനയിറങ്ങിയിരുന്നു, സഹയാത്രികന്‍റെ ലോഹ്യം. പാറക്കൂട്ടങ്ങള്‍ക്കപ്പുറം ഒരു ആനക്കാഴ്ചയ്ക്കു കണ്ണോര്‍ത്തു.

താഴ്വരയുടെ നിശബ്ദത നേരത്തെ മനസില്‍ കയറിയോ? നേരില്‍ കാണുമ്പോള്‍ മനസിന്‍റെ ആദ്യകാഴ്ചയോട് നീതിപുലര്‍ത്തുമെന്ന് ഉറപ്പില്ല. സൈലന്‍റ് വാലിയുടെ കാഴ്ചകളെ ഭാവനയില്‍ വിരിയിച്ച് യാത്ര തുടരുകയായി. മുക്കാലി എത്താറായോ? ഈ ചോദ്യത്തിന്‍റെ ആവര്‍ത്തനവിരസതയില്‍ നേരത്തെ മടുപ്പു രേഖപ്പെടുത്തിയതാണു കണ്ടക്റ്റര്‍. ഒരു വട്ടം കൂടി ചോദിക്കാനായി ആ മുഖത്തേക്കു നോക്കിയപ്പോള്‍ ഭീഷണി, ഇനി രണ്ടാമത്തെ സ്റ്റോപ്പ്.

ചെറിയൊരു ടൗണ്‍ഷിപ്പ്, മുക്കാലി. ഇനിയങ്ങോട്ടു കാടാണെന്നു പറയാതെ പറയുന്ന നഗരത്തിന്‍റെ വിദൂരഛായ പേറുന്ന ചെറിയ ഗ്രാമം. ഭവാനിപ്പുഴയൊഴുകുന്ന ഗ്രാമം. മുക്കാലിയില്‍ വച്ചൊരു ടേണ്‍, അതിലൂടെയാണു കിഴക്കോട്ടൊഴുകുന്ന നദിയെന്ന വിശേഷണം ഭവാനി നേടിയെടുക്കുന്നത്.
 
 ഇനി കാടിന്‍റെ നടുവിലൂടെ യാത്ര. മുക്കാലിയില്‍ നിന്നു കാട് അതിരിടുന്ന വഴിയിലൂടെ സൈരന്ധ്രിയിലേക്ക്. സമയം ഉച്ചക്കു പന്ത്രണ്ടു മണിയോടടുക്കുന്നു. കൂട്ടിന് താഴ്വരയിലെ വാച്ചര്‍ ഗോപിച്ചേട്ടനുണ്ട്. വിനോദം വഴിമാറുന്നു. അറിയാന്‍ ഏറെയുണ്ട്. ഓരോ മരച്ചുവട്ടിലും ഒരോ കഥകള്‍ കാത്തിരിക്കുന്നുണ്ട്. കല്ലു പാകിയ റോഡിലൂടെ ജീപ്പ് പായുകയാണ്.

വനസമൃദ്ധിയുടെ വഴിയിലേക്ക്....

ജീപ്പിന്‍റെ ചക്രങ്ങള്‍ ഉരുളുന്നത് കൊളോണിയലിസത്തിലൂടെയാണ്. ബ്രിട്ടിഷുകാര്‍ നിര്‍മിച്ച കൂപ്പ് റോഡ്. പിന്നെ ഇലക്ട്രിസിറ്റിയുടെ സാധ്യത തേടി വൈദ്യുതി വകുപ്പെത്തിയപ്പോള്‍ നടത്തിയ ചെറിയ പരിഷ്കാരങ്ങള്‍. പെട്ടെന്നു ജീപ്പ് നിര്‍ത്തി. ഇടതുവശത്ത് താഴേക്കു ചൂണ്ടി ഗോപിച്ചേട്ടന്‍ പറഞ്ഞു, അവിടെ പാറയില്‍ കയറിനിന്നാല്‍, താഴെ കരുവാര ട്രൈബല്‍ കോളനി കാണാം. 
 
 
കരുവാര മലയുടെ താഴ്വാരത്തില്‍ ജീവിതം കൂടുകൂട്ടിയിരിക്കുന്ന ആദിവാസികള്‍. താഴെ പച്ചപ്പിനു നടുവില്‍ തീപ്പെട്ടിക്കൂടുകള്‍ പോലെ വീടുകള്‍. അടുത്ത സ്റ്റോപ്പ് ഒരു മിഠായിയുടെ പ്ലാസ്റ്റിക് കടലാസിനു മുന്നില്‍. കാടിനെ മലിനമാക്കുന്ന യാതൊന്നും അവശേഷിപ്പിക്കരുതെന്ന് അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സനൂഷിനു നിര്‍ബന്ധമുണ്ട്.

കഴിഞ്ഞ ദിവസം പന്തന്‍തോടില്‍ അനിമല്‍ സൈറ്റിങ് ഉണ്ടായത്രേ. അഞ്ചു കടുവകള്‍. വഴിയരികിലെ മരക്കൊമ്പില്‍ കഴുകനും മലയണ്ണാനും കാനനസുന്ദരി എന്നറിയപ്പെടുന്ന ചിത്രശലഭവും, മരതകപ്രാവും ഓലേഞ്ഞാലിയും പേരറിയാ പക്ഷികളും. കാട്ടിലെ ജീവന്‍റെ കാഴ്ച തുടര്‍ന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെപ്പോഴോ ഗോപിച്ചേട്ടന്‍

പറഞ്ഞു, ഇവിടെ നിന്നു സെമി എവര്‍ഗ്രീന്‍ ഫോറസ്റ്റ് തുടങ്ങുകയാണ്. വഴിയരികിലൊരു വെള്ളച്ചാട്ടം, ചിത്രശലഭങ്ങളുടെ കളിത്തട്ട്.
 
 
 
പല വര്‍ണങ്ങളിലുള്ള, ആകൃതിയിലുള്ള ശലഭങ്ങള്‍. കന്യാവനത്തില്‍ മരങ്ങളുടെ വൈവിധ്യവും ധാരാളം. എണ്ണിയാലൊടുങ്ങാത്ത, സ്വര്‍ഗത്തിലേക്കു മുട്ടുന്ന തലപ്പുകളുള്ള കൂറ്റന്‍ മരങ്ങള്‍. അറുനൂറു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു കരുതുന്ന മുത്തശിപ്ലാവ്, ഭദ്രാക്ഷം, സിംഹവാലന്‍ കുരങ്ങുകളുടെ ഇഷ്ടഭക്ഷണം കായ്ക്കുന്ന വെടിപ്ലാവ്, വൈല്‍ഡ് ടുബാക്കോ, ആനവിരട്ടി, കുന്തിരിക്കം..

