Thursday, July 28, 2011

push pull: ഒരു ക്ലോസ് ഷോട്ട്

push pull: ഒരു ക്ലോസ് ഷോട്ട്: " 1971 ജൂണ്‍ 5. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പൂര്‍ത്തിയാകും മുമ്പേ, കണ്ണിനും കാഴ്ചയ്ക്കും ഇടയിലൊരു ക്യാമറ എത്തിയ ദിവസം. അന്നത്..."

ഒരു ക്ലോസ് ഷോട്ട്


 1971 ജൂണ്‍ 5. 
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനം പൂര്‍ത്തിയാകും മുമ്പേ, കണ്ണിനും കാഴ്ചയ്ക്കും ഇടയിലൊരു ക്യാമറ എത്തിയ ദിവസം. അന്നത്തെ ആദ്യഷോട്ടിന്‍റെ അനുഭൂതിക്കു നാല്‍പ്പതു വയസ്. അത്രയുംനാള്‍ ക്യാമറക്കാഴ്ചയുടെ സൂക്ഷ്മതയിലൂടെ പകര്‍ത്തിയതു സിനിമയുടെ സമാനതകളില്ലാത്ത സൗന്ദര്യം. മലയാളിയുടെ ഹൃദയത്തില്‍ കൊരുത്ത അനേകം അഭ്രകാവ്യങ്ങളുടെ ആദ്യകാഴ്ച നുകര്‍ന്നയാള്‍, സാങ്കേതികവിദ്യയുടെ നവസിനിമാസങ്കേതങ്ങള്‍ വെള്ളിത്തിരയ്ക്കും പ്രേക്ഷകനും പരിചയപ്പെടുത്തിയ ഛായാഗ്രാഹകന്‍. പിന്നെ, കവി, ചിത്രകാരന്‍. മുന്നിലിരിക്കുന്നയാളുടെ സജീവ സിനിമാവഴികളെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നു. എങ്കിലും നാല്‍പതു വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു, അതിനുമപ്പുറത്തേക്കു അനുഭവങ്ങള്‍ക്കു നേരെ ക്യാമറ തിരിക്കുമ്പോള്‍, വാക്കുകളാല്‍ രേഖപ്പെടുത്തിയതൊരു ജീവിതകഥ മാത്രമായിരുന്നില്ല, ഒരുപരിധി വരെ സിനിമയുടെ ചരിത്രം കൂടിയാകുന്നു. തിരുവനന്തപുരം പേട്ടയിലെ ആദിത്യ എന്ന വീടിന്‍റെ ഗൃഹനാഥന്‍റെ പേരിനൊപ്പം മലയാള സിനിമയിലെ പല പരിചയപ്പെടുത്തലുകളുടേയും ആദ്യത്തെ ക്യാമറമാന്‍ എന്ന വിശേഷണം കൂടിച്ചേര്‍ന്നു നില്‍ക്കും. കെ. രാമചന്ദ്രബാബു. സംസാരത്തിനു സ്റ്റാര്‍ട്ട് പറഞ്ഞു. നിശബ്ദതയെ ഭേദിക്കുന്ന ക്യാമറയുടെ ശബ്ദമില്ല. നിറഞ്ഞ ഇരുട്ടില്‍ വെള്ളത്തുണിയില്‍ സിനിമ വിരുന്നെത്തുന്നതു കാണാന്‍ കാത്തിരുന്ന കാഴ്ചക്കാരന്‍റെ മനസൊരുക്കിവച്ചു, ആമുഖങ്ങള്‍ക്കുശേഷം അനുഭവങ്ങളുടെ അഭ്രപാളിയിലേക്കു വെളിച്ചം വീഴുന്നതുവരെ..

ഹരിപ്പാട് താമല്ലാക്കലില്‍ കുഞ്ചന്‍റേയും പത്മിനിയുടേയും ഏഴു മക്കളില്‍ മൂത്തയാള്‍. മദ്രാസിലെ വിദ്യാഭ്യാസകാലത്തില്‍ നിന്നു സിനിമയുടെ സജീവകാലത്തിലേക്കുള്ള ദൂരത്തിനിടയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍ണായക സ്വാധീനം. മദ്രാസ് ലൊയോള കോളെജില്‍ കെമിസ്ട്രി ബിരുദപഠനത്തിന്‍റെ ഭാഗമായി സ്റ്റില്‍ ഫോട്ടൊഗ്രഫിയും ഉണ്ടായിരുന്നു. ഡിജിറ്റല്‍ അനായസതയുടെ ക്യാമറ ക്ലിക്കുകള്‍ ഇല്ലാത്ത കാലം. ഫിലിം ഡവലപ്മെന്‍റും പ്രിന്‍റിങ്ങുമൊക്കെ തനിയെ സ്വായത്തമാക്കുമ്പോള്‍ താത്പര്യത്തിന്‍റെ ആദ്യവിത്തുകള്‍ പാകുകയായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ പല കോഴ്സുകളും നോക്കി. കൂട്ടത്തില്‍ സിനിമാപഠനത്തിന്‍റെ ആധികാരിക ആലയമായിരുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അപേക്ഷ അയച്ചു.ലോംഗ് ഷോട്ട് പൂനെയിലേക്ക്

എന്‍ട്രന്‍സ് എക്സാം മദ്രാസില്‍ വച്ചായിരുന്നു. അന്നു പരീക്ഷ എഴുതാന്‍ കേരളത്തില്‍ നിന്നും വന്നൊരാളെ പരിചയപ്പെട്ടു. പരീക്ഷ കഴിഞ്ഞു ചോദ്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ വിദേശ സിനിമകളുടെ വിജ്ഞാനം വിളമ്പിയയാളുടെ പേര്, കെ. ജി. ജോര്‍ജ്. പിന്നീടു സ്വപ്നാടനം എന്ന ആദ്യസിനിമയിലൂടെ ആ സുഹൃത്ത് സിനിമയ്ക്ക് സ്റ്റാര്‍ട്ട് പറയുമ്പോള്‍ ക്യാമറയ്ക്കു പിന്നില്‍ രാമചന്ദ്രബാബു ഉണ്ടായിരുന്നുവെന്നതു അന്നു തുടങ്ങിയ സൗഹൃദത്തിന്‍റെ നിയോഗമായിരിക്കണം. എന്‍ട്രന്‍സിനു വേണ്ടിയുള്ള യാത്രയായിരുന്നു ജോര്‍ജിന്‍റെ ആദ്യ മദ്രാസ് യാത്ര. പരീക്ഷ കഴിഞ്ഞു തിരികെ സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള 37 ഡി ബസ് കയറ്റിവിട്ടതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു രാമചന്ദ്രബാബു.

പരീക്ഷ പാസായി അഭിമുഖത്തിനു വിളിച്ചു. കൈയില്‍ കുറച്ചു പെയ്ന്‍റിങ്ങുകളുമായി ഇന്‍റര്‍വ്യൂവിനു പോയി, പൂനെയിലേക്ക്. ആകെ പത്തു സീറ്റ്. നൂറിലധികം പേര്‍ എത്തിയിരുന്നു. പലരും സ്റ്റുഡിയോ ഉടമകളുടേയും മറ്റും മക്കള്‍. പാരമ്പര്യത്തിന്‍റെ പരിചയത്തഴക്കങ്ങളില്ലാത്ത രാമചന്ദ്രബാബുവിനു പ്രതീക്ഷയറ്റു. പക്ഷേ, വരയുടെ വിസ്മയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇന്‍റര്‍വ്യൂ ബോര്‍ഡിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ടാകണം, മോഷന്‍ പിക്ച്ചര്‍ ഫോട്ടൊഗ്രഫിയില്‍ ഡിപ്ലോമ കോഴ്സിന് അഡ്മിഷന്‍ കിട്ടി.

1968 മുതല്‍ 71 വരെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം സംഭവബഹുലമായിരുന്നുവെന്നു തന്നെ പറയാം. കെ. ജി ജോര്‍ജ്, ജയഭാദുരി, രവിമേനോന്‍, ഡാനി, ക്യാമറമാന്‍ രാംചന്ദ്ര, കബീര്‍ റാവുത്തര്‍ തുടങ്ങിയവരൊക്കെ പഠനകാലത്തെ സമകാലികര്‍. സീനിയേഴ്സായി ബാലു മഹേന്ദ്രയും ജോണ്‍ എബ്രഹാമും...അങ്ങനെ പിന്നീടു സിനിമയുടെ സഹയാത്രികരായ പലരും വഴികാട്ടാനും ഒപ്പം നടക്കാനുമുണ്ടായിരുന്നു. നിരവധി പ്രഗത്ഭര്‍ അവിടെ ക്ലാസ് എടുക്കാനും വരുമായിരുന്നു. പി.എന്‍ മേനോന്‍, രാമു കാര്യാട്ട്....

സമരം നടത്തിയ കാര്‍ട്ടൂണ്‍

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളായിരുന്ന ശത്രുഘന്‍ സിന്‍ഹയും ജയഭാദുരിയും നവീന്‍ നിശ്ചലുമൊക്കെ ഹിന്ദി സിനിമയുടെ ഭാഗമാകുന്ന കാഴ്ച അഭിനയവിദ്യാര്‍ഥികളെ കൊതിപ്പിച്ചിരുന്നു. സൂപ്പര്‍സ്റ്റാറുകളായിക്കഴിഞ്ഞു എന്ന മട്ടിലായി അവരുടെ പെരുമാറ്റം. ഡയറക്ഷന്‍ വിദ്യാര്‍ഥികളും ആക്റ്റിങ് വിദ്യാര്‍ഥികളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കൂടി വന്നു. സംവിധാനവിദ്യാര്‍ഥികള്‍ ഡിപ്ലോമ ഫിലിം ഒരുക്കുമ്പോള്‍ അഭിനയവിദ്യാര്‍ഥികള്‍ക്കു അവസരം നല്‍കണമെന്ന നിയമം തെറ്റുന്നതില്‍ എത്തി കാര്യങ്ങള്‍. പ്രായമായ ആളിനേയോ ചെറിയ കുട്ടികളേയോ ഒക്കെ പ്രധാന കഥാപാത്രങ്ങളാക്കി. അഭിനയവിദ്യാര്‍ഥികള്‍ക്കു പറ്റാത്ത കഥാപാത്രമായിരുന്നു എന്ന ന്യായം പറഞ്ഞു പലരേയും ഒഴിവാക്കി. ഒടുവില്‍ ഡിപ്ലോമ ഫിലിം എല്ലാം ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ പല അക്റ്റിങ് സ്റ്റുഡന്‍സിനും അവസരമില്ലാത്ത അവസ്ഥ വന്നു. ഇതു മറികടക്കാന്‍ നാലു ഫിലിമുകള്‍ എടുക്കാന്‍ തീരുമാനിച്ചു ഇന്‍സ്റ്റിറ്റ്യൂട്ട്. എന്നാല്‍ അതിന്‍റെ ചുമതല സംവിധാനവിഭാഗത്തിലെ ആരെയെങ്കിലും ഏല്‍പ്പിക്കുന്നതിനു പകരം ആക്റ്റിങ് പ്രൊഫസറായിരുന്ന റോഷന്‍ തനേജയെ ചുമതലപ്പെടുത്തി. ഇതു പലരേയും അലോസരപ്പെടുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാന്‍റീനില്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. തോട്ട് ഫോര്‍ ദ് ഡേ. വിദ്യാര്‍ഥികളുടെ ആശയങ്ങളും ആവിഷ്കാരങ്ങളും പതിപ്പിക്കാന്‍ ഒരിടം. ഈ പ്രശ്നങ്ങള്‍ സജീവമായി നില്‍ക്കുമ്പോള്‍ ഒരു ദിവസം ആ ബോര്‍ഡില്‍ ഒരു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടു, നാലു ക്യാമറകള്‍ വച്ചു ഷൂട്ട് ചെയ്യുന്ന പ്രൊഫസര്‍ തനേജയുടെ ചിത്രം. ബിവേര്‍, വൈല്‍ഡ് ഷൂട്ടര്‍ ഇന്‍ ടൗണ്‍ ഷൂട്ട്സ് എനിതിങ് ആന്‍ഡ് എവരി അറ്റ് സൈറ്റ് എന്ന തലക്കെട്ടും..രാമചന്ദ്രബാബു വരച്ച കാര്‍ട്ടൂണായിരുന്നു അത്. പിന്നീട് അതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കത്തിപ്പടരുകയായിരുന്നു. പിന്നീടു സമരങ്ങളുടെ കാലം. സമരകാലത്തു തിരികെ വീട്ടിലെത്തി. അക്കാലത്താണു ജോണ്‍ എബ്രഹാം സിനിമ എടുക്കുന്ന വിവരം അറിഞ്ഞത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന എം. ആസാദും ജോണിനൊപ്പമുണ്ടായിരുന്നു. അവരെ പോയിക്കണ്ടു. ആസാദിന്‍റെ അടുത്ത സുഹൃത്തും റൂംമേറ്റുമായിരുന്ന എസ്. രാംചന്ദ്രയെയാണു ക്യാമറാമാന്‍ ആയി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി വര്‍ക്ക് ചെയ്യാനുള്ള അവസരം തരാന്‍ തയാറായി അവര്‍. പക്ഷെ നിയോഗം മറ്റൊന്നായിരുന്നു.

ഒരു ദിവസം ജോണ്‍ എബ്രഹാമും ആസാദും എഴുതിയ കത്തു ലഭിച്ചു. പുതിയ ചിത്രത്തില്‍ ക്യാമറാമാനെ സഹായിക്കാന്‍ ക്ഷണിച്ചുകൊണ്ടല്ല. ക്യാമറാമാന്‍ ആയിത്തന്നെ തീരുമാനിച്ചിരിക്കുന്നുവെന്ന അറിയിപ്പ്. കൈയില്‍ ക്യാമറ ഏന്തി നിരവധി ഷോട്ടുകള്‍ എടുക്കേണ്ടിയിരുന്നു ചിത്രത്തില്‍, അതുകൊണ്ടു തന്നെ പോളിയോ ബാധിച്ച് അംഗവൈകല്യം സംഭവിച്ച രാംചന്ദ്രയെ പ്രധാന ക്യാമറാമാന്‍ സ്ഥാനത്തു നിന്നു മാറ്റാന്‍ ഇടയായത്. അങ്ങനെ ഛായാഗ്രഹണസഹായി എന്ന വിളിപ്പേരില്ലാതെ നേരെ ക്യാമറയ്ക്കു പിന്നിലേക്ക്. വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ എന്ന ആദ്യ ജോണ്‍ എബ്രഹാം ചിത്രത്തിലൂടെ മലയാള സിനിമയുടെ മായാഭൂമിയിലേക്ക്. ആദ്യ ഷോട്ട് എടുത്ത തീയതി 1971 ജൂണ്‍ 5.


നിര്‍മാല്യം, രതിനിര്‍വേദം വടക്കന്‍ വീരഗാഥ

പിന്നീട് എന്‍.എന്‍ പിഷാരടി സംവിധാനം ചെയ്ത റാഗിങ്, ഹമീദ് കാക്കശേരിയുടെ മനസ്, ജി.എസ് പണിക്കരുടെ ഏകാകിനി, കെ.ജി ജോര്‍ജിന്‍റെ ആദ്യചിത്രം സ്വപ്നാടനം. ക്യാമറാമാന്‍ എന്ന നിലയില്‍ വളരുകയായിരുന്നു രാമചന്ദ്രബാബു. 1973ല്‍ എം. ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മാല്യം. ഒരു കൂട്ടായ്മ പോലെ എടുത്ത ചിത്രമായിരുന്നു നിര്‍മാല്യം. എടപ്പാളില്‍ നടന്‍ സുകുമാരന്‍റെ വീട്ടിലായിരുന്നു ആര്‍ട്ടിസ്റ്റുകളില്‍ പലരും താമസിച്ചിരുന്നത്. പണത്തിനു ഞെരുക്കവുമുണ്ടായിരുന്നു. സിനിമയുടെ അവസാനമായപ്പോഴേക്കും ഷൂട്ട് ചെയ്യാനുള്ള ഫിലിം തീര്‍ന്നു. പിന്നീടു സമീപത്തു ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്ന മറ്റൊരു സിനിമയ്ക്കു വേണ്ടി വരുത്തിയിരുന്ന ഫിലിം വാങ്ങുകയായിരുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് ആയിരുന്നു രാമചന്ദ്രബാബുവിന്‍റെ ആദ്യത്തെ കളര്‍ചിത്രം. ഛായാഗ്രഹണത്തിനുള്ള 1976ലെ അവാര്‍ഡ് ആ ചിത്രത്തിലൂടെ രാമചന്ദ്രബാബുവിനു ലഭിച്ചു. എഴുപത്തെട്ടില്‍ രതിനിര്‍വേദം, എണ്‍പതില്‍ ചാമരം, എണ്‍പത്തിയൊന്‍പതില്‍ ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെയും അവാര്‍ഡുകളുടെ മധുരം തേടിയെത്തി. ആദ്യത്തെ മലയാളം 70എംഎം ഫീച്ചര്‍ ഫിലിം പടയോട്ടത്തിന്‍റെ ഛായാഗ്രാഹകന്‍ കൂടിയാണ് രാമചന്ദ്രബാബു. പൈലറ്റിനും ഒരാള്‍ക്കും മാത്രം കയറാവുന്ന ഹെലികോപ്റ്ററില്‍ ഇരുന്നൊരു ഏരിയല്‍ ഷോട്ട്, കൊട്ടാരം ഒഴുകിവരുന്നത്. പടയോട്ടത്തിന്‍റെ അനുഭവം. മലമ്പുഴയായിരുന്നു ലൊക്കേഷന്‍. ഹെലികോപ്റ്ററിന്‍റെ ഡോര്‍ ഇളക്കിമാറ്റി, ക്യാമറ കൈയിലേന്തി ആ രംഗം ചിത്രീകരിക്കുമ്പോള്‍ കാറ്റു വീശിയടിക്കുന്നുണ്ടായിരുന്നു. മറക്കാനാവില്ല ആ അനുഭവം. പിന്നീട് അല്‍ ബൂം എന്ന അറബിക് ചിത്രത്തിനുവേണ്ടി പത്തേമാരി ഒഴുകിവരുന്ന സമാനമായ ഷോട്ട് എടുക്കുമ്പോള്‍ അറിയാതെ ഓര്‍മയിലെത്തി പടയോട്ടക്കാലത്തെ ആ സാഹസിക ചിത്രീകരണമെന്നു രാമചന്ദ്രബാബു.

ഹിന്ദി, തെലുങ്കു, തമിഴ്, അറബിക്, ഇംഗ്ലിഷ്.....അഭ്രകാവ്യങ്ങള്‍ക്കു ക്യാമറയേന്തിയതു ആറു ഭാഷകളില്‍. മലയാളത്തില്‍ മറക്കാനാകാത്ത ഒരുപാടു ചിത്രങ്ങള്‍ ഏഴാം കടലിനക്കരെ, നിദ്ര, ആദാമിന്‍റെ വാരിയെല്ല്, അച്ചുവേട്ടന്‍റെ വീട്, ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, വെങ്കലം, ഗസല്‍, സല്ലാപം, കന്മദം, ഉടയോന്‍, മിഴികള്‍ സാക്ഷി, യുഗപുരുഷന്‍....... ഓരോ സിനിമയും ഓരോ അനുഭവങ്ങള്‍. ഇപ്പോള്‍ വിവരസാങ്കേതികവിദ്യയുടെ അക്ഷരസങ്കേതങ്ങളില്‍ ആത്മകഥ എഴുതിത്തുടങ്ങിയിരിക്കുന്നു രാമചന്ദ്രബാബു. ഓരോ സിനിമയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും.

യാത്ര പറഞ്ഞിറങ്ങുന്നതിനു മുമ്പ്, ഫോട്ടൊ എടുക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. ഫോട്ടൊ ക്ലിക്ക് ചെയ്തശേഷം ഫോക്കസ് ചെയ്യാന്‍ കഴിയുന്ന ഒരു ക്യാമറ ഇറങ്ങാന്‍ പോകുന്നു, ലൈറ്റ്ട്രോ എന്നാണു പേര്. അങ്ങനെ ക്യാമറയുടെ ആധുനികസങ്കേതങ്ങളും വികാസങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടാണു രാമചന്ദ്രബാബുവിന്‍റെ സിനിമാജീവിതം മുന്നോട്ടു പോകുന്നത്. ഒരു പഴയകാല ഛായാഗ്രാഹകന്‍റെ ചില്ലിട്ടുവച്ച ഓര്‍മകളല്ല. ആ സിനിമാജീവിതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അഭിമുഖം കഴിഞ്ഞ ശേഷം എവിടെ ഫോക്കസ് ചെയ്യണമെന്നു തീരുമാനിക്കാന്‍ കഴിയാത്തവിധത്തില്‍ സിനിമയുടെ അനുദിന നടവഴികളില്‍ ഇപ്പോഴും സജീവം ഈ ഛായാഗ്രാഹകന്‍.

Saturday, July 23, 2011

ശേഖരനോവിച്ച് വൈദ്യരോസ്ക്കിയും മറ്റു ചിലരും


Ipdp-t´m-«n¡jm-b-¯n-sâ Iq-«v ]-d-ªp-sIm-Sp-¡p-t¼mÄ ti-J-c³ ssh-ZyÀ d-jy-sb-¡p-dn-¨v ]-d-ªp-sIm-­n-cp-¶p. hm-X-¸-\n-bp-am-bn h-¶h³ t_mÄ-sj-hn-Iv t\-Xm-hv hv-fm-Un-anÀ se-\n-sâ hn-¹-h-¨q-Sn-sâ I-Y-b-dn-bn¨v Ip-fncp-tIm-cn-¸n-¨p ssh-ZyÀ. F-´p ]-d-ªp Xp-S-§n-bm-epw A-h-km-\n-¡p¶-Xp d-jy-bn-em-bn-cn-¡pw. Nn-e-t¸mÄ Xp-S-§p¶-Xp X-s¶ d-jy-bn \n-¶p Xs¶. a-cp-¶p a-Ww am-dm¯ ssh-Zy-im-e-bp-sS C-S-\m-gn-bn d-jy³ thm-Uvv-I-bp-sS a-W-am-sW-¶p kz-bw hn-iz-kn-¨p ssh-ZyÀ... A§-s\ ssh-Zy-sâ d-jy-tbm-SpÅ {]W-bw \m-«m-c-dn-ª-t¸mÄ ti-J-c³ ssh-ZyÀ-s¡m-cp C-c-«-t¸-cn-«p...tiJ-c-t\m-hn-¨v sshZy-tcm-kv-¡n....

C-Xp ]-d-ªp-tI-« I-Y. ssh-Zy\pw ssh-Zy-sâ d-jy³-t{]-aw Xn-cn-¨-dn-ª X-e-ap-dbpw \m-Snsâ I-f-sam-gn-ªp I-gnªp. hm-bv-sam-gn-bm-bn ]-IÀ-¶p-In-«n-b-XmWv Cu I-fn-t¸-cpIY. F-¦nepw I-fn-t¸-cn-S-en-sâ A-]m-c-`m-h-\ Xp-fp¼n-b \m-aw \Â-In-b-h³ C¶pw A-Ú-mX³. I-fn-t¸cv, h-«-t¸cv, a-dp-t¸cv, hn-fn-t¸-cv F-¶n§-s\ \n-¡v-s\-bn-an-sâ a-e-bm-f-]-cn-`m-j-bv¡pw ssh-hn-[y-tasd. ]-s£ h-«-t¸-cn-Sp-¶-Xn a-e-bmfn-tbm-fw `m-h-\bpw I-gn-hp-ap-Å Po-hn-hÀKw Cu Zp-\n-bm-hn th-sd D-­m-Ip-sa-¶p tXm-¶p-¶nÃ. Po-hn-¨n-cp-¶p-sh-¶p tXm-¶p-¶p-anÃ. A-Xp-sIm-­p X-s¶ C-¡m-e-a-{Xbpw tI-«-dn-ªpw hn-fn-¨pw X-g-¼n¨ ( Nn-e-t¸mÄ Xn-cn-¨p sX-dn-tI-«n-«p-­mIpw ), kz-´w t]-cp ad-¶p t]m-Ip-¶ hn-[-¯n a-dp-t]-cv B-[n-]Xyw Øm-]n-¨ H-cp-]m-Sp t]-cp-­m-Ipw. HmÀ-a-bn sX-fn-bp-¶ Nn-e h-«-t¸-cp-I-fn-eq-sS Hcp Hm-«-{]-Z-£n-Ww \-S-¯mw....

A-[ym-]-IÀ-¡v \Â-Ip-¶ t]-cp-I-fn Kp-cp-kv-a-c-W-bp-sS I-S-¸m-SnÃm-sX Nn-e-t¸mÄ A-Ço-e-¯n-sâ Aw-i-ap-­m-Ipw. A-Xp-]n-s¶ B {]m-b-¯n-sâ H-cp Ip-kr-Xn F-¶v B-iz-kn-¡mw. tIm-a¬-sh¯vv cm-Py-§-sf-¡p-dn-¨p F-t¸mgpw ]-d-bp-¶ So-¨À-¡v kv-Iq-fn-se H-cp X-eap-d \ÂIn-b t]cpw tIm-a¬ shÂ-¯v F-¶p X-s¶-bm-bn-cp¶p. ]-t£ Im-e-ta-sd-¡-gnªp. B X-eap-d kv-IqÄ H-gnªp. ]pXn-b hn-ZymÀ-Yn-IÄ F-¯n-b-t¸mÄ tIm-a¬-shÂ-¯n-\p t]-cp-am-äw kw-`-hn-¨p. tIm-tWm³ s_Â-äm-bn amdn. A-¯-c-sam-cp s_Â-än-sâ \nÀ-am-W-km[y-X sX-fn-bn-¨ t]cv. tIm-a¬ shÂ-¯v tIm-tWm³ s_Â-äm-b-Xn-sâ ]-cn-Wm-a-kn-²m-´-km-[y-X-IÄ ]-cn-tim-[n-¨n«p Im-cy-anÃ. t]-cp ]-d-ªp-ssI-am-dp-t¼mÄ F-hnsStbm kw-`-hn-¨ ]n-g-bm-sW-¶v I-cp-Xmw. A-\-´-]p-cn-bn-se H-cp A-[ym-]-I³ a-dp-t]-cp A-½m-h³ F-¶m-bn-cp-¶p. ( C-sXm-cp ]-d-ªp-tI-« I-Y) Ip-«n-IÄ H-fn-ªp-\n-¶v A-½m-hm F-¶p hn-fn-¡p-t¼mÄ A-[ym-]-I³ Xn-cn-ªp-\n-¶p tNm-Zn-¡pw.....A-½m-h³ BtWm A-Ñ\mtWm F-¶p ho-«nÂ-s¨¶p tNm-Zn-¨n-«p hn-fn¡Sm F-¶v. slm F-s´m-cp a-dp-]-Sn...!!!. _-tdm-U-bn t]m-bn h-c ]Tn-¨ t{Um-bn-Mv A-[ym-]I-sâ t]-cv _-tdm-U F-¶p X-s¶-bm-bn. ]n-s¶ Ip-sd Øn-cw t]-cp-I-fpw \n-Xy-KÀ-`nWn, t]m-kv-äv.....

tIm-sf-Pn-te-¡p h-cp-¶ h-gn-bn ]-ip Ip-¯m³ h-¶ s]¬-Ip-«n-¡p ]n-¶o-Sp t]-cv ]-ip F-¶m-bn. kz-`m-h-¯n-sâ {]-tXy-I-X sIm-­v tIm-gn F-¶p t]-cp-­m-bn-cp¶ tIm-sf-Pv Ip-am-c-·mÀ [m-cmfw. dn-eo-kv Zn-h-kw Xs¶ j¡o-e ]-S-¯n-\p t]m-Ip-¶ ]¿-\p ]-Xn{h-X F-¶p t]-cv. tIm-sf-Pn ^n-enw s{]m-P-£³ \-S-¡p-t¼mÄ kzn-¨v t_mÀ-Un-sâ A-Sp-¯v C-cp-¶-h-\m-bn-cp-¶p sse-äv H-m-^v sN-¿m-\p-Å Np-aX-e. kn-\n-am-{]-ZÀi-\w Xo-cp-t¼m-tg¡pw t]cpw ho-Wp I-gn-ªn-cp-¶p, Idâv Hm-^nkÀ. G-Xp hmN-Iw Xp-S-§n-bmepw hm-kv-X-hw ]-d-ªm F-¶p ]d-ªp Xp-S-§p-¶-bm-fp-sS t]-cn-\p ap-¶n hm-kvX-hw F-¶ hm-¡p h-¶p tNÀ-¶-Xn A-Ûp-X-anÃ-tÃm. Nn-e-t¸mÄ kz-´w t]-cp a-d-¡p-¶ X-c-¯n h-fcpw I-fn-t¸-cn-sâ P-\-kzm-[o\w. kv-Iq-fn ]Tn-¡p-t¼mÄ am-f F-¶p t]-cp-­m-bn-cp-¶ k-l-]mTn-sb Im-e-§Ä-¡p ti-jw Im-Wp-t¼mÄ F-´p t]-cp hn-fn-¡p-sa-¶ B-i-¦ A-\p-`-hn-¨ A-\p-`-h-ØÀ [m-cm-fw.

X-e-ap-d-I-fm-bn I-fn-t¸-cp-IÄ ssI-tam-iw h-cm-sX kq-£n-¡p-¶ Ip-Spw-_-¡mÀ [m-cm-f-ap-­v \m-«nÂ. sIm-¡vv, Iq-«p-¸m-bkw, a-{´n, B-e¸n, Du-¯, ]men, A-dp-]-Xn-cp-]Xv, sam-«, h-Sn, sam-ssk¡vv....A§-s\ ]-e-Xpw. FÃmw hn-h-cn-¨m Nn-e-t¸mÄ \m-«n C-d-§n \-S-¡m³ h-¿m-¯ A-h-Ø D-­m-Ipw. F-¦nepw c-k-I-cam-b H-cp a-dp-t¸-cn-sâ I-Y-Iq-Sn ]-d-bm-sX A-h-km-\n-¸n-¡m³ h-¿.....

h-«-t¸-cv  P-bnw-kv-t¡m-a-dn-b³...

t]-cn-\p ]n-¶n-se I-Y-bn-§-s\....

B-ep-h, tZ-iw, sNm-Æ-c, {io-aq-e-\-K-cw, Im-ªqÀ Ime-Sn dq-«n Hm-Sn-s¡m-­n-cp-¶ _-kn-sâ t]-cm-Wv P-bnwkv-tIm. {]-kvXp-X I-Ym-]m-{Xw F-s¶m-s¡ B _-kn I-b-dn-bn-«p-t­m, A-s¶m-s¡ B _-kv a-dn-v-ªv A-]-I-S-¯n s]-«n-«p­v. ]n-¶o-Sv C-t±-lw I-b-dm³ h-cp-t¼mÄ s]m-¶p-tN«m, th-sd _-kv ]p-d-In h-cp-¶p-­v A-Xn I-b-dn-t¡m F-¶p In-fn ]-d-bp-¶ A-hØ-h-sc-sb-¯n Im-cy-§Ä...A-\´-cw A-t±-lw P-bnwkvtIm a-dn-b³ F-¶ t]-cn A-dn-b-s¸«p. ]n-¶ov-Sv B _-kv B d-q-«n Hm-Sm-sX-bmbn. ]I-cw a-säm-cp _kv Hm-Sn-¯p-S§n. H-cn-¡Â H-cp _-kv A-]-ISw. Np-­n-sem-cp ap-dn-hp-am-bn ]-g-b P-bnwkv-tIm-a-dnb³. _-kn-sâ t]-cv B³-tacn. ]-t£ B-Zy-s¯ t]-cp ]p-Xn-¡n-bnÃ. C-t¸mgpw A-dn-b-s¸-Sp¶-Xp P-bn-wkv-tIm-a-dn-b³ F-¶p X-s¶.