ഒരു കാലത്തു ബ്രിട്ടിഷുകാര്‍, തീവണ്ടിപ്പാളങ്ങളുടെ സ്ലീപ്പറുകള്‍ നിര്‍മിക്കാനുള്ള ചുരുളിമരം കൊണ്ടു പോയിരുന്നത് ഈ റോഡിലൂടെയാണ്. ഒരിക്കലും നശിക്കാത്ത മരമാണു ചുരുളി. സൈലന്‍റ് വാലിയിലാണെങ്കില്‍ അതു സമൃദ്ധവും. പക്ഷേ, ഇനിയൊരു ശക്തിക്കും ഈ കാടിന്‍റെ ഹൃദയത്തില്‍, ആഞ്ഞുവെട്ടാനാകില്ല. ഒരു വനവിഭവവും കടത്താനാകില്ല. 1200ലേറെ ഔഷധസസ്യങ്ങളുള്ള ജൈവ കലവറയാണ് ഈ താഴ്വര.

തുംബാര്‍ജിയ മൈസുറന്‍സിസ്
ജീപ്പ് പെട്ടെന്നു നിര്‍ത്തിയപ്പോള്‍ ഗോപിച്ചേട്ടന്‍ മുഖത്തേക്കു നോക്കി ഗൗരവത്തോടെ പറഞ്ഞു, തുംബാര്‍ജിയ മൈസുറന്‍സിസ്. നാടകീയമായ ആ വാക്കിനു ശേഷം വിശദീകരണം എത്തുംവരെ, കാട്ടുഭാഷ അറിയുമോ എന്ന് ഈ മനുഷ്യന്‍ പരീക്ഷിക്കുകയാണോ എന്നു പോലും സംശയിച്ചു. തുംബാര്‍ജിയ മൈസുറന്‍സിസ്..നിത്യഹരിത വനങ്ങളില്‍ മാത്രം കാണുന്ന പുഷ്പം. ഫോട്ടൊയ്ക്ക് പോസ് ചെയ്യാന്‍ മടിച്ച്, കാട്ടുവള്ളികളിലാടി കളിക്കുന്ന മഞ്ഞ പുഷ്പം. സൈലന്‍റ് വാലിയുടെ മാത്രം വരദാനങ്ങളിലൊന്ന്. നവംബര്‍ - ഡിസംബര്‍ മാസങ്ങളിലാണു കൂടുതലായി പൂക്കുന്നത്. തുംബാര്‍ജിയയുടെ കഥയറിഞ്ഞു ജീപ്പില്‍ക്കയറുമ്പോള്‍, കാലില്‍ അട്ടകളുടെ രക്തരൂക്ഷിത വിപ്ലവം.

പുലിയിറങ്ങും മാമലയില്‍

യാത്ര തുടരുകയാണ്, ഉള്‍ക്കാടിന്‍റെ സൂചനകള്‍ പിന്നിട്ട്. പെട്ടെന്നൊരു വളവ് ഇരമ്പിയാര്‍ത്തു തിരിയുമ്പോള്‍. മുമ്പിലൊരു രൂപം മിന്നിനീങ്ങുന്നു. ഒരുള്‍ക്കിടിലത്തോടെ തിരിച്ചറിഞ്ഞു, പുള്ളിപ്പുലി. വളവില്‍ വീണു കിടക്കുന്ന മരത്തിന്‍റെ മറവില്‍ പതുങ്ങി. ശബ്ദമുണ്ടാക്കരുതെന്ന മുന്നറിയിപ്പില്‍ ഗോപിച്ചേട്ടന്‍ ജീപ്പിനു പുറത്തേക്ക്. കാടിനെ അറിയുന്നയാള്‍ മുന്നിലുണ്ടല്ലോ എന്ന ധൈര്യത്തില്‍ തൊട്ടുപിറകില്‍ നടന്നു. പുലി കാടിന്‍റെ സുരക്ഷിതത്വത്തിലേക്കു മറഞ്ഞു. 

പുലിക്കാഴ്ചയില്‍ ത്രില്ലടിച്ച കണ്ണുകള്‍ കൂടുതല്‍ കാഴ്ചകള്‍ക്കു പരതുന്നുണ്ടായിരുന്നു. അല്‍പ്പം ഉയരത്തില്‍ ജീപ്പ് നിര്‍ത്തി, ഗോപിച്ചേട്ടന്‍ മൊട്ടക്കുന്നുകളിലേക്കു വിരല്‍ ചൂണ്ടി. കാടിന്‍റെ സമൃദ്ധിക്ക് അപവാദമായി നില്‍ക്കുന്ന ആ മൊട്ടക്കുന്നുകള്‍ ഒരു കഥയാണ്. സൈലന്‍റ് വാലിയില്‍ വൈദ്യുത പദ്ധതിയുടെ സാധ്യത തേടി കേന്ദ്രകമ്മീഷന്‍ എത്തുന്നു. എഴുപതുകളുടെ അവസാനത്തില്‍. സൈലന്‍റ് വാലിയില്‍ കാടില്ല എന്നു കമ്മീഷനു മുന്നില്‍ തെളിയിക്കണം. അതിനു മനുഷ്യര്‍, നിത്യഹരിതവനത്തിന്‍റെ മാറില്‍ തീയിട്ടു.
 
 
കാടും കാട്ടുമൃഗങ്ങളും നിറഞ്ഞ കുന്നുകള്‍ നാളുകളോളം നിന്നു കത്തി. ആകാശത്തേക്കുയര്‍ന്നതു വനത്തിന്‍റെ പച്ചപ്പായിരുന്നില്ല, കലിയൊടുങ്ങാത്ത അഗ്നിയുടെ നാളങ്ങള്‍.... നാളുകളുടെ ശ്രമത്തിനു ശേഷം തീയണച്ചു. പതുക്കപ്പതുക്കെ കാട് വളര്‍ന്നു വരുന്നു. കാട്ടുതീയുടെ ഓര്‍മ, ഇപ്പോഴും ഇവിടത്തുകാര്‍ക്കു തീരാവേദന...

കാട്ടിലൂടെ പിന്നെയും മുന്നോട്ട്. ചില അറിവുകള്‍ കൗതുകകരം. പാതയിലൊരിടത്ത് മഴ പെയ്യുമ്പോള്‍, ഇടതു വശത്തെ വെള്ളം കുന്തിപ്പുഴയിലേക്കും വലതു വശത്തെ വെള്ളം ഭവാനിയിലേക്കും ഒഴുകിപ്പോകും. പരാതിയില്ലാതെ വെള്ളം പകുത്തു നല്‍കുന്ന വാട്ടര്‍ ഷെയറിങ് ട്രിബ്യൂണലാണ് ഇവിടെ പ്രകൃതി.