Saturday, July 16, 2011

ഫ്രാന്‍സിസ് മാഷ് ആന്‍ഡ് ഹിസ് ലൈഫ്


എന്‍റെ അപ്പനാ
ഫ്രാന്‍സീസ് മാഷ് എന്നു വിളിക്കാം
ദീര്‍ഘകാലം അധ്യാപകന്‍ ആയിരുന്നു
തൃശൂര്‍ മോഡല്‍ സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു
എന്‍റെ അപ്പന്‍ ആയതു കൊണ്ടു പറയുന്നതല്ല ആളു പുലിയാ
പഴയ ന്യൂസ്പേപ്പര്‍ ബോയ് സിനിമ കേട്ടിട്ടില്ലേ 
മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം എന്നൊക്കെ പറയുന്നത്
അതിന്‍റെ ഗാനരചയിതാവാ...പിന്നെ കവി, സിനിമാ ആസ്വാദകന്‍
മാഷ് പണി ഒഴിച്ച് എല്ലാം പുള്ളിക്കു പ്രിയം ആണ്
മാഷ് പണി തീരെ ഇഷ്ടമില്ല
തന്‍റെ സാഹിത്യജീവിതം നശിപ്പിച്ചത് 
മാഷ് പണി ആണെന്നാണ് പുള്ളി ഇപ്പോഴും
ഉറച്ചു വിശ്വസിക്കുന്നത്
മക്കളാരും മാഷുംമാര്‍ ആകരുത് എന്നു പുള്ളിക്കു വലിയ നിര്‍ബന്ധം ആയിരുന്നു 
എന്നിട്ടും പലരും പഠിപ്പിക്കാന്‍ പോയി....
ഈ ഞാന്‍ അടക്കം !
മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിഎക്ക് മലയാളംഭാഗത്തില്‍ ഒന്നാം റാങ്ക് ഉണ്ട്
തിരുപതി വെങ്കടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ എംഎയും ഉണ്ട്
( അത് എനിക്ക് അഞ്ചു വയസുള്ളപ്പോള്‍ പുള്ളി സംഘടിപ്പിച്ചതാ )
അമ്പതുകളുടെ തുടക്കത്തില്‍  മാതൃഭൂമിയിലെ സ്ഥിരം എഴുത്തുകാരന്‍ ആയിരുന്നു
പ്രണയം ആണു പുള്ളിയുടെ ഇഷ്ടവിഷയം, 
നല്ല ഒന്നാന്തരം കാല്പനികന്‍
വൃത്തത്തില്‍ എഴുതുന്ന വിപ്ലവകാരി,
പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, ചിലതൊക്കെ ഡീസീ പോലുള്ള പ്രസാധകര്‍ പുറത്തിറക്കിയിട്ടുണ്ട്, 
ചിലതൊക്കെ സ്വന്തം കാശു കൊണ്ടും
കാവ്യഭടന്‍ എന്ന മാസിക കുറേക്കാലം നടത്തി
മുന്‍പ് സ്വരാജ് റൗണ്ട് മുഴുവന്‍ എന്നും നടക്കും
മുടങ്ങാതെ മുപ്പതു കൊല്ലത്തോളം 
കറന്‍റ് ബുക്ക്സിനു മുന്നില്‍ ഒരു ചങ്ങാതിക്കൂട്ടം ഉണ്ടായിരുന്നു
 ഇപ്പോള്‍ സ്വസ്ഥം, വീട്ടില്‍ ഇരുന്നു, എഴുത്തും വായനയും

ഇപ്പോഴും എഴുതുന്നുണ്ട്, കവിതകളും ലേഖനങ്ങളും
വാരാന്ത്യപതിപ്പുകളിലും വാരികകളിലും സായാഹ്ന ദിനപത്രങ്ങളിലും

എന്നെ എന്നും മുന്നോട്ടു നയിക്കുന്ന ഒരു കവിത ഉണ്ട് അപ്പന്‍റേതായിട്ട് !

ഇരുള്‍ മുറ്റും രാത്രി ഇടക്കിടിവെട്ടും മഴയും

അലമാലകളാല്‍ ചീറി പുളയുന്നൊരു പുഴയും
എന്‍ കരമോ കുഴയും, എന്നാലും ഞാന്‍ തുഴയും..... ‘’

അച്ഛന്മാര്‍ക്കായുള്ള ആഗോള ദിനത്തിന്‍റെ പുലരിയില്‍ ഫെയ്സ്ബുക്കിന്‍റെ എഴുത്തുചുമരില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ്. വൃത്തത്തില്‍ എഴുതുന്ന വിപ്ലവകാരി, ന്യൂസ്പേപ്പര്‍ ബോയ്യുടെ ഗാനരചയിതാവ്, അധ്യാപകന്‍, സര്‍വോപരി സഹൃദയന്‍. കെ.സി. ഫ്രാന്‍സിസ് എന്ന ഫ്രാന്‍സിസ് മാഷിനെ കാണാനിറങ്ങി. തൃശൂര്‍ പൂങ്കുന്നത്തു തീവണ്ടിപ്പാളങ്ങള്‍ക്കരികിലെ വീടിനു പുറത്തു തീവണ്ടിയുടേ യും മഴയുടേയും സമ്മിശ്രതാളം. ആ മുറിയില്‍ പാട്ടൊഴുക്കുന്ന ടേപ്പ് റെക്കോഡര്‍, വായിച്ചു പകുതിയാക്കിയ പുസ്തകങ്ങള്‍, പത്രങ്ങള്‍, വെള്ളപ്പേപ്പറില്‍ കുറിയ അക്ഷരങ്ങളില്‍ എഴുതിപകുതിയാക്കിയ വരികള്‍... സംസാരിച്ചു തുടങ്ങിയപ്പോള്‍ത്ത ന്നെ വായിച്ചറിഞ്ഞ കുറിപ്പില്‍ അവസാനിക്കാത്ത അനുഭവങ്ങള്‍ ബാക്കിയെന്നുറപ്പിച്ചു.

“” അഞ്ചാം ക്ലാസില് എഴുതിത്തുടങ്ങീതാ...’അച്ചടിഭാഷയുടെ ഭാരമില്ലാതെ തനി തൃശൂക്കാരന്‍റെ നിഷ്കളങ്കതയോടെ മാഷ് പറഞ്ഞു. ക്ലാസിലെ കൈയെഴുത്തു മാസികയിലായിരുന്നു ആദ്യസാഹിത്യ പരീക്ഷണങ്ങള്‍. കുറിയ വരികളില്‍ കവിതയുടെ മധുരം നിറഞ്ഞ താളുകള്‍. പുങ്കുന്നം പ്രൈമറി സ്കൂളിലും തൃശൂര്‍ മോഡല്‍ സ്കൂളിലും വിദ്യാഭ്യാ സം. ബ്രിട്ടിഷ് ഭരണകാലം, കൂടുതലും അവര്‍ക്കെതിരായ കവിതകള്‍ ആയിരുന്നു. അക്കാലത്ത് എല്ലാ ക്ലാസുകളിലും കൈയെഴുത്തു മാസികകള്‍ ഉണ്ടായിരുന്നെന്നു മാഷ് ഓര്‍ക്കുന്നു. പിന്നെ പതുക്കെ കൈയെഴുത്തു മാസികയില്‍ നിന്നു വലിയ മാസികകളിലേക്കു സ്ഥാനക്കയറ്റം. രണഭേരി, നവയുഗം അക്കാലത്തെ സാഹി ത്യ പ്രസിദ്ധീകരണങ്ങളില്‍ മാഷിന്‍റെ കൃതികള്‍ ഉണ്ടായിരുന്നു.

ബിരുദത്തിനു മെയ്ന്‍ സാമ്പത്തികശാസ്ത്രമെടുത്ത് സെന്‍റ് തോമസ് കോളെജില്‍. വായനയും കവിതാരചനയും അപ്പോഴും സജീവം. ഒരിക്കല്‍ നിമിഷക്കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനവും കിട്ടി. മദിരാശി യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്ന കോളെജില്‍ ബിഎയുടെ റിസല്‍റ്റ് വന്നപ്പോള്‍ പാര്‍ട്ട് രണ്ട് മലയാളത്തില്‍ ഒന്നാം റാങ്കുണ്ടായിരുന്നു. അക്കാലത്തെ പ്രധാന പത്രങ്ങളിലെല്ലാം കവിതകള്‍ അച്ചടിച്ചു വന്നുകൊണ്ടേയിരുന്നു. സഹോദരന്‍, കൗമുദി, മാതൃഭൂമി... ഒരുപാ ട് അഭിനന്ദനങ്ങളും. ഒന്നു നിര്‍ത്തിയിട്ട് മാഷ് പറഞ്ഞു അവാര്‍ഡ് ഒന്നും കിട്ടിയിട്ടില്ല, മ്മക്ക് വേണ്ടാനും... മലയാള കവിതയിലേ ക്ക് കടന്നു വന്ന അഗ്രഗണ്യനായ ഒരാള്‍ എന്ന് എന്‍. വി. കൃഷ്ണവാരിയര്‍ അഭിനന്ദിക്കുന്ന സ്ഥിതി വരെ വളര്‍ന്നു മാഷിന്‍റെ കാവ്യജീവിതം. അക്ഷരങ്ങളില്‍ വാക്കിന്‍റെ വാള്‍ത്തലമൂര്‍ച്ച തിരിച്ചറിഞ്ഞ കവിതാജീവിതം അപ്രതീക്ഷിതമായി യാഥാസ്ഥിതികരുടെ പിടിയില്‍ അമര്‍ന്നു.


Well begun is half done, ill begun is nil done. 

ഒരു ലൈബ്രറി നടത്തിയിരുന്നു ഫ്രാന്‍സിസ് മാഷ്. പാട്ടുരായ്ക്കല്‍ കലാനിലയം ലൈബ്രറി. അക്കാലത്തു രാംദാസിനെ പരിചയപ്പെടാനിടയായി, നല്ല മനുഷ്യനാ അങ്ങോര്. പൂരപ്പറമ്പിലെ വാട്ടര്‍ ടാങ്കിന്‍റെ ചുവട്ടില്‍ ഒരു സൗഹൃദസംഘം ഉണ്ടായിരുന്നു. സംഘത്തിന്‍റെ ഒത്തുചേരലില്‍ ഒരിക്കലാണു സിനിമ എടുക്കുന്നുവെന്നും പാട്ട് എഴുതണമെന്നും രാംദാസ് പറഞ്ഞത്. ട്യൂണൊക്കെ നേരത്തെ ഇട്ടിരുന്നു. ഷര്‍ട്ട് തുന്നീട്ട് ആളെ അന്വേഷിക്കണ പോലെ എന്നു മാഷ്. എന്തായാലും സംഭവം എഴുതിക്കൊടുത്തു. അതില്‍ തെക്കന്‍ കാറ്റേ തെക്കന്‍ കാറ്റേ, നീയിന്ന് എന്താ പാടണേ... എന്ന പാട്ട് ഹിറ്റായി. പക്ഷേ കാസെറ്റൊന്നുമില്ല. തൃശൂര്‍ ജോസ് തിയെറ്ററില്‍പ്പോയി സിനിമ കണ്ടു മാഷ്. നിരാശ തോന്നി, തെക്കന്‍ കാറ്റ് ഹിറ്റായെങ്കി ലും മറ്റു പാട്ടുകളില്‍ ചില കൂട്ടിച്ചേര്‍ക്കലുകളോടു പൊരുത്തപ്പെടാനായില്ല. അതുകൊണ്ടായിരി ക്കാം പിന്നീട് ഒരു കവിതയുടെ അവസാനവരി ഇങ്ങനെയായത്

പാട്ടൊരു പൊട്ടപ്പടത്തില്‍
രചിക്കയാല്‍
പാട്ടിലാക്കാനാണു ശത്രുവിന്‍
പാഴ്ശ്രമം
ജീവിതത്തെ ഞാന്‍
പഠിപ്പിച്ചതും, പിന്നെ
ജീവിതത്തില്‍ ഞാന്‍
പഠിച്ചതും ശൂന്യമാം...


സിനിമയില്‍ പാട്ടെഴുതിയപ്പോള്‍ പേരിനൊരു പരിഷ്കാരം നടത്തിയിരുന്നു. ടൈറ്റിലില്‍ തെളിഞ്ഞതു കെ.സി. പൂങ്കുന്നം എന്നാണ്. പിന്നീടൊരിക്കലും സിനിമാഗാനരചനയുടെ വഴികളില്‍ കാണാത്തതിനെക്കുറിച്ചു ചോദിച്ചാല്‍ മറുപടി ഇംഗ്ലിഷ് പഴമൊഴിയില്‍ ഒതുക്കും....
Well begun is half done, ill begun is nil done.
Once a teacher, always a teacher
ചിറ്റൂരിനടുത്തു നല്ലേപ്പിള്ളിയിലെ സ്കൂളിലായിരുന്നു മാഷിന്‍റെ അധ്യാപക ജീവിതത്തിന്‍റെ തുടക്കം. പത്രാധിപര്‍ ആകണമെ ന്ന് ആഗ്രഹിച്ച മാഷിനെ അധ്യാപകന്‍റെ വേഷമണിയിച്ചതു ജീവിതമായിരുന്നു. തീരെ ഇഷ്ടമില്ലാത്ത ജോലി.അധ്യാപകജീവിതം തുടരുമ്പോഴും കാവ്യഭടന്‍ എന്ന മാസി ക നടത്തി. സ്കൂള്‍ ജീവിതത്തെ ആധാരമാക്കി ഒരദ്ധ്യാപകന്‍റെ നിത്യാനുഭവം എന്നൊരു കവിത എഴു തി ഒരിക്കല്‍. കവിതയെപ്പറ്റി പരാതി പോയി. ഒരു ദിവസം ഹെഡ്മിസ്ട്രസ് വന്നു പറഞ്ഞു, എന്‍സിആര്‍ടിയില്‍ നിന്നാരോ വന്നിരിക്കുന്നു, മാഷ് ഒന്ന് ഇംഗ്ലിഷില്‍ സംസാരിക്കണം. മുറിയില്‍ ചെല്ലുമ്പോള്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റുകയാണെന്ന് അയാള്‍ പറഞ്ഞു. അപ്പോഴാണു വകുപ്പിന്‍റെ ശിക്ഷണനടപടിയായിരുന്നെന്നു തിരിച്ചറിഞ്ഞത്. വിദ്യാര്‍ഥികള്‍ എതിര്‍ത്താലോ എന്നു കരുതി അന്നു കുട്ടികളെ നേരത്തെ പറഞ്ഞുവിട്ടതും ഓര്‍ക്കുന്നു മാഷ്. ശമ്പളമില്ലാതെ അവധി എടുക്കേണ്ടി വന്നു. പലരുടേയും നിര്‍ബന്ധം മൂലം കാവ്യഭടന്‍ എന്ന മാസിക നിര്‍ത്തി. കാവ്യജീവിതം നേടിത്തന്ന ദുരവസ്ഥകളൊന്നും തൂലികയെ ആ കൈയില്‍ നിന്ന് അകറ്റിയില്ല, മുറുകെ പിടിച്ചപ്പോഴൊക്കെ മനസിലുറച്ച അക്ഷരങ്ങള്‍ ഒഴുകിവന്നിട്ടുമുണ്ട്, എപ്പോഴും.വിദ്യാഭ്യാസ വകുപ്പില്‍ നിന്നു സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത കാതറിനാണു മാഷിന്‍റെ ഭാര്യ. മക്കള്‍ സോണിയ, സെബി, ഫേവര്‍. വാര്‍ധക്യത്തിന്‍റെ വിഹ്വലതകള്‍ മാഷിനെ തീരെ അലട്ടുന്നില്ല. ആ മുറി ഇപ്പോഴും സജീവം. വായിച്ചു പകുതിയാക്കിയ ആമേന്‍ എന്ന ഇംഗ്ലി ഷ് പുസ്തകം കണ്ണുകള്‍ ഓടാന്‍ കാത്തുകിടക്കുന്നു. വെള്ളപേപ്പറിന്‍റെ പ്രതലത്തില്‍ പാതിമുറിഞ്ഞ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി വെമ്പുന്നു. മാഷിനെക്കുറിച്ചെഴുതിയ ഈ അക്ഷരങ്ങളാല്‍ ജീവിതം പൂര്‍ണമായും രേഖപ്പെടുത്താനാവില്ല. വാര്‍ധക്യത്തിനും തളര്‍ത്താനാകാത്ത തുടര്‍ച്ചയുണ്ട് ഫ്രാന്‍സിസ് മാഷിന്‍റെ ജീവിതത്തിന്. എഴുത്തിന്‍റെ സജീവത ഒരിക്കലും വാടാതെ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. മകനു പ്രചോദനം നല്‍കുന്ന അപ്പന്‍റെ വരികളുടെ ആവര്‍ത്തനത്തില്‍ കുറിപ്പ് അവസാനിപ്പിക്കാം..

ഇരുള്‍ മുറ്റും രാത്രി ഇടക്കിടിവെട്ടും മഴയും
അലമാലകളാല്‍ ചീറി പുളയുന്നൊരു പുഴയും
എന്‍ കരമോ കുഴയും, എന്നാലും ഞാന്‍ തുഴയും.....

Wednesday, July 13, 2011

ഓര്‍മകളില്‍ ആദ്യ തീവണ്ടിയുടെ ഇരമ്പം

 കാലങ്ങള്‍ക്കു മുമ്പ് കരിപ്പുക ഉയര്‍ന്ന ആകാശത്തെ മറച്ച് മരങ്ങളും അതിനും മീതേ മേഘങ്ങളും. പെയ്തൊഴിഞ്ഞ മഴയുടെ ഇടവേളയിലെ യാത്ര, പഴയ പാളത്തിലേക്ക്, ആദ്യ തീവണ്ടിത്താവളത്തിലേക്ക്. നാളെയാരു സ്റ്റോറിയായി പരുവപ്പെടുത്താനായി കുറിച്ചെടുക്കാന്‍ ഒന്നുമില്ല, വാചകത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും ക്വട്ടേഷന്‍ മാര്‍ക്കിട്ട് ഒരു പേരെഴുതി ചേര്‍ക്കാന്‍ ആരെയും അവിടെ കാണുകയുമില്ല. കൊച്ചിയിലെ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനിലേക്ക് ആദ്യ പാസഞ്ചര്‍ട്രെയ്ന്‍ പുകയൂതിയെത്തിയിട്ടു ഈ മാസം പതിനാറിനു 109 വര്‍ഷം തികയുന്നു. ആ പാളങ്ങളില്‍ നിന്നും തീവണ്ടിയുടെ ഇരുമ്പുചക്രങ്ങള്‍ അന്യം നിന്നെങ്കിലും, കൊച്ചിയുടെ ഗതാഗതചരിത്രത്തിലെ സ്മരണയായി, സ്മാരകമായി ഇപ്പോഴുമുണ്ട് എറണാകുളം ടെര്‍മിനസ് സ്റ്റേഷന്‍ എന്ന ഓള്‍ഡ് സ്റ്റേഷന്‍. പക്ഷേ, കൊച്ചിയിലേക്കുള്ള ആദ്യപാളത്തിനു മീതേ കാലത്തിന്‍റെ അതിരില്ലാത്ത പച്ചപ്പ്. കാടു പിടിച്ച അകത്തളങ്ങളും തകര്‍ന്നടിഞ്ഞ നിര്‍മാണങ്ങളും പെയ്തു മുറുകിയ മഴയും പഴയ പ്ലാറ്റ്ഫോമിനെ അപ്രാപ്യമാക്കി. പക്ഷേ അപ്പോഴും അങ്ങകലെ കാലത്തിനപ്പുറത്തു നിന്നൊരു തീവണ്ടിശബ്ദം ഇരമ്പിയാര്‍ത്തെത്തുന്നുണ്ടായിരുന്നു. ഓര്‍മയുടെ ആകാശത്തു കറുത്തപുക ഉയര്‍ന്നു...

1902 ജൂലൈ 16.

നൂറുകണക്കിന് ജനങ്ങള്‍ അക്ഷമയോടെ കാത്തു നിന്നു. പ്ലാറ്റ്ഫോമിന് അരികില്‍ കൊട്ടാരം എന്ന പേരില്‍ റോയല്‍ മെമ്പേഴ്സിനായി നിര്‍മിച്ച വെയ്റ്റിങ് ഷെഡ്ഡില്‍ കൊച്ചി രാജകുടുംബാംഗങ്ങളും. അന്തരീക്ഷത്തില്‍ സ്വാഗതമോതി സംഗീതസംഘങ്ങളുടെ അവതരണങ്ങള്‍. വടക്കുഭാഗത്ത് കാഴ്ചയുടെ അതിര്‍ത്തി ഭേദിക്കുന്നിടത്തേക്കായിരുന്നു എല്ലാ കണ്ണുകളും. ജനങ്ങളുടേയും രാജകുടുംബാംഗങ്ങളുടേയും ആകാംക്ഷയ്ക്കു മീതേ ആശ്ചര്യത്തിന്‍റെ പുകയുയര്‍ത്തിക്കൊണ്ട് കൊച്ചിയിലേക്കുള്ള ആദ്യതീവണ്ടി പ്രത്യക്ഷപ്പെട്ടു, ഷൊര്‍ണ്ണൂരില്‍ നിന്നാണു വരവ്. കൊച്ചി സ്റ്റേറ്റ് റെയ്ല്‍വേ സര്‍വീസിന്‍റെ ഉടമസ്ഥതയിലുള്ള ആവിഎന്‍ജിന്‍റെ തലയില്‍ ബന്ധിച്ചു വളരെ കുറച്ചു ബോഗികള്‍ മാത്രം. കൊച്ചിയുടെ ഗതാഗതചരിത്രത്തിലെ വഴിത്തിരിവായിരുന്നു പാസഞ്ചര്‍ തീവണ്ടിയുടെ വരവ്. അതിനും ഒരു മാസം മുമ്പ്, ജൂണ്‍ രണ്ടിനു ഗുഡ്സ് സര്‍വീസിനായി ഷൊര്‍ണൂര്‍ - കൊച്ചി തീവണ്ടിപ്പാത തുറന്നുകൊടുത്തിരുന്നു. കൊച്ചിയുടെ തീവണ്ടിച്ചരിത്രത്തിന്‍റെ തുടക്കം ആദ്യസര്‍വീസിന്‍റെ ആഡംബരത്തില്‍ ഒടുങ്ങില്ല. ഓര്‍ക്കാതെ കഴിയില്ല, തീവണ്ടിപ്പാതയ്ക്കായി കഠിനപ്രയത്നം ചെയ്ത ജനസ്നേഹിയായ രാജാവിനെ. കൊച്ചി മഹാരാജാവായ രാമവര്‍മ്മയെ. ചരിത്രരേഖകള്‍ പറയുന്നുണ്ട് ആ ഇച്ഛാശക്തയുടെ കഥ. പാത സ്ഥാപിക്കുന്നതിനുള്ള മുഴുവന്‍ ചെലവും സ്റ്റേറ്റിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബ്രിട്ടിഷ് ഭരണാധികാരികള്‍. പക്ഷേ, അത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പണമില്ല. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള മനസുമില്ല ആ രാജാവിന്. എന്തു വില കൊടുത്തും സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ തന്നെ തീരുമാനിച്ചു. നിലവറയ്ക്കുള്ളിലെ നിലയില്ലാത്ത സമ്പാദ്യം വിറ്റിട്ടായാലും ജനങ്ങള്‍ക്കായി തീവണ്ടിപ്പാത നിര്‍മിക്കാന്‍ തന്നെ തീരുമാനിച്ചു കൊച്ചി മഹാരാജാവ്.

ഹിസ് എക്സലെന്‍സി രാമവര്‍മ്മയുടെ ഉടമസ്ഥതയിലുള്ളതെല്ലാം വിറ്റു. എന്നിട്ടും പണം തികയാതെ വന്നപ്പോള്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത ആനച്ചമയങ്ങളും രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങളും വിറ്റെന്നു രേഖകള്‍ പറയുന്നു. എന്നാല്‍ പണം ശരിയായപ്പോഴും കടമ്പകള്‍ ഒരുപാടുണ്ടായിരുന്നു. പാത കടന്നു പോകുന്ന അങ്കമാലി മുതല്‍ ഇടപ്പള്ളി വരെയുള്ള ഇരുപത്തൊമ്പതു കിലോമീറ്റര്‍ ഭാഗം തിരുവിതാംകൂര്‍ സ്റ്റേറ്റിന്‍റെ ഉടമസ്ഥതയിലായിരുന്നു. റെയ്ല്‍വേ ലൈന്‍ സ്ഥാപിക്കുന്നതിനായി ആ സ്ഥലം വിട്ടു നല്‍കാന്‍ തിരുവിതാംകൂറിന് അപേക്ഷ നല്‍കി. അങ്ങനെ മദ്രാസ് റെയ്ല്‍വേ കമ്പനിയുടെ നേതൃത്വത്തില്‍ 1899ല്‍ പാതയുടെ നിര്‍മാണം തുടങ്ങി.

ചരിത്രം വന്നിറങ്ങിയ പ്ലാറ്റ്ഫോം

പാത കടന്നു വരുന്ന പ്രദേശത്തു പുഴയുടെ കുറുകെ പാലങ്ങള്‍ നിര്‍മിക്കാനും കാലതാമസമുണ്ടായി. എന്തായാലും എല്ലാ ബുദ്ധിമുട്ടുകളും അതിജീവിച്ച് ആ പാതയിലൂടെ 1902 ജൂണ്‍ രണ്ടിന് ഗുഡ്സ് തീവണ്ടിയോടി. ജൂലൈ പതിനാറിനു പാസഞ്ചര്‍ ട്രെയ്നും. ഒറ്റട്രാക്കില്‍ നൂറു കിലോമീറ്റര്‍ നീളത്തിലായിരുന്നു ഷൊര്‍ണൂര്‍ - കൊച്ചി പാത. മഹാരാജാവ് യാത്ര ചെയ്യുമ്പോള്‍ മാത്രം ട്രെയ്നിനോടു ഘടിപ്പിച്ചിരുന്ന ഒരു പ്രത്യേക സലൂണ്‍ തന്നെ ഉണ്ടായിരുന്നു.

ഒരുപാടു ചരിത്രവ്യക്തികള്‍ വന്നിറങ്ങിയ പ്ലാറ്റ്ഫോമിലേക്ക് കയറാമെന്ന ആഗ്രഹം വെറുതെയായി. കടന്നു നോക്കാന്‍ കഴിയാത്ത വിധം കാടുപിടിച്ചു കിടക്കുന്നു. മഹാത്മാഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ലോര്‍ഡ് ഇര്‍വിന്‍.....അങ്ങനെ ഒരുപാടു ചരിത്രസാന്നിധ്യങ്ങള്‍. ചെങ്കല്ല് കൊട്ടി പ്രത്യേകം ഷെയ്പ്പ് ചെയ്താണു റെയ്ല്‍വേ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. എറണാകുളത്തു പഴയ ഹൈക്കോര്‍ട്ട് കെട്ടിടത്തിനു സമീപം ( റാം മോഹന്‍ പാലസ്) തന്നെ റെയ്ല്‍വേ സ്റ്റേഷന്‍ നിര്‍മിക്കാന്‍ കാരണങ്ങള്‍ അനവധിയായിരുന്നു. നഗരത്തിന്‍റെ ഹൃദയഭാഗം, എറണാകുളം മാര്‍ക്കറ്റിന്‍റെ സാമീപ്യം, ബോട്ട് ജെട്ടിയും അടുത്തുണ്ടായിരുന്നു. മട്ടാഞ്ചേരി, വൈപ്പിന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കു എത്തിപ്പെടാനും അനുയോജ്യമായ ഇടം.

എന്നാല്‍ ഗതാഗതമാര്‍ഗങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഒരുപാടുണ്ടായി. 1929ല്‍ സൗത്ത് റെയ്ല്‍വേ സ്റ്റേഷന്‍ നിലവില്‍ വന്നു. 1943ല്‍ ആ ട്രാക്ക് ഹാര്‍ബര്‍ ഭാഗത്തേക്കു നീട്ടി. അതോടെ പഴയതിന്‍റെ പ്രൗഢിയും പ്രാധാന്യവും പതുക്കെ നഷ്ടപ്പെടുകയായിരുന്നു. എങ്കിലും അറുപതുകളുടെ ആദ്യം വരെ എറണാകുളം ടെര്‍മിനസ് സ്റ്റേഷനിലേക്ക് പാസഞ്ചര്‍ തീവണ്ടികള്‍ എത്തിയിരുന്നു. പിന്നീടതു എറണാകുളം റെയ്ല്‍വേ ഗുഡ്സ് സ്റ്റേഷനായി. പിന്നീടു സിമന്‍റ് സ്റ്റോര്‍ ചെയ്യുന്ന കേന്ദ്രമായി. ഇപ്പോള്‍ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനും. അങ്ങനെ കൊച്ചിയുടെ ആദ്യ തീവണ്ടിയാപ്പീസിനെ കാലവും അധികൃതരും കരുണയില്ലാതെ തരം താഴ്ത്തിക്കൊണ്ടിരുന്നു. ഇന്ന് ഇരുപത്തിരണ്ടേക്കര്‍ വരുന്ന റെയ്ല്‍വേ സ്റ്റേഷന്‍ സ്ഥലം, അവഗണന എന്ന വാക്കിന്‍റെ തണലില്‍....


പാളം തെറ്റിയ പ്രഖ്യാപനങ്ങള്‍

ആണ്ടുതോറുമുള്ള പ്രഖ്യാപനങ്ങളില്‍ ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷനും ഇടംപിടിക്കാറുണ്ട്. റെയ്ല്‍ മ്യൂസിയമാക്കും, സബര്‍ബന്‍ റെയ്ല്‍ സ്റ്റേഷനാകും, പൈതൃക സ്റ്റേഷനായി നിലനിര്‍ത്തും, ഏറ്റവുമൊടുവില്‍ റെയ്ല്‍വേ മെഡിക്കല്‍ കോളെജ് തുടങ്ങും....അങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്തു തുടങ്ങിയിട്ടു കാലമേറെയായി. ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. എന്നെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും തീരെയില്ല. നിരവധി പക്ഷിവര്‍ഗങ്ങളുള്ള മംഗളവനത്തിനു സമീപത്താണു ഓള്‍ഡ് റെയ്ല്‍വേ സ്റ്റേഷന്‍. അങ്ങനെയൊരു ചരിത്രമുറങ്ങുന്ന ഇടം ഇവിടെയുണ്ട് എന്നു തോന്നുക പോലുമില്ല. ഒരിക്കല്‍ ഹൈക്കോടതിയുടെ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കായി റെയ്ല്‍വേ സ്റ്റേഷന്‍റെ സ്ഥലം ഏറ്റെടുക്കാനുള്ള ആലോചനയും ഉണ്ടായിരുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ആ നീക്കം അവസാനിപ്പിച്ചു. 
വീണ്ടുമൊരു ജൂലൈ പതിനാറ്. കൊച്ചിയിലേക്കുള്ള ആദ്യതീവണ്ടിയുടെ ആദ്യയാത്രാസ്മരണകള്‍ക്കു 109 വയസ്. പടര്‍ന്നു കയറിയ കാട്ടുവേരുകളുടെ അടിയിലുറങ്ങുന്ന പാളങ്ങളില്‍ ഇപ്പോഴും ആദ്യതീവണ്ടിയുടെ ഒടുങ്ങാത്ത ഇരമ്പമുണ്ടാകും.

Saturday, July 9, 2011

ഇല്ല ഇല്ല മായില്ല, ഓര്‍മയില്‍ നീ എന്നെന്നും...

 പാളങ്ങള്‍ അനന്തതയിലേക്കല്ല, അവസാനത്തിലേക്കാണു പോകുന്നത് എന്ന് ആദ്യമായി തോന്നി. കൂകിപ്പായും തീവണ്ടി എന്ന പ്രയോഗത്തിന് അര്‍ഥമില്ലാതാവുന്നു, അന്നു തീവണ്ടി കരയുകയായിരുന്നു. ഇടറിവീഴുന്ന ഒരു ഗാനം പോലെ...

ചരിത്രത്തിന്‍റെ റെയിലിലൂടെയുള്ള നൂറ്റാറു വര്‍ഷത്തെ യാത്ര അന്ന് അവസാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ പത്തൊമ്പത്. രാവിലെ കൊല്ലത്തു നിന്നു പുനലൂരിലേക്കുള്ള തീവണ്ടി കയറുമ്പോള്‍, പലപ്പോഴായി പറഞ്ഞു കേട്ട ഒരു തീവണ്ടിപ്പാതയുടെ കാഴ്ചകളായിരുന്നു മനസില്‍. ആ യാത്രാനുഭവത്തിന്‍റെ, നയനമനോഹരമായ ജാലകക്കാഴ്ച, തീപ്പെട്ടിക്കൂടു പോലുള്ള കംപാര്‍ട്ട്മെന്‍റിലെ യാത്ര, കാഴ്ചയെ അതിരിടുന്ന മഞ്ഞിറങ്ങുന്ന മലനിരകളുടെ....

ബ്രോഡ് ഗേജിന്‍റെ വിസ്തൃതമായ പാളങ്ങളില്‍ കൂകിപ്പാഞ്ഞു തീവണ്ടി പാഞ്ഞു, പുനലൂരിലേക്ക്. അവധിദിവസത്തിലെ യാത്രക്കാരില്‍ ഏറിയപങ്കും, മീറ്റര്‍ ഗേജിന്‍റെ അവസാനയാത്രയുടെ ആവേശം അനുഭവിക്കാന്‍ വന്നവര്‍. ആ ചരിത്രയാത്രയുടെ ഭാഗമാകാന്‍ കൊതിക്കുന്നവര്‍. കൊച്ചുതീവണ്ടിയുടെ കൗതുകത്തിലേറി, നെല്ലിമരങ്ങള്‍ അതിരിടുന്ന പാളങ്ങളിലൂടെ ഒരു വട്ടം കൂടി യാത്ര ചെയ്യാന്‍ മോഹിച്ചെത്തിയവര്‍. പുനലൂര്‍ - ചെങ്കോട്ട റൂട്ടിലെ മീറ്റര്‍ ഗേജ് യാത്രയുടെ കഥകള്‍ മനസില്‍ ചൂളംവിളിച്ചപ്പോഴേക്കും പുനലൂര്‍ സ്റ്റേഷനായി. 