ഇനി വനഹൃദയത്തിലേക്കാണ്.....
ദേശീയോദ്യാനത്തിന്‍റെ കാതല്‍ഭൂമി. അമ്പതു ദശലക്ഷം വര്‍ഷം പഴക്കമുള്ള കാട്. ദിനോസറുകള്‍ ഭക്ഷിച്ചിരുന്നതെന്നു ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയ ട്രീഫണ്‍ എന്ന സസ്യം ഈ കാടുകളിലുണ്ട്. ട്രീഫണിന്‍റെ ചെറുരൂപങ്ങളും വഴിയരികില്‍ സമൃദ്ധമായി വളരുന്നു. സാധാരണ കാടുകളില്‍ കേള്‍ക്കുന്നതു പോലെ ചീവിടുകളുടെ ചിലമ്പല്‍ശബ്ദമില്ല. സൈലന്‍റ് വാലിയെന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്നു അന്തരീക്ഷം പോലും. സ്കൂള്‍ അങ്കണത്തില്‍ അസംബ്ലിക്ക് അനുസരണയോടെ നിശബ്ദരായി നില്‍ക്കുന്ന കുട്ടികളെപ്പോലെയാണ് വന്‍ മരങ്ങളും. ആ മരങ്ങളുടെ ഉയരങ്ങളിലേക്കു നോക്കി. സ്വര്‍ഗത്തോട് സംസാരിക്കാനുള്ള ഭൂമിയുടെ അവസാനിക്കാത്ത ശ്രമങ്ങളാണ് മരങ്ങള്‍ എന്നെഴുതിയ രവീന്ദ്രനാഥ് ടഗോറിനെ ഓര്‍ത്തു.

സൈരന്ധ്രിയുടെ സന്നിധിയില്‍..


യാത്ര ഇരുപത്തിമൂന്നു കിലോമീറ്റര്‍ പിന്നിടുന്നു. മരങ്ങള്‍ അതിരിട്ട വഴിയുടെ അവസാനം.. ടോപ് സ്റ്റേഷന്‍. മലമുകളിലെ ഔട്ട് പോസ്റ്റ്.....സൈരന്ധ്രി. താഴെ കുന്തിപ്പുഴയുടെ കലമ്പല്‍. മല കടന്നെത്തുന്ന കാറ്റിന്‍റെ വന്യതയില്ലാത്ത തലോടല്‍. സൈരന്ധ്രിയില്‍ ക്യാംപ് ഹൗസും റിസര്‍ച്ച് സെന്‍ററും ഉണ്ട്. മുക്കാലിയില്‍ നിന്നു കാട്ടിലേക്കു കടക്കുമ്പോള്‍ ഒപ്പം ഗൈഡുണ്ടാകും, അറിവു പകരാന്‍. നാടിന്‍റെ മര്യാദക്കേടുകള്‍ കാട്ടില്‍ തുടരുന്നില്ല എന്നുറപ്പാക്കും എന്ന് ഫോറസ്റ്റ് റെയ്ഞ്ചര്‍ ശിവദാസ് പറഞ്ഞത് ഓര്‍ത്തു. 


സൈരന്ധ്രിയില്‍ നിന്നു കുന്തിപ്പുഴയിലേക്കു ഒന്നരക്കിലോമീറ്റര്‍ നടത്തം. ജൈവസമൃദ്ധിയുടെ വഴിത്താരകള്‍. കാട്ടിലൂടെ ഔഷധസസ്യങ്ങളെ തഴുകിയെത്തുന്ന കാറ്റിനു പോലും ഔഷധവീര്യമുണ്ട്. ഒരു നല്ല ശ്വാസോച്ഛാസത്തിനു പോലും ഈ കാടിനോടു കടപ്പെട്ടു പോകുന്നു. കാടും മലമടക്കുകളും കടന്നൊഴുകുന്ന കുന്തിപ്പുഴയുടെ തീരത്ത്, സൈലന്‍റ് വാലി നാരിയ എന്നറിയപ്പെടുന്ന പുല്ലു വളരുന്നുണ്ട്.

 
 
പുരാണത്തിന്‍റെ പുണ്യമൊഴുകുന്ന പുഴ. പുഴയ്ക്കു മുകളിലെ തൂക്കുപ്പാലത്തിനു കുറച്ചകലെ, കമഴ്ത്തിവച്ച പാത്രം പോലെയാണ് പാറ. ദ്രൗപദി കഴുകി കമഴ്ത്തി വച്ച അക്ഷയപാത്രമത്രേ അത്. മഴ പെയ്യുമ്പോള്‍ പാത്രത്തിനു മുകളില്‍ വെള്ളം വീഴുന്ന ശബ്ദമാണ് അവിടെനിന്ന് കേള്‍ക്കുക.

പ്രകൃതിയുടെ വാച്ച് ടവര്‍
 

 സൈരന്ധ്രിയിലെ വാച്ച് ടവറിനു മുകളില്‍ നിന്നാല്‍ കാടിന്‍റെ വിസ്തൃതി അറിയാം. പക്ഷേ, അതൊരിക്കലും പൂര്‍ണതയല്ല, കണ്ണെത്താ ദൂരത്ത് കാടുകള്‍ ബാക്കി. കാറ്റുവീശുമ്പോള്‍ ടവറിലേക്കു കയറുമ്പോള്‍ അല്‍പ്പം പേടി തോന്നി. ആ ഭയം കാഴ്ചയുടെ ആനന്ദത്തിനു വഴിമാറിയതും പെട്ടെന്നായിരുന്നു. താഴെ വെള്ള വര പോലെ കുന്തിപ്പുഴ. 
 
 
ചെത്തിമിനുക്കിയ പെന്‍സിലിന്‍റെ തുമ്പു പോലെ പൂച്ചിപ്പാറ ടോപ്, ഡബ്ള്യൂ മല. പേരറിയാ വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍. പറഞ്ഞറിയിക്കാന്‍ കഴിയാത്ത പച്ചപ്പിന്‍റെ വിസ്തൃതി. കാടിന്‍റെ ഉയരക്കാഴ്ചകള്‍ക്കു മീതെ രാവില്‍ വിരല്‍സ്പര്‍ശനം

ഇനി മടക്കം

തിരികെയിറങ്ങുമ്പോള്‍, ജീപ്പിനു പുറകിലിരുന്ന് നിശബ്ദമായി ആരോടോ യാത്ര പറഞ്ഞു, വരട്ടെ..
 അങ്ങനെ പറയാനാണ് തോന്നിയത്. വരും, വരാതിരിക്കില്ല.