പുനലൂര്‍ റെയ്ല്‍വേ സ്റ്റേഷന്‍ ആഘോഷത്തിമിര്‍പ്പില്‍. മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍, ചെങ്കോട്ടയില്‍ നിന്നു തിരിച്ച തീവണ്ടിയെക്കാത്ത് ആയിരങ്ങള്‍. അവസാന ദിവസത്തെ ആദ്യ ട്രിപ്പിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ബാനറുകള്‍, പൂച്ചെണ്ടുകള്‍, മേളപ്പെരുക്കം. ഒടുവില്‍ ചെറിയ പാതയുടെ ദൂരെ ഒരു പൊട്ടു പോലെ പുനലൂര്‍ - ചെങ്കോട്ട പാസഞ്ചര്‍ പ്രത്യക്ഷപ്പെടുന്നു. പതുക്കെ പ്ലാറ്റ്ഫോമിനരികലേക്ക്. പാസഞ്ചറിന്‍റെ ശബ്ദം ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങളില്‍ അലിഞ്ഞു. ആര്‍പ്പുവിളികള്‍, മുദ്രാവാക്യങ്ങള്‍. ആവേശത്തിന് എക്സ്പ്രസ് വേഗം. യാത്രയുടെ അവസാനദിനത്തില്‍ പുനലൂരില്‍ നിന്നു ചെങ്കോട്ടയിലേക്കുള്ള ആദ്യയാത്രയുടെ ആരംഭം കുറിക്കുന്നതിനുള്ള തയാറെടുപ്പുകള്‍. എന്‍ജിന്‍ മാറ്റി ചെങ്കോട്ടയിലേക്കു ഫെയ്സ് ചെയ്തു നില്‍ക്കുമ്പോഴേക്കും, ആ തലയെടുപ്പില്‍ പൂച്ചെണ്ടുകളും, ചെടികളും കൊടികളും നിറഞ്ഞിരുന്നു.

തീവണ്ടിക്കകത്ത് ജാലകത്തിനരികില്‍, പറ്റുമെങ്കില്‍ ജനലരികിലെ ഒറ്റസീറ്റില്‍ കാഴ്ചകള്‍ കണ്ട്, കാര്യങ്ങള്‍ കുറിച്ചെടുത്തൊരു യാത്ര. അതായിരുന്നു ലക്ഷ്യം. മനസിലെ മോഹങ്ങള്‍ക്കു പാളം തെറ്റിയെന്നു തിരക്കു കണ്ടപ്പോള്‍ത്തന്നെ ബോധ്യമായി. എങ്ങനെയെങ്കിലും കയറിപ്പറ്റാനായി ശ്രമം. ഒടുവില്‍ എന്‍ജിനരികിലെ ബോര്‍ഡില്‍, കമ്പിയില്‍ കൈപിടിച്ചു നിന്നു. അവസാനയാത്രയുടെ സ്വാതന്ത്ര്യം നല്‍കിയതായിരിക്കാം, താഴെയിറക്കാനോ താക്കീതു ചെയ്യാനോ ആരുമെത്തിയില്ല. ആദ്യമായി എന്‍ജിന്‍ ക്യാബിനു പുറത്തു യാത്ര ചെയ്യുന്നതിന്‍റെ ത്രില്ലിനു മീതെ ചൂളം വിളി. പൊടിയോടെയുള്ള കറുത്ത പുകയ്ക്കും മായ്ക്കാന്‍ കഴിയാത്ത ആവേശം. ചരിത്രത്തിലേക്കു മറയുന്ന ആ യാത്ര ആരംഭിക്കുന്നു, പുനലൂര് നിന്ന്.....


സമയം 8. 40. പുനലൂര്‍ - ചെങ്കോട്ട പാസഞ്ചര്‍ ചൂളം വിളിച്ചു. അപ്പോഴേക്കും എന്‍ജിനു പുറത്തെ ഔട്ട്സ്റ്റാന്‍ഡിങ് യാത്രക്കായി കുറച്ചു കൂടി സഹയാത്രികരെത്തി. തീവണ്ടിയുടെ താളത്തില്‍ ബാലന്‍സ് ചെയ്തു പഠിക്കാന്‍ അല്‍പ്പസമയം. ഇരുവശത്തും അഭിവാദ്യം അര്‍പ്പിക്കാനും, കൈവീശി കാണിക്കാനും ആയിരങ്ങള്‍. പാതയ്ക്കരികിലെ ചില്ലകള്‍ക്കനുസരിച്ചു തല താഴ്ത്തിയും ഒഴിഞ്ഞുമാറിയും ഒരു അഭ്യാസിയുടെ മെയ്വഴക്കത്തോടെ പലരും യാത്ര ആസ്വദിച്ചു തുടങ്ങുന്നു. മീറ്റര്‍ ഗേജ് യുഗം അവസാനിക്കുന്ന യാത്രയില്‍ പങ്കാളിയാവാന്‍ കേരളത്തിന്‍റെ എല്ലായിടത്തു നിന്നും ആളുകളുണ്ട്. കൂടുതലും ചെറുപ്പക്കാര്‍. ഓവര്‍ ബ്രിഡ്ജുകള്‍ക്കു മുകളില്‍ നിന്നു താഴേക്കു നീങ്ങുന്ന മൊബൈല്‍ ക്യാമറകള്‍, ഫ്ളാഷുകള്‍. താഴെ കല്ലടയാറിന്‍റെ കുത്തൊഴുക്കിനു മീതെ പരീക്ഷിക്കപ്പെടുന്ന ധൈര്യം. അവിസ്മരണീയമായ ആ യാത്ര ആവേശത്തിലേക്കു കടക്കുകയാണ്.

വലതുവശത്തു സ്ഥലനാമം രേഖപ്പെടുത്തിയ ഒരു സ്റ്റേഷന്‍, എടമണ്‍. അവിടെയും വണ്ടിയില്‍ കയറാന്‍ നിരവധി പേര്‍. പുനലൂര്‍ - ചെങ്കോട്ട പാസഞ്ചര്‍ നിത്യജീവിതത്തിന്‍റെ ഭാഗമായ ആദ്യസ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയപ്പോള്‍ ചിലര്‍ ഇരിപ്പിടം ചെയ്ഞ്ച് ചെയ്തു. ശിഷ്ടയാത്ര ട്രെയ്നിന്‍റെ മുകളിലേക്കു മാറ്റി ചിലര്‍. തുരങ്കമെത്തുമ്പോള്‍ തല കുനിക്കണമെന്നാരുടെയോ മുന്നറിയിപ്പ്. പ്രഭാതത്തിലെ വെയില്‍ പതുക്കെ ചാറ്റല്‍ മഴയ്ക്കു വഴിമാറുന്നു. ദൂരെയേതോ മലയുടെ മുകളില്‍ മഞ്ഞിറങ്ങുന്ന ദൃശ്യം. മഴ കനക്കുന്നതിനു മുന്‍പേ വീണ്ടും വെയിലിന്‍റെ തിരനോട്ടം. തീവണ്ടി ചെറിയ പാളത്തിലൂടെ, താളത്തില്‍ വളരെ പതുക്കെ യാത്ര തുടരുന്നു. ആര്‍പ്പുവിളികള്‍ അവസാനിച്ചിട്ടില്ല. വഴിയരികില്‍ കൈവീശികാണിക്കുന്നവരെ കാണുമ്പോള്‍, തുരങ്കത്തില്‍ ഇരുട്ടിന്‍റെ സ്വാതന്ത്ര്യമെത്തുമ്പോള്‍ മുദ്രാവാക്യങ്ങളും ആര്‍പ്പോ വിളികളും വാനോളമുയരുന്നു, തീവണ്ടിയുടെ ശബ്ദത്തെയും ഭേദിക്കുന്ന വിധത്തില്‍.


പച്ചപ്പു നിറയുന്ന ഓരോ സ്റ്റേഷനുകള്‍ പിന്നിടുമ്പോഴും സ്വീകരണങ്ങളുടെ ബഹളം. യാത്രക്കാര്‍ക്ക് മിഠായി, പായസം. എടമണ്‍, ഒറ്റക്കല്‍, തെന്മല, കഴുതുരുട്ടി, എടപ്പാളയം, ആര്യങ്കാവ്, ഭഗവതിപുരം. തെന്മല ആര്യങ്കാവ് ഫോറസ്റ്റ് ഡിവിഷനുകളിലൂടെയുള്ള യാത്രയ്ക്ക് ഒരു വിനോദയാത്രയുടെ മൂഡ്. നാളെ ത്തൊട്ട് ഈ വണ്ടിയുടെ ശബ്ദം ശല്യം ചെയ്യില്ലെന്നുറപ്പില്‍ ഊയലാടുന്ന വാനരന്മാര്‍... പ്രകൃതിഭംഗി നിറയുന്നു ഓരോ വണ്ടിത്താവളങ്ങളിലും. പരമ്പരാഗത ബ്രിട്ടിഷ് സ്റ്റൈലില്‍ പണി കഴിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങള്‍. കൊളോണിയല്‍ നിര്‍മാണവൈദ്ഗധ്യത്തിന്‍റെ മേന്മ വിളിച്ചോതുന്ന കണ്ണറ പാലം തന്നെയാണു യാത്രയിലെ പ്രധാന ആകര്‍ഷണം, അറിയപ്പെടുന്നതു പതിമൂന്ന് കണ്ണറ പാലം എന്ന്. ബ്രിട്ടിഷ് ഭരണകാലത്ത് സുര്‍ക്കി നിര്‍മാണരീതിയില്‍ പണി കഴിപ്പിച്ച കഴുതുരുട്ടിയിലെ ഈ പാലത്തിനു പതിമൂന്ന് ആര്‍ക്കുകള്‍ ഉണ്ട്. പേരിനു കാരണവും അതു തന്നെ. നിര്‍മാണത്തിനു സിമന്‍റ് ഉപയോഗിച്ചിട്ടേയില്ലെന്ന് ഒരു സഹയാത്രികന്‍ അറിവു പകര്‍ന്നു. പണി കഴിപ്പിച്ചിട്ടു നൂറു വര്‍ഷം കഴിഞ്ഞെങ്കിലും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല, പാലത്തിന് ഇതുവരെ.

മീറ്റര്‍ ഗേജ് പാതയിലെ സിഗ്നലിങ് സംവിധാനം വരെ ഇപ്പോഴും പഴയ രീതിയില്‍ തന്നെയാണ്. ട്രെയ്ന്‍ പുറപ്പെടാറാകുമ്പോഴേക്കും മണിയടി കേള്‍ക്കാം. ഇനിയിപ്പോ തീവണ്ടി പതുക്കെ നീങ്ങിത്തുടങ്ങുമ്പോള്‍ ആരെങ്കിലും ഓടിയെത്തുന്നതു കണ്ണില്‍പ്പെട്ടാല്‍, ഒന്നു നിര്‍ത്തിക്കൊടുക്കാനും മടിക്കില്ല, ചെങ്കോട്ട പാതയിലെ ഈ ജനകീയത്തീവണ്ടി. മലനിരകള്‍ക്കിടയിലൂടെ പാളങ്ങളില്‍ ഒറ്റയാനായി പതുക്കെ നീങ്ങുന്നതിന്‍റെ ഏറെ സ്വാതന്ത്ര്യമുണ്ട് എന്‍ജിന്‍ ഡ്രൈവര്‍ക്ക്. ഒറ്റയടിപ്പാതയില്‍ എപ്പോള്‍ എതിരെ വണ്ടി വരുമെന്നു കൃത്യമായി അറിയാം. ഇടയ്ക്കൊരു ശങ്ക തോന്നിയപ്പോള്‍, തീവണ്ടി നിര്‍ത്തി ആ ശങ്കയ്ക്ക് ആശ്വാസം തേടിയതും ഈ ഉറപ്പില്‍ത്തന്നെയായിരിക്കും. ഏകദേശം അമ്പതോളം കിലോമീറ്റര്‍ വരുന്ന പുനലൂര്‍ - ചെങ്കോട്ട പാതയിലെ ഏറ്റവും രസകരമായ യാത്ര, ആര്യങ്കാവില്‍ നിന്ന്. ആര്യങ്കാവിലും സ്വീകരണങ്ങള്‍. പത്തു രൂപയ്ക്ക് ഒരു പാക്കറ്റ് ഉണ്ണിയപ്പം. ഒരു ചേച്ചിയുടെ ജീവിതം. ബ്രോഡ് ഗേജ് പാത നിര്‍മാണത്തിനായി മീറ്റര്‍ ഗേജ് നിര്‍ത്തുമ്പോള്‍, ഈ ചേച്ചിയെപ്പോലെയുള്ളവരുടെ ജീവിതവും വഴി മുട്ടുന്നു. തീവണ്ടിയെ ആശ്രയിച്ചു ജീവിതവും കച്ചവടവും നടത്തുന്ന എത്രയോ പേര്‍. ചിത്രമെടുക്കുമ്പോള്‍ ചേച്ചി പറയാന്‍ മറന്നില്ല, പത്രത്തില്‍ ഇടണേ സാറേ...

ആര്യങ്കാവിനെ അകലെയാക്കി തീവണ്ടിയുടെ പുകയുയര്‍ന്നു. പാതയ്ക്കരികിലെ ചെറിയ കൂട്ടിലിരുന്നൊരാള്‍ പച്ചക്കൊടി വീശി. അഞ്ചോളം തുരങ്കങ്ങളുള്ള പാതയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കത്തിലേക്കു തീവണ്ടി കയറി. തല കുനിച്ചോടാ...എല്ലാവര്‍ക്കുമായി ഒരു അലര്‍ച്ച. ഇരുട്ട്. ഇടയ്ക്ക് മിന്നുന്ന ഫ്ളാഷുകള്‍. ഈ ഗുഹയുടെ ഇരുളിലെവിടെയോ ആണ്, കേരള- തമിഴ്നാട് അതിര്‍ത്തി. 


യാത്രയിലുടനീളം സമൃദ്ധമായി പൂത്തു നില്‍ക്കുന്ന മുരിങ്ങ, നെല്ലിമരങ്ങള്‍, തേക്കിന്‍തോട്ടം, അതിര്‍ത്തി കെട്ടി സംരക്ഷിച്ചിരിക്കുന്ന ചന്ദനമരങ്ങള്‍.. ഇതിനെല്ലാമിടയിലൂടെ ഒരു പാമ്പിനെപ്പോലെ പാസഞ്ചര്‍ ഇഴഞ്ഞു നീങ്ങി. ഭഗവതിപുരം റെയ്ല്‍വേ സ്റ്റേഷന്‍. ഏതോ സിനിമയില്‍ കണ്ടു പരിചയിച്ചതെന്നു സഹയാത്രികരിലാരോ സംശയം ഉന്നയിച്ചപ്പോഴേ മറുപടിയെത്തി, പ്രിയദര്‍ശന്‍റെ വെട്ടം. 


ചരിത്രയാത്രയുടെ ആദ്യപാദം അവസാനിക്കാറായി. പാസഞ്ചര്‍ പതുക്കെ ചെങ്കോട്ട സ്റ്റേഷനിലേക്ക്. പന്ത്രണ്ടു മണിയാകാറായി, ചൂടേറുന്നു. ചരിത്രവണ്ടിയുടെ മുന്നില്‍ നിന്നു ചിത്രമെടുക്കാനായി തിക്കിത്തിരക്കുന്നു ചിലര്‍. അവസാനദിവസം പാസഞ്ചറില്‍ ആളൊഴിയുന്നില്ല. തിരികെയുള്ള യാത്രയ്ക്കായി ആളുകള്‍ കയറിക്കഴിഞ്ഞു. 
പുനലൂരിലേക്കു വണ്ടി തിരികെപ്പോകുന്നതു ഉച്ചയ്ക്ക് ഒന്നരയ്ക്ക്. 


 അതിനു ശേഷം വൈകിട്ട് മൂന്നരയ്ക്കും. മൂന്നരയുടെ തീവണ്ടി പുനലൂരിലെത്തി, തിരികെ ചെങ്കോട്ടയിലേക്കുള്ള യാത്രയാണു മീറ്റര്‍ ഗേജ് വണ്ടിയുടെ അവസാനയാത്ര. മൂന്നരയുടെ പാസഞ്ചര്‍ പുനലൂരിലേക്കു യാത്ര തിരിക്കുമ്പോള്‍, ഇങ്ങോട്ടുള്ള യാത്രയുടെ ആഘോഷത്തിന്‍റെ ക്ഷീണം തെല്ലുമുണ്ടായില്ല ആര്‍ക്കും. പാട്ടും ബഹളവും. സ്ഥലം തമിഴ്നാടാണെങ്കിലും, പാട്ടില്‍ അന്യസംസ്ഥാനത്തിന്‍റെ തടസമുണ്ടായില്ല, കുട്ടനാടന്‍ പുഞ്ചയിലെ.... പലരും ഏറ്റുപാടി.

വൈകിട്ട് ആറരയോടടുക്കുന്നു. പാസഞ്ചര്‍ പുനലൂര്‍ സ്റ്റേഷനിലെത്തി. അവിടെ അപ്പോഴും ഏറെപ്പേര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ആഹ്ളാദത്തിമിര്‍പ്പ് ഏറ്റുവാങ്ങി അവസാനചൂളം വിളി ഉയരാന്‍ പിന്നെയും വൈകി. തീവണ്ടിക്കു മുകളിലും ഉള്ളിലും ധാരാളം പേര്‍, ചുറ്റുപാടും നാട്ടുകാര്‍, റെയ്ല്‍വേ ജീവനക്കാര്‍, പത്രപ്രതിനിധികള്‍. വണ്ടി ചെങ്കോട്ടയ്ക്കു പുറപ്പെടുകയാണ്. അവസാനയാത്രയുടെ ലോക്കോ പൈലറ്റ് ആര്‍. കാളിരാജുവിന്‍റെ കണ്ണു നിറഞ്ഞു. എല്ലാവരുടെയും മുന്നില്‍ കൈകൂപ്പി... ഇങ്ങനെയൊരു അനുഭവം ഇതാദ്യം.

ഇരുട്ടിന്‍റെ ആകാശത്തേക്കു പുകയുയര്‍ന്നു. വികാരനിര്‍ഭരമായ യാത്രയയപ്പ്. ചരിത്രം പതുക്കെ നീങ്ങിത്തുടങ്ങുന്നു. കേരളത്തിന് ഇനി മീറ്റര്‍ ഗേജില്ല. ഏതാനും മണിക്കൂറുകള്‍ മാത്രം, ഒരു ചുവന്ന സിഗ്നലിനു മുന്നില്‍ ഈ യാത്ര അവസാനിപ്പിക്കും. അത് ചരിത്രത്തിന്‍റെ സിഗ്ലനാണ്. പിന്നെ ഗ്രീന്‍ സിഗ്നലില്ല ഈ യാത്രയ്ക്ക്. കാഴ്ചയുടെ അവസാനവെളിച്ചവും ദൂരെ മറയുന്നു. തീവണ്ടിയുടെ ശബ്ദം നേര്‍ത്തു.

സ്റ്റേഷനില്‍ അത്ര നേരം ഏറെ ഉറക്കെ മുഴങ്ങിക്കേണ്ട ഉപചാരം ചൊല്ലല്‍ എവിടെയെക്കെയോ ഇടറുന്നുണ്ടായിരുന്നു.

ഇല്ല, ഇല്ല, മായില്ല,

ഓര്‍മയില്‍ നീ എന്നെന്നും... ഒരു പ്രദേശത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മീറ്റര്‍ ഗേജ് തീവണ്ടിയെത്തുന്നതു 1904 ജൂണ്‍ ഒന്നിന്. കൊല്ലം മുതല്‍ പുനലൂര്‍ വരെയായിരുന്നു ആദ്യ തീവണ്ടിയുടെ ഓട്ടം. തീവണ്ടി വരുന്നു, അതിനായി ട്രാക്ക് സജ്ജീകരിക്കുന്നു എന്നൊക്കെപ്പറഞ്ഞു കേട്ടിരുന്നെങ്കിലും, ആദ്യമായി ട്രെയ്ന്‍ എത്തിപ്പോള്‍ പലരും ഭയന്നോടി എന്നു ചരിത്രം. പിന്നീടു ഈ പ്രദേശത്തുകാരുടെ ജനകീയസഞ്ചാരമാര്‍ഗമായി ഇതു മാറിയെങ്കിലും, തീവണ്ടിയുടെ ആദ്യകാഴ്ച ഭയം ജനിപ്പിച്ചു.

ബ്രിട്ടിഷുകാരാണു കൊല്ലം - ചെങ്കോട്ട പാത നിര്‍മിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്‍റെ ഭരണകാലത്ത്. പാതയുടെ നിര്‍മാണം ആരംഭിച്ചതു 1890ല്‍. കാര്യമായ ഗതാഗതസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തു തീവണ്ടിയുടെ എന്‍ജിന്‍ കൊണ്ടു വന്ന കഥയും രസകരം. തൂത്തുക്കുടിയില്‍ നിന്നു പത്തേമാരിയില്‍ കൊല്ലത്തെത്തിച്ചു. പക്ഷേ അതേ വലുപ്പത്തില്‍ സ്റ്റേഷനിലേയ്ക്കു കൊണ്ടു പോകാന്‍ മാര്‍ഗമില്ല. ഒടുവില്‍ പല കഷണങ്ങളാക്കി, കാളവണ്ടിയില്‍ കൊല്ലം സ്റ്റേഷനില്‍ എത്തിച്ചു. അവിടെ വച്ചു കൂട്ടി യോജിപ്പിച്ചു. കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും കൊല്ലത്തു നിന്നു മദ്രാസിലെത്തിക്കാനായിരുന്നു മീറ്റര്‍ ഗേജ് പാത നിര്‍മിച്ചത്. വാണിജ്യപരമായും സാംസ്കാരികപരമായും രണ്ടു സമൂഹങ്ങളെ കൂട്ടിയോജിപ്പിച്ചിരുന്നു ഈ തീവണ്ടി. മദ്രാസ് ദക്ഷിണേന്ത്യയുടെ തലസ്ഥാനമായിരുന്ന കാലത്തു തിരുവനന്തപുരത്തു നിന്നു മദ്രാസിലെത്താനുള്ള ഏളുപ്പമാര്‍ഗം.

ആദ്യം കൊല്ലം - ചെങ്കോട്ട റൂട്ടിലായിരുന്നു മീറ്റര്‍ ഗേജ് തീവണ്ടി സര്‍വീസ് നടത്തിയിരുന്നത്. പിന്നീട് കൊല്ലം മുതല്‍ പുനലൂര്‍ വരെ ബ്രോഡ് ഗേജ് ആക്കുന്നതിനു വേണ്ടി സര്‍വീസ് നിര്‍ത്തിവച്ചു. അപ്പോള്‍ പുനലൂരില്‍ നിന്നായി മീറ്റര്‍ഗേജ് സര്‍വീസ്. ഇപ്പോഴിതാ ബ്രോഡ് ഗേജ് ആക്കാനായി പുനലൂര്‍ - ചെങ്കോട്ട പാതയും അടയ്ക്കുമ്പോള്‍, കേരളത്തിലെ മീറ്റര്‍ ഗേജ് യുഗം അവസാനിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ പാത ബ്രോഡ് ഗേജാക്കി തുറന്നു കൊടുക്കുമെന്നാണു പ്രതീക്ഷ.

യാത്രയില്‍ ഉടനീളം ശ്രദ്ധിക്കപ്പെടുന്ന കാര്യം, ബ്രിട്ടിഷുകാരുടെ നിര്‍മാണ വൈദഗ്ധ്യം തന്നെയാണ്. നാളുകള്‍ ഒരുപാടു കഴിഞ്ഞിട്ടും ബ്രിട്ടിഷ് എന്‍ജിനിയറിങ് ടെക്നോളജിയുടെ സ്മാരകമെന്നോണം പല കെട്ടിടങ്ങളും നിലനില്‍ക്കുന്നു. യൂറോപ്യന്‍ ആര്‍ക്കിടെക്ച്ചറിന്‍റെ സ്മാരകശിലകള്‍. അവസാന ട്രിപ്പ് വരെ ബ്രിട്ടിഷുകാര്‍ തുടങ്ങിവച്ച സിഗ്നലിങ് സംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇനി ഈ മീറ്റര്‍ ഗേജ് എന്‍ജിനുകളും റെയ്ല്‍ ഭാഗങ്ങളും എന്തു ചെയ്യുമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. ചരിത്രത്തിനൊപ്പം ചിലപ്പോള്‍ റെയ്ല്‍ മ്യൂസിയത്തിലും സ്ഥാനം പിടിച്ചേക്കാം ഇവയൊ
ക്കെ.
 

Wednesday, July 6, 2011

സൈക്യാട്രിസ്റ്റ് ആക്റ്ററിന് സ്വാഗതം

  
                                     അഗാഷേ, മമ്മുട്ടി
വോദയ സ്റ്റുഡിയോയുടെ ചിത്രീകര ണഭൂമി. ഷാജി കൈലാസ് സംവിധാ നം ചെയ്യുന്ന ദ കിംഗ് ആന്‍ഡ് ദ കമ്മീഷണറുടെ ചിത്രീകരണം തുടരു ന്നു. മലയാള സിനിമകള്‍ നിരവധി പിറന്നു വീണ നവോദയായുടെ മണ്ണിലേ ക്കു പോകുമ്പോള്‍ അഭിമുഖത്തിന്‍റെ മറുപുറത്ത് ലക്ഷ്യം വച്ചിരുന്നത് ഒരു മലയാളിയെ അല്ല... ബോളിവുഡില്‍ നിന്ന് മലയാള സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന താരങ്ങളുടെ നിരയില്‍ ഉള്‍പ്പെടുത്താവുന്ന ഒരാളേയും അല്ല...

....ഇസ് ആന്‍ ഇന്ത്യന്‍ തിയെറ്റര്‍ ആന്‍ഡ് ഫിലിം ആക്റ്റര്‍. ആന്‍ഡ് എ സൈക്യാട്രിസ്റ്റ് ബൈ പ്രൊഫഷന്‍ എന്നു തുടങ്ങി താഴേക്കു നീളുന്ന ഇന്‍റര്‍നെറ്റിലെ പ്രൊഫൈല്‍ വിവരണങ്ങളില്‍ നിന്ന് ആള് വ്യത്യസ്തന്‍ എന്നു മനസിലാക്കിയിരുന്നു. ജീവചരിത്രത്തിന്‍റെ പതിവുകോളങ്ങള്‍ പൂര്‍ത്തീ കരിക്കാന്‍ കഴിയാത്തവിധം എപ്പോ ഴും ജീവിതത്തില്‍ നേട്ടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ കാത്തുസൂക്ഷിച്ചയാള്‍. ചലച്ചിത്രനടന്‍, നാടകനടന്‍, സൈക്യാട്രിസ്റ്റ്, പ്രൊഫസര്‍, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ ജനറല്‍... സ്പോട്ട് ലൈറ്റിന്‍റെ വെള്ളിവെളിച്ചത്തില്‍ നിന്ന് നടന്നടുക്കുന്നു, പദ്മശ്രീ ഡോ. മോഹന്‍ അഗാഷെ.

                            പദ്മശ്രീ ഡോ. മോഹന്‍ അഗാഷെ

മറാത്തി തിയെറ്ററിന്‍റെ അതികായന്‍ അനുഭവങ്ങളുടെ അരങ്ങുണര്‍ത്താന്‍ വന്നിരിക്കുന്നു, ദ കിംഗ് ആന്‍ഡ് ദ കമ്മീഷണറിലെ കഥാപാത്രത്തിന്‍റെ വേഷപ്പകര്‍ച്ചയിലേക്ക്. ഭാഷയു ടെ അതിര്‍വരമ്പില്ലാത്ത അഭിനയസപര്യയായിരുന്നു അദ്ദേഹത്തിന്‍റേ ത്. ഹിന്ദി, മറാത്തി, ഇംഗ്ലിഷ് ഭാഷകളില്‍ അഭിനയിച്ച മോഹന്‍ അഗാഷെ ഇതാദ്യമായി മലയാള സിനിമയില്‍. പക്ഷേ, ജീവിതം എന്നും സിനിമാഭിന യത്തിന്‍റെ തീരത്തുമാത്രം തളച്ചു നിര്‍ത്തിയില്ല അദ്ദേഹം. മനസില്‍ അഭിനിവേശമായി അരങ്ങുണ്ട്, മനുഷ്യന്‍റെ മനോവ്യാപാരത്തിന്‍റെ ആഴങ്ങള്‍ അടുത്തറിഞ്ഞ ഒരു സൈക്യാട്രിസ്റ്റുണ്ട്... അതുകൊണ്ടൊക്കെത്തന്നെ ആരോ ടും അകല്‍ച്ചകള്‍ ഇല്ലാതെ സംവേദ നം നടത്താനുള്ള മനസ് എപ്പോഴും ഒരുക്കിവച്ചിരിക്കുന്നു അദ്ദേഹം.

തിയെറ്ററിക്കല്‍ മെഡിസിന്‍
പതിവു പോലെ സ്കൂള്‍ ജീവിത ത്തിന്‍റെ പത്തു വര്‍ഷക്കാലയളവില്‍ എപ്പൊഴോ ആണ് അരങ്ങ് ജീവിത ത്തിലെത്തുന്നത്. ആദ്യ അവതരണങ്ങളുടെ അഭിനന്ദനങ്ങള്‍ ആ മനസില്‍ ആവേശമായി കുടികൊണ്ടു. ചില്‍ഡ്രന്‍സ് തിയെറ്ററിലും സജീവ മായി. ഒപ്പം പഠനവും നല്ല രീതിയില്‍ത്തന്നെ മുന്നോട്ട്. എ ഗ്രെയ്ഡ് കിട്ടുന്നവന്‍ എന്‍ജിനിയറിങ്ങിനു പോകണമെന്നും ബി ഗ്രെയ്ഡ് കിട്ടുന്നവന്‍റെ വഴി മെഡിസിനാണെന്നും അലിഖിത നിയമം നിലനി ന്ന സമയം. പതിവുതെറ്റിക്കാതെ മെഡിസിനു ചേര്‍ന്നു. അപ്പോഴും അലിഞ്ഞില്ല തിയെറ്ററിനോടുള്ള പാഷന്‍. പലരും ജീവിതവഴിയില്‍ ഇത്തരം ബാല്യകാല മോഹങ്ങള്‍ ഉപേക്ഷിക്കുമെങ്കിലും, നാടകം മോഹന്‍ ആഗാഷെയുടെ ജീവിതത്തില്‍ മോഹമായി തുടരുക തന്നെ ചെയ്തു. പ്രീ മെഡിക്കല്‍ ഇയേഴ്സിലും, മെഡിക്കല്‍ വിദ്യാഭ്യാ സം തുടരുമ്പോഴുമൊ ക്കെ സ്റ്റേറ്റ് കോംപറ്റീഷനില്‍ സമ്മാനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ഒരു പക്ഷേ, കഥാപാത്രങ്ങളുടെ മനസിനെ തിരിച്ചറിഞ്ഞ നടനായതുകൊണ്ടായിരിക്കാം, സൈക്യാട്രിയിലേ ക്കു തിരിഞ്ഞതും.

ജര്‍മനിയില്‍ നിന്നു ഗ്രിപ്സ് ചില്‍ഡ്രന്‍ തിയെറ്റര്‍ പ്രൊജക്റ്റിനെ ഇന്ത്യയിലേക്കു പറിച്ചുനട്ടയാള്‍ എന്ന നിലയിലും പൂനെ തിയെറ്റര്‍ അക്കാഡ മിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ എന്ന നിലയിലും നാടകലോകത്തിനു വലിയ സംഭാവന നല്‍കി, മോഹന്‍ അഗാഷെ. വര്‍ഷങ്ങളോളം പൂനെ തിയെറ്റര്‍ അക്കാഡമിയില്‍ നടനുമായിരുന്നു. വിജയ് ടെന്‍ഡുല്‍ക്കര്‍ എഴുതിയ ഗാഷിറാം കോത്ത്വാള്‍ എന്ന നാടകത്തില്‍ നാനാ പാദ്വാനി എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിലെ അടര്‍ത്തിമാറ്റാനാവാത്ത ഒരേട്. പലപ്പോഴും ആ കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പെട്ടു. അരങ്ങിന്‍റെ വെളിച്ചത്തില്‍ നിരവധി അന്താരാഷ്ട്ര നാടകവേദികളില്‍ മോഹന്‍ അഗാഷെ എത്തിയിട്ടുണ്ട്. ബെര്‍ലിനിലേയും ബെല്‍ഗ്രേഡിലേയും ബാല്‍ട്ടിമൂറിലേയും തിയെറ്റര്‍ ഫെസ്റ്റിവലുകളില്‍ വരെ.