ഒരു കവിതയായിരുന്നു മനസില്‍....

കസ്തൂരി തേടിപ്പോയ മുത്തച്ഛന്‍
ഇന്നലെ മലയിറങ്ങി വന്നു.
കൈയില്‍ കസ്തൂരിക്കു പകരം 
ഒരു സംസ്കാരത്തിന്‍റെ അമ്പ്.
അതു കനല്‍ അണയാത്ത 
ചിതയില്‍  നിന്നു കിട്ടിയത്.
അതിനു മണ്ണിന്‍റെ ഗന്ധവും 
മിന്നലിന്‍റെ ശക്തിയും.

Thursday, July 28, 2011

push pull: ഒരു ക്ലോസ് ഷോട്ട്

push pull: ഒരു ക്ലോസ് ഷോട്ട്: " 1971 ജൂണ്‍ 5. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പൂര്‍ത്തിയാകും മുമ്പേ, കണ്ണിനും കാഴ്ചയ്ക്കും ഇടയിലൊരു ക്യാമറ എത്തിയ ദിവസം. അന്നത്..."

ഒരു ക്ലോസ് ഷോട്ട്


 1971 ജൂണ്‍ 5. 
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പൂര്‍ത്തിയാകും മുമ്പേ, കണ്ണിനും കാഴ്ചയ്ക്കും ഇടയിലൊരു ക്യാമറ എത്തിയ ദിവസം. അന്നത്തെ ആദ്യഷോട്ടിന്‍റെ അനുഭൂതിക്കു നാല്‍പ്പതു വയസ്. അത്രയുംനാള്‍ ക്യാമറക്കാഴ്ചയുടെ സൂക്ഷ്മതയിലൂടെ പകര്‍ത്തിയതു സിനിമയുടെ സമാനതകളില്ലാത്ത സൗന്ദര്യം. മലയാളിയുടെ ഹൃദയത്തില്‍ കൊരുത്ത അനേകം അഭ്രകാവ്യങ്ങളുടെ ആദ്യകാഴ്ച നുകര്‍ന്നയാള്‍, സാങ്കേതികവിദ്യയുടെ നവസിനിമാസങ്കേതങ്ങള്‍ വെള്ളിത്തിരയ്ക്കും പ്രേക്ഷകനും പരിചയപ്പെടുത്തിയ ഛായാഗ്രാഹകന്‍. പിന്നെ, കവി, ചിത്രകാരന്‍. മുന്നിലിരിക്കുന്നയാളുടെ സജീവ സിനിമാവഴികളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നു. എങ്കിലും നാല്‍പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു, അതിനുമപ്പുറത്തേക്കു അനുഭവങ്ങള്‍ക്കു നേരെ ക്യാമറ തിരിക്കുമ്പോള്‍, വാക്കുകളാല്‍ രേഖപ്പെടുത്തിയതൊരു ജീവിതകഥ മാത്രമായിരുന്നില്ല, ഒരുപരിധി വരെ സിനിമയുടെ ചരിത്രം കൂടിയാകുന്നു. തിരുവനന്തപുരം പേട്ടയിലെ ആദിത്യ എന്ന വീടിന്‍റെ ഗൃഹനാഥന്‍റെ പേരിനൊപ്പം മലയാള സിനിമയിലെ പല പരിചയപ്പെടുത്തലുകളുടേയും ആദ്യത്തെ ക്യാമറമാന്‍ എന്ന വിശേഷണം കൂടിച്ചേര്‍ന്നു നില്‍ക്കും. കെ. രാമചന്ദ്രബാബു. സംസാരത്തിനു സ്റ്റാര്‍ട്ട് പറഞ്ഞു. നിശബ്ദതയെ ഭേദിക്കുന്ന ക്യാമറയുടെ ശബ്ദമില്ല. നിറഞ്ഞ ഇരുട്ടില്‍ വെള്ളത്തുണിയില്‍ സിനിമ വിരുന്നെത്തുന്നതു കാണാന്‍ കാത്തിരുന്ന കാഴ്ചക്കാരന്‍റെ മനസൊരുക്കിവച്ചു, ആമുഖങ്ങള്‍ക്കുശേഷം അനുഭവങ്ങളുടെ അഭ്രപാളിയിലേക്കു വെളിച്ചം വീഴുന്നതുവരെ..

ഹരിപ്പാട് താമല്ലാക്കലില്‍ കുഞ്ചന്‍റേയും പത്മിനിയുടേയും ഏഴു മക്കളില്‍ മൂത്തയാള്‍. മദ്രാസിലെ വിദ്യാഭ്യാസകാലത്തില്‍ നിന്നു സിനിമയുടെ സജീവകാലത്തിലേക്കുള്ള ദൂരത്തിനിടയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍ണായക സ്വാധീനം. മദ്രാസ് ലൊയോള കോളെജില്‍ കെമിസ്ട്രി ബിരുദപഠനത്തിന്‍റെ ഭാഗമായി സ്റ്റില്‍ ഫോട്ടൊഗ്രഫിയും ഉണ്ടായിരുന്നു. ഡിജിറ്റല്‍ അനായസതയുടെ ക്യാമറ ക്ലിക്കുകള്‍ ഇല്ലാത്ത കാലം. ഫിലിം ഡവലപ്മെന്‍റും പ്രിന്‍റിങ്ങുമൊക്കെ തനിയെ സ്വായത്തമാക്കുമ്പോള്‍ താത്പര്യത്തിന്‍റെ ആദ്യവിത്തുകള്‍ പാകുകയായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ പല കോഴ്സുകളും നോക്കി. കൂട്ടത്തില്‍ സിനിമാപഠനത്തിന്‍റെ ആധികാരിക ആലയമായിരുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അപേക്ഷ അയച്ചു.



ലോംഗ് ഷോട്ട് പൂനെയിലേക്ക്

എന്‍ട്രന്‍സ് എക്സാം മദ്രാസില്‍ വച്ചായിരുന്നു. അന്നു പരീക്ഷ എഴുതാന്‍ കേരളത്തില്‍ നിന്നും വന്നൊരാളെ പരിചയപ്പെട്ടു. പരീക്ഷ കഴിഞ്ഞു ചോദ്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ വിദേശ സിനിമകളുടെ വിജ്ഞാനം വിളമ്പിയയാളുടെ പേര്, കെ. ജി. ജോര്‍ജ്. പിന്നീടു സ്വപ്നാടനം എന്ന ആദ്യസിനിമയിലൂടെ ആ സുഹൃത്ത് സിനിമയ്ക്ക് സ്റ്റാര്‍ട്ട് പറയുമ്പോള്‍ ക്യാമറയ്ക്കു പിന്നില്‍ രാമചന്ദ്രബാബു ഉണ്ടായിരുന്നുവെന്നതു അന്നു തുടങ്ങിയ സൗഹൃദത്തിന്‍റെ നിയോഗമായിരിക്കണം. എന്‍ട്രന്‍സിനു വേണ്ടിയുള്ള യാത്രയായിരുന്നു ജോര്‍ജിന്‍റെ ആദ്യ മദ്രാസ് യാത്ര. പരീക്ഷ കഴിഞ്ഞു തിരികെ സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള 37 ഡി ബസ് കയറ്റിവിട്ടതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു രാമചന്ദ്രബാബു.

പരീക്ഷ പാസായി അഭിമുഖത്തിനു വിളിച്ചു. കൈയില്‍ കുറച്ചു പെയ്ന്‍റിങ്ങുകളുമായി ഇന്‍റര്‍വ്യൂവിനു പോയി, പൂനെയിലേക്ക്. ആകെ പത്തു സീറ്റ്. നൂറിലധികം പേര്‍ എത്തിയിരുന്നു. പലരും സ്റ്റുഡിയോ ഉടമകളുടേയും മറ്റും മക്കള്‍. പാരമ്പര്യത്തിന്‍റെ പരിചയത്തഴക്കങ്ങളില്ലാത്ത രാമചന്ദ്രബാബുവിനു പ്രതീക്ഷയറ്റു. പക്ഷേ, വരയുടെ വിസ്മയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇന്‍റര്‍വ്യൂ ബോര്‍ഡിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ടാകണം, മോഷന്‍ പിക്ച്ചര്‍ ഫോട്ടൊഗ്രഫിയില്‍ ഡിപ്ലോമ കോഴ്സിന് അഡ്മിഷന്‍ കിട്ടി.

1968 മുതല്‍ 71 വരെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം സംഭവബഹുലമായിരുന്നുവെന്നു തന്നെ പറയാം. കെ. ജി ജോര്‍ജ്, ജയഭാദുരി, രവിമേനോന്‍, ഡാനി, ക്യാമറമാന്‍ രാംചന്ദ്ര, കബീര്‍ റാവുത്തര്‍ തുടങ്ങിയവരൊക്കെ പഠനകാലത്തെ സമകാലികര്‍. സീനിയേഴ്സായി ബാലു മഹേന്ദ്രയും ജോണ്‍ എബ്രഹാമും...അങ്ങനെ പിന്നീടു സിനിമയുടെ സഹയാത്രികരായ പലരും വഴികാട്ടാനും ഒപ്പം നടക്കാനുമുണ്ടായിരുന്നു. നിരവധി പ്രഗത്ഭര്‍ അവിടെ ക്ലാസ് എടുക്കാനും വരുമായിരുന്നു. പി.എന്‍ മേനോന്‍, രാമു കാര്യാട്ട്....





സമരം നടത്തിയ കാര്‍ട്ടൂണ്‍

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളായിരുന്ന ശത്രുഘന്‍ സിന്‍ഹയും ജയഭാദുരിയും നവീന്‍ നിശ്ചലുമൊക്കെ ഹിന്ദി സിനിമയുടെ ഭാഗമാകുന്ന കാഴ്ച അഭിനയവിദ്യാര്‍ഥികളെ കൊതിപ്പിച്ചിരുന്നു. സൂപ്പര്‍സ്റ്റാറുകളായിക്കഴിഞ്ഞു എന്ന മട്ടിലായി അവരുടെ പെരുമാറ്റം. ഡയറക്ഷന്‍ വിദ്യാര്‍ഥികളും ആക്റ്റിങ് വിദ്യാര്‍ഥികളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കൂടി വന്നു. സംവിധാനവിദ്യാര്‍ഥികള്‍ ഡിപ്ലോമ ഫിലിം ഒരുക്കുമ്പോള്‍ അഭിനയവിദ്യാര്‍ഥികള്‍ക്കു അവസരം നല്‍കണമെന്ന നിയമം തെറ്റുന്നതില്‍ എത്തി കാര്യങ്ങള്‍. പ്രായമായ ആളിനേയോ ചെറിയ കുട്ടികളേയോ ഒക്കെ പ്രധാന കഥാപാത്രങ്ങളാക്കി. അഭിനയവിദ്യാര്‍ഥികള്‍ക്കു പറ്റാത്ത കഥാപാത്രമായിരുന്നു എന്ന ന്യായം പറഞ്ഞു പലരേയും ഒഴിവാക്കി. ഒടുവില്‍ ഡിപ്ലോമ ഫിലിം എല്ലാം ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ പല അക്റ്റിങ് സ്റ്റുഡന്‍സിനും അവസരമില്ലാത്ത അവസ്ഥ വന്നു. ഇതു മറികടക്കാന്‍ നാലു ഫിലിമുകള്‍ എടുക്കാന്‍ തീരുമാനിച്ചു ഇന്‍സ്റ്റിറ്റ്യൂട്ട്. എന്നാല്‍ അതിന്‍റെ ചുമതല സംവിധാനവിഭാഗത്തിലെ ആരെയെങ്കിലും ഏല്‍പ്പിക്കുന്നതിനു പകരം ആക്റ്റിങ് പ്രൊഫസറായിരുന്ന റോഷന്‍ തനേജയെ ചുമതലപ്പെടുത്തി. ഇതു പലരേയും അലോസരപ്പെടുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാന്‍റീനില്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. തോട്ട് ഫോര്‍ ദ് ഡേ. വിദ്യാര്‍ഥികളുടെ ആശയങ്ങളും ആവിഷ്കാരങ്ങളും പതിപ്പിക്കാന്‍ ഒരിടം. ഈ പ്രശ്നങ്ങള്‍ സജീവമായി നില്‍ക്കുമ്പോള്‍ ഒരു ദിവസം ആ ബോര്‍ഡില്‍ ഒരു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടു, നാലു ക്യാമറകള്‍ വച്ചു ഷൂട്ട് ചെയ്യുന്ന പ്രൊഫസര്‍ തനേജയുടെ ചിത്രം. ബിവേര്‍, വൈല്‍ഡ് ഷൂട്ടര്‍ ഇന്‍ ടൗണ്‍ ഷൂട്ട്സ് എനിതിങ് ആന്‍ഡ് എവരി അറ്റ് സൈറ്റ് എന്ന തലക്കെട്ടും..രാമചന്ദ്രബാബു വരച്ച കാര്‍ട്ടൂണായിരുന്നു അത്. പിന്നീട് അതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കത്തിപ്പടരുകയായിരുന്നു. പിന്നീടു സമരങ്ങളുടെ കാലം. സമരകാലത്തു തിരികെ വീട്ടിലെത്തി. അക്കാലത്താണു ജോണ്‍ എബ്രഹാം സിനിമ എടുക്കുന്ന വിവരം അറിഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന എം. ആസാദും ജോണിനൊപ്പമുണ്ടായിരുന്നു. അവരെ പോയിക്കണ്ടു. ആസാദിന്‍റെ അടുത്ത സുഹൃത്തും റൂംമേറ്റുമായിരുന്ന എസ്. രാംചന്ദ്രയെയാണു ക്യാമറാമാന്‍ ആയി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി വര്‍ക്ക് ചെയ്യാനുള്ള അവസരം തരാന്‍ തയാറായി അവര്‍. പക്ഷെ നിയോഗം മറ്റൊന്നായിരുന്നു.