നാടകാഭിനയവും സിനിമയിലെ അഭിനയ വും തമ്മില്‍ വ്യത്യാസം തോന്നിയിട്ടുണ്ടോ...? അസമയത്തൊരു പതിവുചോദ്യത്തിന്‍റെ പരിഭവം മുഖത്തു നിഴലിച്ചു. പക്ഷേ, മറുപടി വ്യക്തം, കൃത്യം. നാടകം ജീവിതമാണ്. ഡ്രാമ ഇസ് എ ലൈവ് ആര്‍ട്ട്. ഒരിക്കല്‍ തെറ്റുവരുത്തിയാല്‍ പിന്നെ തിരുത്താന്‍ കഴിയില്ല. സിനിമയില്‍ ഇരുപതു സെക്കന്‍ഡില്‍ അഭിനയിക്കാന്‍ പറയുകയാണെങ്കില്‍, കൃത്യമായി അളന്നു മുറിച്ചുള്ള അഭിനയമായിരിക്കും. ആക്റ്റര്‍ ഒരു കോണ്‍ട്രിബ്യൂട്ടര്‍ മാത്രമാകുന്നു ഇവിടെ. പിന്നെ അഭിനയത്തിന്‍റെ കാര്യം പൊതുവായി പറയുമ്പോള്‍, കഴിഞ്ഞ കാലത്തില്‍ നിന്നൊരു സന്ദര്‍ഭം ഓര്‍ത്തെടുത്ത് അവത രിപ്പിക്കാന്‍ കഴിയും. അത് എക്സ്പ്രസ് ചെയ്യാനുള്ള ചാന്‍സ് കൂടി ലഭിക്കുന്നു. അതുകൊണ്ടൊക്കെത്തന്നെ രണ്ടും തമ്മില്‍ സാമ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടെന്നു പറയാം.

അഭിനയത്തിനും ഒരു സൈക്യാട്രി
തെറാപ്പിസ്റ്റും ക്ലയന്‍റും തമ്മിലുള്ള ബന്ധം പോലെയാണു നടനും കഥാപാത്രവും തമ്മിലുള്ള ബന്ധം. ക്ലയന്‍റിനു തെറാപ്പിസ്റ്റിനോട് ദേഷ്യപ്പെടാം, അതൃപ്തി രേഖപ്പെടുത്താം. പക്ഷേ, തെറ്റാപ്പിസ്റ്റ് അതൊന്നും ഒരിക്കലും തിരികെ പ്രകടിപ്പിക്കാന്‍ പാടില്ല. അതുപോലെ തന്നെയാണു നടനും കഥാപാത്രവും തമ്മിലുള്ള ബന്ധവും. ഒരു ആക്റ്ററിനു ക്യാരക്റ്റാകാനേ കഴിയുകയുള്ളൂ. അല്ലാതെ നടന്‍റെ പേഴ്സണല്‍ ഇമോഷനുകളല്ല അവിടെ അവതരിപ്പിക്കേണ്ടത്. ഒരു പക്ഷേ, സ്വന്തം പ്രൊഫഷനേയും പാഷനേയും വളരെ അര്‍ഥവത്തായി താരതമ്യപ്പെടുത്താനും, കാര്യമായ വ്യത്യാസമുണ്ടെന്നു ബോധ്യപ്പെടുത്തിത്തരാനും കഴിയുന്നു ഈ ആക്റ്റര്‍ സൈക്യാട്രിസ്റ്റിന്.

അഭ്രപാളിയിലെ ആവിഷ്കാരത്തിന് ആര്‍ട്ട് - കമേഴ്സ്യല്‍ എന്ന വ്യത്യാസം നല്‍കാ തെയാണ് മോഹന്‍റെ അഭിനയജീവിതം ഇക്കാലമത്രയും തുടര്‍ന്നത്. സത്യജിത്ത് റായ്, ശ്യാം ബനഗല്‍, ഗൗതം ഘോഷ്, മീര നായര്‍, ജബ്ബാര്‍ പട്ടേല്‍ തുടങ്ങിയ പ്രഗത്ഭര്‍ക്കൊപ്പം സഹകരിച്ചു. രംഗ് ദേ ബസന്തി, ത്രിമൂര്‍ത്തി, ഗജഗാമിനി, ഗംഗാജല്‍ തുടങ്ങി നിരവധി ബോളിവുഡ് സിനിമകള്‍. മിക്കതിലും വില്ലന്‍ വേഷങ്ങള്‍. അല്ലെങ്കില്‍ പൊലീസ് വേഷങ്ങള്‍. പ്രകാശ് ഝായുടെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യം. മിസിസ്സിപ്പി മസാല എന്ന ഇംഗ്ലിഷ് ഫിലിം, നിരവധി മറാത്തി ചിത്രങ്ങള്‍, സത്യജിത്ത് റായുടെ കഥകളെ ആസ്പദമാ ക്കി അദ്ദേഹത്തിന്‍റെ മകന്‍ സന്ദീപ് റായ് സംവിധാനം ചെയ്ത ബംഗാളി ടെലിഫിലിമിലും മോഹന്‍ അഭിനയസാന്നിധ്യം അറിയിച്ചു.

പക്ഷേ, ആ ജീവിതത്തില്‍ സിനിമ അഭിനയത്തിന്‍റെ സജീവതയില്ല. അതിനു വ്യക്തമായ കാരണമുണ്ടാകാം. പ്രൊഫഷന്‍റെ ഉത്തരവാദിത്തം വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാകാം. മാനസിക ആരോഗ്യ വിദ്യാഭ്യാസ ത്തേയും സേവനത്തേയും ശക്തിപ്പെടുത്താന്‍ അദ്ദേഹം നേതൃത്വം നല്‍കി. 1988ല്‍ ഒരു പ്രൊജക്റ്റ് രൂപീകരിച്ചു. മഹരാഷ്ട്ര ഗവണ്‍മെന്‍റ് ഒരു പുതിയ മെന്‍റല്‍ ഹെല്‍ത്ത് പോളിസി സ്വീകരിക്കാന്‍ ഇടയായത് ഈ പദ്ധതി മൂലമായിരുന്നു. 1993ല്‍ ലാത്തൂരിലുണ്ടായ ഭൂകമ്പത്തിലെ ഇരകളെ മാനസിക വും സാമൂഹ്യവുമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്കു മുന്‍കൈയെടുത്തു. ഭൂകമ്പദുരന്തം സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെപ്പറ്റി നടത്തിയ ഗവേഷണത്തിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, കള്‍ച്ചറല്‍ ഡിസോര്‍ഡേഴ്സ് ഒഫ് ഫറ്റിഗ് ആന്‍ഡ് വീക്ക്നെസ് എന്ന വിഷയത്തിലുള്ള ഇന്തോ - യുഎസ് റിസര്‍ച്ച് പ്രൊജക്റ്റിന്‍റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍... അങ്ങനെ ഉത്തരവാദിത്വമുള്ള വിശേഷണങ്ങള്‍ ഏറെ.

മലയാളം അപരിചിതമല്ല
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ചിത്രം, അഞ്ജലി മേനോന്‍റെ സിനിമ തുടങ്ങിയവയാണ് അടുത്തിടെ ആസ്വദിച്ച മലയാള ആവിഷ്കാരങ്ങള്‍. ബ്ലെസിയുടെ തന്മാത്ര എന്ന ചിത്രത്തെ ആസ്പദമാക്കി ഒരിക്കല്‍ ഒരു ക്ലാസ് നയിച്ചിട്ടുണ്ടെന്നും മലയാളബന്ധത്തിന്‍റെ തെളിവുകളായി അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ജബ്ബാര്‍ പട്ടേലിന്‍റെ ഡോക്റ്റര്‍ അം ബേദ്ക്കറില്‍ സ്വാഭാവിക അഭിനയത്തിന്‍റെ തീവ്രത അറിയിച്ച മമ്മൂട്ടിയേയും അദ്ദേഹം ഓര്‍ത്തു. ഇപ്പോള്‍ മലയാളത്തില്‍ മമ്മൂട്ടി ക്കൊപ്പം അഭിനയിക്കാനുള്ള അവസരം. വ്യത്യസ്ത ഭാഷയില്‍ അഭിനയിക്കുക എന്നതു തന്നെ ഒരു പഠനാനുഭവമാണെന്നു പറയുന്നു മോഹന്‍ അഗാഷെ.

സെറ്റില്‍ മമ്മൂട്ടിയുമുണ്ട്. ഇടവേളകളില്‍ മമ്മൂട്ടിയുമായി ചര്‍ച്ചകളും സജീവം. ഷോട്ട് റെഡി. നവോദയ സ്റ്റുഡിയോയുടെ അകത്തേക്കു നടന്നു. അകത്തു വെള്ളിത്തിരയ്ക്കായുള്ള വെളിച്ചത്തില്‍ അഭിനയത്തിന്‍റെ പറഞ്ഞു നിര്‍ത്തിയ തിയറി പ്രാവര്‍ത്തികമാക്കുകയായിരിക്കാം. കഥാപാത്രത്തിന്‍റെ മനസിലേക്കു ചേക്കേറുന്നുണ്ടാകാം. മോഹന്‍ അഗാഷെ എന്ന വ്യക്തിയുടെ പ്രൊഫൈലിന്‍റെ പാതിചിത്രം പോലുമായിട്ടില്ല ഇത്. അരങ്ങിലും അഭ്രപാളിയിലും അനുഭവങ്ങള്‍ അത്രയ്ക്കുണ്ട്, അഭിമുഖത്തിന്‍റെ ആവാഹനങ്ങളില്‍ തളയ്ക്കാന്‍ കഴിയാത്തവിധം.

Saturday, July 2, 2011

ക്യാമറയ്ക്കു പിന്നില്


ആലപ്പുഴയ്ക്കടുത്ത് പൂന്തോപ്പ് വാര്‍ഡ് എന്ന ഗ്രാമത്തിലെ പഞ്ചാരമണല്‍ നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോള്‍ മനസില്‍ എറണാകുളത്തെ ഒരു വേദിയായിരുന്നു. ഗുരുതുല്യര്‍ക്ക് മലയാള സിനിമ പ്രണാമം അര്‍പ്പിക്കുകയാണ്. സംഗീതസംവിധായകന്‍ ബോംബെ രവിക്കും, അഭിനേത്രി സുകുമാരിക്കും പിന്നാലെ വേദിയില്‍ വന്ന ഒരു മെല്ലിച്ച മനുഷ്യന്‍.

തന്നെ അറിയാത്ത പുതുതലമുറയ്ക്കു മുന്നില്‍ അവകാശവാദങ്ങളില്ലാതെ, ഭൂതകാലത്തിന്‍റെ നേട്ടങ്ങളെ കാവടിയാക്കി ആടാതെ വിനയാന്വിതനായി നിന്ന കൃഷ്ണന്‍കുട്ടി എന്ന ഛായാഗ്രാഹകന്‍ രണ്ടു രാത്രിയിലെങ്കിലും ഉറക്കം കെടുത്തി. ഉണ്ണിയാര്‍ച്ച, ഭാര്യ, കാട്ടുതുളസി, കണ്ണൂര്‍ ഡീലക്സ്...ഒരിക്കല്‍ മലയാള സിനിമ ആഘോഷിച്ച കുറേ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഒരാള്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു എന്ന അറിവ് മനസില്‍ നിന്നു പോകുന്നില്ല. ബയോഡേറ്റകള്‍ തിരഞ്ഞു. മലയാളത്തിലെ ആദ്യത്തെ പഴശ്ശിരാജ ചിത്രത്തിന്‍റെ ക്യാമറയും കൃഷ്ണന്‍കുട്ടിയായിരുന്നു എന്നു കൂടി അറിഞ്ഞപ്പോള്‍, പുതുതലമുറയുടെ പ്രണാമം സ്വീകരിച്ചിട്ട് മറുപടിയായി നന്ദി എന്നു മാത്രം പറഞ്ഞ് വേദിയില്‍ നിന്നിറങ്ങിയ ആ മനുഷ്യനെക്കുറിച്ച് കൂടുതല്‍ അറിയാതെ വയ്യെന്നായി.

വീടിന്‍റെ ചുവരില്‍, കറുത്ത ബോര്‍ഡിലെ ആ വെളുത്ത അക്ഷരങ്ങള്‍ക്കു പിന്നില്‍ ഭൂതകാലത്തിന്‍റെ പ്രൗഢി നിറയുന്ന കഥകളുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു.

നൃത്തം പഠിക്കുന്ന ചെറുമകള്‍ മറന്നുവച്ച ചിലങ്ക കൊടുക്കാന്‍ പോയ അപ്പൂപ്പനെ കുറച്ചു നേരം കാത്തിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു സൈക്കിളില്‍ നിറചിരിയോടെ വീട്ടുമുറ്റത്തേക്കു കൃഷ്ണന്‍കുട്ടിയെത്തി. മനസില്‍ ഒരു ഫ്ളാഷ് ബാക്ക്. ഒരു തലമുറയുടെ സ്മരണയുടെ സ്ക്രീനിലെ ബ്ലാ ക്ക് ആന്‍ഡ് വൈറ്റ് രംഗം, മലയാള സിനിമയിലെ മഹാരഥന്‍മാരുടെ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കുന്ന കൃഷ്ണന്‍കുട്ടി.

ക്യാമറയ്ക്കു പിന്നില്‍ നിന്ന്, അദ്ദേഹം ആദ്യം കണ്ട കാഴ്ചകളായിരുന്നു, പിന്നീടു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായി, ഇരുട്ടു നിറയുന്ന കൊട്ടകയിലെ തൂണുകളും പിന്നിട്ട് കറുപ്പിലും വെളുപ്പിലും സ്ക്രീനില്‍ പതിഞ്ഞത്, മലയാളി ചിരിച്ചത്, കരഞ്ഞത്, അമ്പരന്നത്. കൃഷ്ണന്‍കുട്ടി ക്യാമറയില്‍ പകര്‍ത്തിയ താരങ്ങളെയാണ് ആരാധിച്ചത്. സഹായത്തിനു സാങ്കേതികവിദ്യയില്ലായിരുന്നു അക്കാലത്ത് അപ്രന്‍റിസെന്നും അസിസ്റ്റന്‍റെന്നുമൊക്കെയുള്ള വിശേഷണത്തോടെ കഠിനമായ പരിശീലനത്തിന്‍റെ, അനുഭവപാഠങ്ങളുടെ കരുത്ത്, അതായിരുന്നു കൃഷ്ണന്‍കുട്ടി ഉള്‍പ്പെടുന്ന തലമുറയുടെ കൈമുതല്‍, അതുമാത്രം.

പശ്ചാത്തലത്തില്‍ അവാര്‍ഡ് ശില്‍പ്പങ്ങളുടെ അതിപ്രസരമില്ല. വീടിനകത്തെ കസേരയിലിരുന്നു കൃഷ്ണന്‍കുട്ടി പറഞ്ഞുതുടങ്ങുകയായി. അനുഭവങ്ങളുടെ അഭ്രപാളിയില്‍ സിനിമ നിറഞ്ഞു നിന്ന ഭൂതകാലത്തിലേക്ക് ഒരിക്കല്‍ക്കൂടി കൃഷ്ണന്‍കുട്ടി ക്യാമറ തിരിച്ചുവച്ചു. അല്‍പ്പനേരം നിശബ്ദത....

സ്റ്റാര്‍ട്ട് ക്യാമറ...റോളിങ്...

സ്കൂള്‍ കാലഘട്ടം. സുഹൃത്ത് ആന്‍റണിയുടെ ബോക്സ് ക്യാമറ, കൃഷ്ണന്‍കുട്ടിക്കൊരു അത്ഭുതമായിരുന്നു. ക്യാമറയുടെ ചതുരക്കാഴ്ചകള്‍ കണ്ടു, സുഹൃത്തിന്‍റെ ക്യാമറയില്‍ ചിത്രങ്ങളെടുത്തു. ജീവിതനിയോഗം തിരിച്ചറിയും മുന്‍പ് ആദ്യതാല്‍പ്പര്യത്തിന്‍റെ സൂചനകള്‍. മകന്‍റെ ക്യാമറയിലുള്ള താല്‍പ്പര്യം കൃഷ്ണന്‍കുട്ടിയുടെ അച്ഛന്‍ തിരിച്ചറിഞ്ഞു. അച്ഛന്‍റെ സുഹൃത്തായിരുന്ന, ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയോട് മകനെക്കുറിച്ചു പറഞ്ഞു. കൃഷ്ണന്‍കുട്ടി ഉദയായിലെത്തി.