ഒരു ദിവസം ജോണ്‍ എബ്രഹാമും ആസാദും എഴുതിയ കത്തു ലഭിച്ചു. പുതിയ ചിത്രത്തില്‍ ക്യാമറാമാനെ സഹായിക്കാന്‍ ക്ഷണിച്ചുകൊണ്ടല്ല. ക്യാമറാമാന്‍ ആയിത്തന്നെ തീരുമാനിച്ചിരിക്കുന്നുവെന്ന അറിയിപ്പ്. കൈയില്‍ ക്യാമറ ഏന്തി നിരവധി ഷോട്ടുകള്‍ എടുക്കേണ്ടിയിരുന്നു ചിത്രത്തില്‍, അതുകൊണ്ടു തന്നെ പോളിയോ ബാധിച്ച് അംഗവൈകല്യം സംഭവിച്ച രാംചന്ദ്രയെ പ്രധാന ക്യാമറാമാന്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ ഇടയായത്. അങ്ങനെ ഛായാഗ്രഹണസഹായി എന്ന വിളിപ്പേരില്ലാതെ നേരെ ക്യാമറയ്ക്കു പിന്നിലേക്ക്. വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ എന്ന ആദ്യ ജോണ്‍ എബ്രഹാം ചിത്രത്തിലൂടെ മലയാള സിനിമയുടെ മായാഭൂമിയിലേക്ക്. ആദ്യ ഷോട്ട് എടുത്ത തീയതി 1971 ജൂണ്‍ 5.


നിര്‍മാല്യം, രതിനിര്‍വേദം വടക്കന്‍ വീരഗാഥ

പിന്നീട് എന്‍.എന്‍ പിഷാരടി സംവിധാനം ചെയ്ത റാഗിങ്, ഹമീദ് കാക്കശേരിയുടെ മനസ്, ജി.എസ് പണിക്കരുടെ ഏകാകിനി, കെ.ജി ജോര്‍ജിന്‍റെ ആദ്യചിത്രം സ്വപ്നാടനം. ക്യാമറാമാന്‍ എന്ന നിലയില്‍ വളരുകയായിരുന്നു രാമചന്ദ്രബാബു. 1973ല്‍ എം. ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മാല്യം. ഒരു കൂട്ടായ്മ പോലെ എടുത്ത ചിത്രമായിരുന്നു നിര്‍മാല്യം. എടപ്പാളില്‍ നടന്‍ സുകുമാരന്‍റെ വീട്ടിലായിരുന്നു ആര്‍ട്ടിസ്റ്റുകളില്‍ പലരും താമസിച്ചിരുന്നത്. പണത്തിനു ഞെരുക്കവുമുണ്ടായിരുന്നു. സിനിമയുടെ അവസാനമായപ്പോഴേക്കും ഷൂട്ട് ചെയ്യാനുള്ള ഫിലിം തീര്‍ന്നു. പിന്നീടു സമീപത്തു ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്ന മറ്റൊരു സിനിമയ്ക്കു വേണ്ടി വരുത്തിയിരുന്ന ഫിലിം വാങ്ങുകയായിരുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് ആയിരുന്നു രാമചന്ദ്രബാബുവിന്‍റെ ആദ്യത്തെ കളര്‍ചിത്രം. ഛായാഗ്രഹണത്തിനുള്ള 1976ലെ അവാര്‍ഡ് ആ ചിത്രത്തിലൂടെ രാമചന്ദ്രബാബുവിനു ലഭിച്ചു. എഴുപത്തെട്ടില്‍ രതിനിര്‍വേദം, എണ്‍പതില്‍ ചാമരം, എണ്‍പത്തിയൊന്‍പതില്‍ ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെയും അവാര്‍ഡുകളുടെ മധുരം തേടിയെത്തി. ആദ്യത്തെ മലയാളം 70എംഎം ഫീച്ചര്‍ ഫിലിം പടയോട്ടത്തിന്‍റെ ഛായാഗ്രാഹകന്‍ കൂടിയാണ് രാമചന്ദ്രബാബു. പൈലറ്റിനും ഒരാള്‍ക്കും മാത്രം കയറാവുന്ന ഹെലികോപ്റ്ററില്‍ ഇരുന്നൊരു ഏരിയല്‍ ഷോട്ട്, കൊട്ടാരം ഒഴുകിവരുന്നത്. പടയോട്ടത്തിന്‍റെ അനുഭവം. മലമ്പുഴയായിരുന്നു ലൊക്കേഷന്‍. ഹെലികോപ്റ്ററിന്‍റെ ഡോര്‍ ഇളക്കിമാറ്റി, ക്യാമറ കൈയിലേന്തി ആ രംഗം ചിത്രീകരിക്കുമ്പോള്‍ കാറ്റു വീശിയടിക്കുന്നുണ്ടായിരുന്നു. മറക്കാനാവില്ല ആ അനുഭവം. പിന്നീട് അല്‍ ബൂം എന്ന അറബിക് ചിത്രത്തിനുവേണ്ടി പത്തേമാരി ഒഴുകിവരുന്ന സമാനമായ ഷോട്ട് എടുക്കുമ്പോള്‍ അറിയാതെ ഓര്‍മയിലെത്തി പടയോട്ടക്കാലത്തെ ആ സാഹസിക ചിത്രീകരണമെന്നു രാമചന്ദ്രബാബു.

ഹിന്ദി, തെലുങ്കു, തമിഴ്, അറബിക്, ഇംഗ്ലിഷ്.....അഭ്രകാവ്യങ്ങള്‍ക്കു ക്യാമറയേന്തിയതു ആറു ഭാഷകളില്‍. മലയാളത്തില്‍ മറക്കാനാകാത്ത ഒരുപാടു ചിത്രങ്ങള്‍ ഏഴാം കടലിനക്കരെ, നിദ്ര, ആദാമിന്‍റെ വാരിയെല്ല്, അച്ചുവേട്ടന്‍റെ വീട്, ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, വെങ്കലം, ഗസല്‍, സല്ലാപം, കന്മദം, ഉടയോന്‍, മിഴികള്‍ സാക്ഷി, യുഗപുരുഷന്‍....... ഓരോ സിനിമയും ഓരോ അനുഭവങ്ങള്‍. ഇപ്പോള്‍ വിവരസാങ്കേതികവിദ്യയുടെ അക്ഷരസങ്കേതങ്ങളില്‍ ആത്മകഥ എഴുതിത്തുടങ്ങിയിരിക്കുന്നു രാമചന്ദ്രബാബു. ഓരോ സിനിമയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും.

യാത്ര പറഞ്ഞിറങ്ങുന്നതിനു മുമ്പ്, ഫോട്ടൊ എടുക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. ഫോട്ടൊ ക്ലിക്ക് ചെയ്തശേഷം ഫോക്കസ് ചെയ്യാന്‍ കഴിയുന്ന ഒരു ക്യാമറ ഇറങ്ങാന്‍ പോകുന്നു, ലൈറ്റ്ട്രോ എന്നാണു പേര്. അങ്ങനെ ക്യാമറയുടെ ആധുനികസങ്കേതങ്ങളും വികാസങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടാണു രാമചന്ദ്രബാബുവിന്‍റെ സിനിമാജീവിതം മുന്നോട്ടു പോകുന്നത്. ഒരു പഴയകാല ഛായാഗ്രാഹകന്‍റെ ചില്ലിട്ടുവച്ച ഓര്‍മകളല്ല. ആ സിനിമാജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അഭിമുഖം കഴിഞ്ഞ ശേഷം എവിടെ ഫോക്കസ് ചെയ്യണമെന്നു തീരുമാനിക്കാന്‍ കഴിയാത്തവിധത്തില്‍ സിനിമയുടെ അനുദിന നടവഴികളില്‍ ഇപ്പോഴും സജീവം ഈ ഛായാഗ്രാഹകന്‍.

Saturday, July 23, 2011

ശേഖരനോവിച്ച് വൈദ്യരോസ്ക്കിയും മറ്റു ചിലരും


Ipdp-t´m-«n¡jm-b-¯n-sâ Iq-«v ]-d-ªp-sIm-Sp-¡p-t¼mÄ ti-J-c³ ssh-ZyÀ d-jy-sb-¡p-dn-¨v ]-d-ªp-sIm-­n-cp-¶p. hm-X-¸-\n-bp-am-bn h-¶h³ t_mÄ-sj-hn-Iv t\-Xm-hv hv-fm-Un-anÀ se-\n-sâ hn-¹-h-¨q-Sn-sâ I-Y-b-dn-bn¨v Ip-fncp-tIm-cn-¸n-¨p ssh-ZyÀ. F-´p ]-d-ªp Xp-S-§n-bm-epw A-h-km-\n-¡p¶-Xp d-jy-bn-em-bn-cn-¡pw. Nn-e-t¸mÄ Xp-S-§p¶-Xp X-s¶ d-jy-bn \n-¶p Xs¶. a-cp-¶p a-Ww am-dm¯ ssh-Zy-im-e-bp-sS C-S-\m-gn-bn d-jy³ thm-Uvv-I-bp-sS a-W-am-sW-¶p kz-bw hn-iz-kn-¨p ssh-ZyÀ... A§-s\ ssh-Zy-sâ d-jy-tbm-SpÅ {]W-bw \m-«m-c-dn-ª-t¸mÄ ti-J-c³ ssh-ZyÀ-s¡m-cp C-c-«-t¸-cn-«p...tiJ-c-t\m-hn-¨v sshZy-tcm-kv-¡n....

C-Xp ]-d-ªp-tI-« I-Y. ssh-Zy\pw ssh-Zy-sâ d-jy³-t{]-aw Xn-cn-¨-dn-ª X-e-ap-dbpw \m-Snsâ I-f-sam-gn-ªp I-gnªp. hm-bv-sam-gn-bm-bn ]-IÀ-¶p-In-«n-b-XmWv Cu I-fn-t¸-cpIY. F-¦nepw I-fn-t¸-cn-S-en-sâ A-]m-c-`m-h-\ Xp-fp¼n-b \m-aw \Â-In-b-h³ C¶pw A-Ú-mX³. I-fn-t¸cv, h-«-t¸cv, a-dp-t¸cv, hn-fn-t¸-cv F-¶n§-s\ \n-¡v-s\-bn-an-sâ a-e-bm-f-]-cn-`m-j-bv¡pw ssh-hn-[y-tasd. ]-s£ h-«-t¸-cn-Sp-¶-Xn a-e-bmfn-tbm-fw `m-h-\bpw I-gn-hp-ap-Å Po-hn-hÀKw Cu Zp-\n-bm-hn th-sd D-­m-Ip-sa-¶p tXm-¶p-¶nÃ. Po-hn-¨n-cp-¶p-sh-¶p tXm-¶p-¶p-anÃ. A-Xp-sIm-­p X-s¶ C-¡m-e-a-{Xbpw tI-«-dn-ªpw hn-fn-¨pw X-g-¼n¨ ( Nn-e-t¸mÄ Xn-cn-¨p sX-dn-tI-«n-«p-­mIpw ), kz-´w t]-cp ad-¶p t]m-Ip-¶ hn-[-¯n a-dp-t]-cv B-[n-]Xyw Øm-]n-¨ H-cp-]m-Sp t]-cp-­m-Ipw. HmÀ-a-bn sX-fn-bp-¶ Nn-e h-«-t¸-cp-I-fn-eq-sS Hcp Hm-«-{]-Z-£n-Ww \-S-¯mw....