1949ല്‍ ഉദയ നിര്‍മിച്ച വെള്ളിനക്ഷത്രമായിരുന്നു ആദ്യചിത്രം. ക്യാമറ ശിവറാംസിങ്. കൃഷ്ണന്‍കുട്ടിയുടെ റോള്‍ അപ്രന്‍റിസ് എന്നതായിരുന്നു. ഏറിയപങ്കും സ്റ്റുഡിയോയില്‍ത്തന്നെ ചിത്രീകരണം. ഒരാഴ്ച മാത്രമായിരുന്നു ഔട്ട് ഡോര്‍ ചിത്രീകരണമെന്നു കൃഷ്ണന്‍കുട്ടി ഓര്‍മിക്കുന്നു. പിന്നെയങ്ങോട്ട് സിനിമയുടെ നാളുകള്‍....നല്ല തങ്ക, വിശപ്പിന്‍റെ വിളി, ശശിധരന്‍. ഒടുവില്‍ അന്‍പതുകളില്‍ കിടപ്പാടം എന്ന ചിത്രം, അതോടുകൂടി ഉദയാ സ്റ്റു ഡിയോ പൂട്ടി. ഉദയയോടു ചേര്‍ന്നു നിന്ന കൃഷ്ണന്‍കുട്ടിയുടെ കലാജീവിതം അവസാനിച്ചില്ല.തിരുവനന്തപുരം കുളത്തൂരുള്ള കൃഷ്ണ സ്റ്റുഡിയോയിലെത്തി കൃഷ്ണന്‍കുട്ടി. ആദ്യം വര്‍ക്ക് ചെയ്തതൊരു സിംഹള പടം, പേര് സല്ലി മല്ലി സല്ലി , അഭിനയിക്കുന്നതൊക്കെ സിലോണിലെ പേരു കേട്ട അഭിനേതാക്കളായിരുന്നുവെന്നു കൃഷ്ണന്‍കുട്ടി ഓര്‍മിക്കുന്നു. തിരുവനന്തപുരത്ത് ക്യാംപ് ചെയ്തായിരുന്നു ചിത്രീകരണം. ക്യാമറാ സഹായി മാത്രമായിരുന്നില്ല, ക്യാംപ് മാനെജ്മെന്‍റ്, സ്റ്റുഡിയോ മാനെജ്മെന്‍റ്....അങ്ങനെ എല്ലാ കാര്യങ്ങളുടെയും ചുമതല. അഞ്ചെട്ടു മാസമെടുത്തു ചിത്രീകരണം പൂര്‍ത്തിയാവാന്‍. ഇതിനിടയില്‍ സ്റ്റുഡിയോ ഉടമയും നിര്‍മാതാവുമായ കെ.എം.കെ മേനോനും സംവിധായകനും പിണങ്ങി. ഫലമോ, സംവിധായകന്‍ പാക്കപ്പായി.

ചിത്രീകരണം പൂര്‍ത്തിയായ സിനിമ സംവിധായകനില്ലാതെ എങ്ങനെ എഡിറ്റ് ചെയ്യും. സ്ക്രിപ്റ്റും ഇല്ല. ആകെയുള്ള ആശ്രയം കൃഷ്ണന്‍കുട്ടിയായിരുന്നു. ചിത്രീകരണത്തിന്‍റെ ആദ്യാവസാനം ഉണ്ടായിരുന്ന കൃഷ്ണന്‍കുട്ടിയേയും കൊണ്ട് കെ.എം.കെ മേനോന്‍ മദ്രാസിലേക്ക്. ഓരോ ഷോട്ടും കണ്ടു, തെരഞ്ഞെടുത്തു, കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സംവിധായകനില്ലാതെ എഡിറ്റിങ് പൂര്‍ത്തിയായി. സല്ലി മല്ലി സല്ലി സിലോണില്‍ സൂപ്പര്‍ഹിറ്റായപ്പോള്‍, ഇവിടെ കേരളത്തിലിരുന്നു കൃഷ്ണന്‍കുട്ടിയും സന്തോഷിച്ചു.ഒരു ഛായാഗ്രാഹകന്‍ ജനിക്കുന്നു

മദ്രാസിലൊരു ഔട്ട്ഡോര്‍ യൂണിറ്റ് തുടങ്ങണം, കൃഷ്ണന്‍കുട്ടി വരണം. ക്ഷണിച്ചതു കുഞ്ചാക്കോ. ആദ്യപാഠങ്ങള്‍ പഠിപ്പിച്ച കുഞ്ചാക്കോയുടെ ക്ഷണം നിരസിക്കുന്നതെങ്ങനെ... കോടമ്പാക്കത്തു കെട്ടിടം വാടകയ്ക്കെടുത്ത്, എക്സല്‍ സിനി സര്‍വീസ് തുടങ്ങിയപ്പോള്‍ കൃഷ്ണന്‍കുട്ടിയും ഉണ്ടായിരുന്നു. കോടമ്പാക്കത്തു ഒരു കൊല്ലത്തോളം നിന്നു. മനസിലാക്കിയ കാര്യങ്ങളേറെ.... ലാബ് വര്‍ക്ക്, ടെക്നിക്കല്‍ സൈഡ്. പക്ഷേ ജീവിതനിയോഗം അതൊന്നുമായിരുന്നില്ലല്ലോ. അനിവാര്യമായ ഒരു തിരിച്ചുവരവ്. വീണ്ടും ആലപ്പുഴയില്‍ ഉദയാ തുടങ്ങുന്നു. ഒരു പടമെടുക്കണമെന്നു കുഞ്ചാക്കോയുടെ മോഹം.

പുതിയ സിനിമ ചിത്രീകരണം തുടങ്ങാനുള്ള എല്ലാം റെഡിയായി. ചിത്രം ഉമ്മ. ക്യാമറാമാന്‍റെ കാര്യമെത്തിയപ്പോള്‍, അവസരം എങ്ങനെയോ കൃഷ്ണന്‍കുട്ടിയിലെത്തി. സ്വതന്ത്രമായി ക്യാമറ ചെയ്യാന്‍ വിശ്വാസമുണ്ടായിരുന്നു അന്ന്. ധൈര്യമുണ്ടോ എന്നു കുഞ്ചാക്കോ ചോദിച്ചപ്പോള്‍, ഉണ്ടെന്നു തന്നെ മറുപടി പറഞ്ഞു. സ്വതന്ത്രഛായാഗ്രാഹകന്‍റെ ആദ്യദിനത്തിലെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ത്തന്നെ, മെരിലാന്‍ഡിലേക്ക്. അന്നു ഷൂട്ട് ചെയ്തതു മുഴുവന്‍ പ്രൊസസ് ചെയ്തു. രാത്രി തന്നെ റഷസ് കണ്ടു കുഞ്ചാക്കോ.

പിറ്റേന്നു രാവിലെ കുഞ്ചാക്കോയുടെ പ്യൂണ്‍ വന്നു കൃഷ്ണന്‍കുട്ടിയെ വിളിച്ചു. കുഞ്ചാക്കോയുടെ മുന്‍പിലെത്തി. “” റഷസ് കണ്ടു’’. ചങ്കിടിപ്പേറ്റിയ ഏതാനും നിമിഷത്തെ നിശബ്ദത, “” നന്നായിരിക്കുന്നു, ധൈര്യമായി എടുത്തോളൂ’’. അംഗീകാരത്തിന്‍റെ പച്ചക്കൊടി, ഒരു ഛായാഗ്രാഹകന്‍ ജനിക്കുകയായിരുന്നു. എത്രയോ സിനിമകള്‍. നിഴലും വെളിച്ചവും മിന്നിമറഞ്ഞ നിരവധി സൂപ്പര്‍ഹിറ്റുകള്‍. അഭ്രപാളികള്‍ ആഘോഷമാക്കിയ വിസ്മയങ്ങള്‍ക്കു പിന്നില്‍ പലപ്പോഴും ഇദ്ദേഹവുമുണ്ടായിരുന്നു.

സത്യന്‍റെ വിളി

ക്യാമറയില്‍ കാഴ്ചയുടെ പൂര്‍ണതയ്ക്കു വേണ്ടി ശ്രമിക്കുമ്പോഴും ചില പ്രതിഭകളുടെ അഭിനയം വിസ്മയിപ്പിച്ചിരുന്നുവെന്ന് കൃഷ്ണന്‍കുട്ടി പറയുന്നു. പ്രത്യേകിച്ചും സത്യന്‍റേത്. ഭാര്യ സിനിമയിലെ ക്ലൈമാക്സ് സീനില്‍ ആ മഹാപ്രതിഭയുടെ പ്രകടനം ഒരിക്കലും മറക്കാനാവില്ല. സത്യന്‍ എന്ന നടന്‍റെ മാത്രമല്ല, ആ വ്യക്തിയുടെ സ്നേഹവും വേണ്ടുവോളം അറിഞ്ഞിട്ടുണ്ട്. ഉദയക്കു വേണ്ടി പഴശിരാജ എടുത്തുകഴിഞ്ഞ സമയം, കുഞ്ചാക്കോയുമായി ചെറിയ തെറ്റിദ്ധാരണയില്‍, ഉദയ സ്റ്റുഡിയോയില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു കൃഷ്ണന്‍കുട്ടി. സത്യന്‍ ഇതറിഞ്ഞു. അധികം വൈകാതെ സത്യന്‍റെ ഒരു കത്ത് കൈയില്‍ കിട്ടി. എന്‍റെ ഒരു പടമുണ്ട്, അതെടുക്കണം എന്നായിരുന്നു ആവശ്യം. ആലുവ പാലസില്‍ ചെന്നു പി.ജെ ആന്‍റണിയെ കാണാനും പറഞ്ഞിരുന്നു. പറഞ്ഞതുപ്രകാരം ആലുവയിലെത്തി, സത്യന്‍റെ അനിയന്‍ നേശന്‍റെ ചിത്രം ചെകുത്താന്‍റെ കോട്ടയുടെ ക്യാമറാമാനായി..

ഉണ്ണിയാര്‍ച്ച, കാട്ടുതുളസി, ഭാര്യ, കണ്ണൂര്‍ ഡീലക്സ്, ലേഡീസ് ഹോസ്റ്റല്‍, പഞ്ചവടി.....സൂപ്പര്‍ഹിറ്റുകളായ, നൊസ്റ്റാള്‍ജിയയോടെ ഒരു തലമുറ ഇന്നും കണ്ടിരിക്കുന്ന പല ചിത്രങ്ങളുടെയും ഛായാഗ്രാഹകന്‍ കൃഷ്ണന്‍കുട്ടിയായിരുന്നു. സംവിധായകന്‍ ഹരിഹരന്‍റെ ആദ്യചിത്രം മുതല്‍ പതിനഞ്ചോളം ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. എം. കൃഷ്ണന്‍ നായര്‍, ശശികുമാര്‍, തിക്കുറിശി സുകുമാരന്‍ നായര്‍, മധു, എ.ബി. രാജ് തുടങ്ങി പ്രശസ്തരായ പല സംവിധായകരും തിളങ്ങി നിന്ന കാലത്ത് അവര്‍ക്കൊപ്പം ഈ ഛായാഗ്രാഹകനുണ്ടായിരുന്നു. 85-86 കാലഘട്ടത്തില്‍, സിനിമയ്ക്കു വേണ്ടി അവസാനമായി ക്യാമറയ്ക്കു പിന്നില്‍, ജോര്‍ജ് വെട്ടത്തിലിന്‍റെ ചിത്രത്തിന്‍റെ പേര് മടക്കയാത്ര. സജീവമായ സിനിമാജീവിതത്തില്‍ നിന്നുള്ള, മദിരാശിയില്‍ നിന്നുള്ള കൃഷ്ണന്‍കുട്ടിയുടെ മടക്കയാത്ര കൂടിയായിരുന്നു അത്.

ഹരന്‍റെ വര്‍ക്ക് കൊള്ളാം

ഇന്ന്, ആലപ്പുഴയിലെ വീഥികളിലൂടെ സൈക്കിളില്‍ പോകുമ്പോള്‍ അധികമാര്‍ക്കും അറിയില്ല, ഈ കലാകാരന്‍ കടന്നു വന്ന ചലച്ചിത്രവീഥികള്‍. സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഡബിള്‍ റോള്‍ കാണിച്ചും, ദൈവം പ്രത്യക്ഷപ്പെടുന്നതു കാണിച്ചും നമ്മെ വിസ്മയിപ്പിച്ചയാളാണ് ഇതെന്നറിയുന്നില്ല ആരും. ഉണ്ണിയാര്‍ച്ചയില്‍ ചന്തുവിന്‍റെ തല വെട്ടി വീഴുന്നതു കാണിക്കാന്‍ മാത്രം എത്രമാത്രം കഷ്ടപ്പെട്ടു. ഇപ്പോള്‍ അധികം ബുദ്ധിമുട്ടില്ലാതെ ട്രിക്സ് എടുക്കാം, അന്നതല്ല സ്ഥിതി. ഡബിള്‍ റോള്‍ എടുക്കാന്‍ തന്നെ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്, കൃഷ്ണന്‍കുട്ടി ഓര്‍ക്കുന്നു. അറുപതുകളില്‍ പഴശിരാജയെടുത്ത കൃഷ്ണന്‍കുട്ടി, പുതിയ പഴശിരാജ ഈയിടെ തിയെറ്ററില്‍ പോയി കണ്ടു. പഴയ സഹപ്രവര്‍ത്തകന്‍, ഹരിഹരന്‍റെ ചിത്രമെന്ന ഇഷ്ടം കൂടിയുണ്ടായിരുന്നു. അഭിപ്രായം ചോദിച്ചപ്പോള്‍ മറുപടി, ഹരന്‍റെ (ഹരിഹരന്‍) വര്‍ക്ക് നന്നായിട്ടുണ്ട്, ചിത്രവും.

എണ്‍പതു വയസായെങ്കിലും, പ്രായം തളര്‍ത്താത്ത വീര്യത്തോടെ ഓര്‍മയുടെ നടവരമ്പിലൂടെ കാലിടറാതെയൊരു തിരിഞ്ഞു നടത്തം. ഫ്ളാഷ് ബാക്കിലൊരു ലോങ് ഷോട്ടില്‍, ഒരുപാട് പ്രതീക്ഷകളുമായി ഉദയാ സ്റ്റുഡിയോയുടെ വാതില്‍ കടക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. ഒന്നുറപ്പ് ആ ചെറുപ്പക്കാരന്‍ പിന്നീടു സജീവസിനിമയുടെ തിരക്കുകളില്‍ നിന്നു തിരികെയിറങ്ങി വരുമ്പോള്‍, അഭ്രപാളിയില്‍ ആര്‍ക്കും മായ്ക്കാനാവാത്ത കൈയൊപ്പ് അവശേഷിപ്പിച്ചിട്ടുണ്ടായിരുന്നു, മലയാള സിനിമയുടെ ചരിത്രപുസ്തകത്തിലും ആ പേരു തെളിയും... ഛായാഗ്രാഹകന്‍ കൃഷ്ണന്‍കുട്ടി.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പതിവു ചോദ്യം. അംഗീകരിക്കപ്പെടാന്‍ വൈകി എന്നു തോന്നിയിട്ടുണ്ടോ? ഉത്തരം അത്ഭുതപ്പെടുത്തി. സിനിമയില്‍ മെസ് മാനെജര്‍ മുതല്‍ ക്യാമറാമാന്‍ വരെയായിരുന്ന ഒരാളുടെ അനുഭവത്തിന്‍റെ തീയില്‍ കുരുത്ത ഉത്തരം. എന്നാല്‍ അതിലേറെ സൗമ്യവും. മലയാള സിനിമയില്‍ എത്രയോ പ്രതിഭകളുണ്ട്. എന്‍റെ അവസരം ഇപ്പോഴാണ് എത്തിയത്. വീണ്ടും ആ കണ്ണുകളിലേക്ക് നോക്കി. ഒരു ഷോട്ടെടുത്തു തീര്‍ത്തതിന്‍റെ ശാന്തതയുണ്ടവിടെ. അനുഭവങ്ങള്‍ക്ക് അപ്പോഴും നിറം കറുപ്പും വെളുപ്പുമായിരുന്നു.