A-[ym-]-IÀ-¡v \Â-Ip-¶ t]-cp-I-fn Kp-cp-kv-a-c-W-bp-sS I-S-¸m-SnÃm-sX Nn-e-t¸mÄ A-Ço-e-¯n-sâ Aw-i-ap-­m-Ipw. A-Xp-]n-s¶ B {]m-b-¯n-sâ H-cp Ip-kr-Xn F-¶v B-iz-kn-¡mw. tIm-a¬-sh¯vv cm-Py-§-sf-¡p-dn-¨p F-t¸mgpw ]-d-bp-¶ So-¨À-¡v kv-Iq-fn-se H-cp X-eap-d \ÂIn-b t]cpw tIm-a¬ shÂ-¯v F-¶p X-s¶-bm-bn-cp¶p. ]-t£ Im-e-ta-sd-¡-gnªp. B X-eap-d kv-IqÄ H-gnªp. ]pXn-b hn-ZymÀ-Yn-IÄ F-¯n-b-t¸mÄ tIm-a¬-shÂ-¯n-\p t]-cp-am-äw kw-`-hn-¨p. tIm-tWm³ s_Â-äm-bn amdn. A-¯-c-sam-cp s_Â-än-sâ \nÀ-am-W-km[y-X sX-fn-bn-¨ t]cv. tIm-a¬ shÂ-¯v tIm-tWm³ s_Â-äm-b-Xn-sâ ]-cn-Wm-a-kn-²m-´-km-[y-X-IÄ ]-cn-tim-[n-¨n«p Im-cy-anÃ. t]-cp ]-d-ªp-ssI-am-dp-t¼mÄ F-hnsStbm kw-`-hn-¨ ]n-g-bm-sW-¶v I-cp-Xmw. A-\-´-]p-cn-bn-se H-cp A-[ym-]-I³ a-dp-t]-cp A-½m-h³ F-¶m-bn-cp-¶p. ( C-sXm-cp ]-d-ªp-tI-« I-Y) Ip-«n-IÄ H-fn-ªp-\n-¶v A-½m-hm F-¶p hn-fn-¡p-t¼mÄ A-[ym-]-I³ Xn-cn-ªp-\n-¶p tNm-Zn-¡pw.....A-½m-h³ BtWm A-Ñ\mtWm F-¶p ho-«nÂ-s¨¶p tNm-Zn-¨n-«p hn-fn¡Sm F-¶v. slm F-s´m-cp a-dp-]-Sn...!!!. _-tdm-U-bn t]m-bn h-c ]Tn-¨ t{Um-bn-Mv A-[ym-]I-sâ t]-cv _-tdm-U F-¶p X-s¶-bm-bn. ]n-s¶ Ip-sd Øn-cw t]-cp-I-fpw \n-Xy-KÀ-`nWn, t]m-kv-äv.....

tIm-sf-Pn-te-¡p h-cp-¶ h-gn-bn ]-ip Ip-¯m³ h-¶ s]¬-Ip-«n-¡p ]n-¶o-Sp t]-cv ]-ip F-¶m-bn. kz-`m-h-¯n-sâ {]-tXy-I-X sIm-­v tIm-gn F-¶p t]-cp-­m-bn-cp¶ tIm-sf-Pv Ip-am-c-·mÀ [m-cmfw. dn-eo-kv Zn-h-kw Xs¶ j¡o-e ]-S-¯n-\p t]m-Ip-¶ ]¿-\p ]-Xn{h-X F-¶p t]-cv. tIm-sf-Pn ^n-enw s{]m-P-£³ \-S-¡p-t¼mÄ kzn-¨v t_mÀ-Un-sâ A-Sp-¯v C-cp-¶-h-\m-bn-cp-¶p sse-äv H-m-^v sN-¿m-\p-Å Np-aX-e. kn-\n-am-{]-ZÀi-\w Xo-cp-t¼m-tg¡pw t]cpw ho-Wp I-gn-ªn-cp-¶p, Idâv Hm-^nkÀ. G-Xp hmN-Iw Xp-S-§n-bmepw hm-kv-X-hw ]-d-ªm F-¶p ]d-ªp Xp-S-§p-¶-bm-fp-sS t]-cn-\p ap-¶n hm-kvX-hw F-¶ hm-¡p h-¶p tNÀ-¶-Xn A-Ûp-X-anÃ-tÃm. Nn-e-t¸mÄ kz-´w t]-cp a-d-¡p-¶ X-c-¯n h-fcpw I-fn-t¸-cn-sâ P-\-kzm-[o\w. kv-Iq-fn ]Tn-¡p-t¼mÄ am-f F-¶p t]-cp-­m-bn-cp-¶ k-l-]mTn-sb Im-e-§Ä-¡p ti-jw Im-Wp-t¼mÄ F-´p t]-cp hn-fn-¡p-sa-¶ B-i-¦ A-\p-`-hn-¨ A-\p-`-h-ØÀ [m-cm-fw.

X-e-ap-d-I-fm-bn I-fn-t¸-cp-IÄ ssI-tam-iw h-cm-sX kq-£n-¡p-¶ Ip-Spw-_-¡mÀ [m-cm-f-ap-­v \m-«nÂ. sIm-¡vv, Iq-«p-¸m-bkw, a-{´n, B-e¸n, Du-¯, ]men, A-dp-]-Xn-cp-]Xv, sam-«, h-Sn, sam-ssk¡vv....A§-s\ ]-e-Xpw. FÃmw hn-h-cn-¨m Nn-e-t¸mÄ \m-«n C-d-§n \-S-¡m³ h-¿m-¯ A-h-Ø D-­m-Ipw. F-¦nepw c-k-I-cam-b H-cp a-dp-t¸-cn-sâ I-Y-Iq-Sn ]-d-bm-sX A-h-km-\n-¸n-¡m³ h-¿.....

h-«-t¸-cv  P-bnw-kv-t¡m-a-dn-b³...

t]-cn-\p ]n-¶n-se I-Y-bn-§-s\....

B-ep-h, tZ-iw, sNm-Æ-c, {io-aq-e-\-K-cw, Im-ªqÀ Ime-Sn dq-«n Hm-Sn-s¡m-­n-cp-¶ _-kn-sâ t]-cm-Wv P-bnwkv-tIm. {]-kvXp-X I-Ym-]m-{Xw F-s¶m-s¡ B _-kn I-b-dn-bn-«p-t­m, A-s¶m-s¡ B _-kv a-dn-v-ªv A-]-I-S-¯n s]-«n-«p­v. ]n-¶o-Sv C-t±-lw I-b-dm³ h-cp-t¼mÄ s]m-¶p-tN«m, th-sd _-kv ]p-d-In h-cp-¶p-­v A-Xn I-b-dn-t¡m F-¶p In-fn ]-d-bp-¶ A-hØ-h-sc-sb-¯n Im-cy-§Ä...A-\´-cw A-t±-lw P-bnwkvtIm a-dn-b³ F-¶ t]-cn A-dn-b-s¸«p. ]n-¶ov-Sv B _-kv B d-q-«n Hm-Sm-sX-bmbn. ]I-cw a-säm-cp _kv Hm-Sn-¯p-S§n. H-cn-¡Â H-cp _-kv A-]-ISw. Np-­n-sem-cp ap-dn-hp-am-bn ]-g-b P-bnwkv-tIm-a-dnb³. _-kn-sâ t]-cv B³-tacn. ]-t£ B-Zy-s¯ t]-cp ]p-Xn-¡n-bnÃ. C-t¸mgpw A-dn-b-s¸-Sp¶-Xp P-bn-wkv-tIm-a-dn-b³ F-¶p X-s¶.